ആഭ്യന്തര രാഷ്ട്രീയത്തെ അന്താരാഷ്ട്ര നയതന്ത്ര നയരൂപീകരണവുമായ് കൂട്ടികുഴയ്ക്കുന്നത് വങ്കത്തമാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് വെച്ച് നമ്മുടെ പ്രതിരോധ വകുപ്പിന്റെ സകല " strategic planning "കളും വടക്ക് ഹിമാലയത്തിന്റെ ഉയര്ന്ന പ്രതലങ്ങൾ സ്വാഭാവികമായ് നല്കുന്ന രക്ഷയും പിന്നെ ഹിമാലയത്തിന്റെ താഴവരയിൽ ഭരതതോട് എന്നും ഭാരതത്തിന്റെ ഒരു ഭാഗം പോലെ ഇഴുകിചെർന്നിരുന്ന ഹിന്ദു രാജ്യമായിരുന്ന നേപ്പാൾ , അവിടത്തെ രാജ കുടുംബവും ജനങ്ങളും നമ്മളുമായുണ്ടായിരുന്ന അഭേദ്യയമായിരുന്ന മൈത്രിയും. കുറച്ചു കൂടെ മാറിയാൽ മയാന്മാറും , ഭൂട്ടാനുമായുണ്ടായിരുന്ന സൌഹൃദ ഭാവവും. തെക്കോട്ട് കടന്നാൽ ഗൾഫ് കടലിടുക്ക് കഴിഞ്ഞാൽ ആകെ ഉള്ള ചെറു ദ്വീപു സമൂഹമായ മാലിദ്വീപുമായി നാം നില നിരത്തിയിരുന്ന ദൃഡ ബന്ധവുമാണ് . പിന്നെ എന്നും സഹോദര ഭാവവുമായ് ശ്രീലങ്കയും.
നമ്മുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത് കൊണ്ട് ചൈന കളികൽ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇന്ത്യൻ കമ്മ്യൂനിസ്റ്റ് പാര്ട്ടി കോണ്‍ഗ്രസ്സിനു പിന്തുണ കൊടുത്തിരുന്ന കാലത്ത് ചൈന സമർധമായ് മോവോയിസ്റ്റ് അനുകൂല നേതൃത്വത്തെ കൊണ്ട് നേപ്പാൾ രാജകുടുംബത്തെ കൊന്നൊടുക്കുകയും അവിടെ ഇന്ത്യാ വിരുദ്ധ സര്ക്കാരിനെ പ്രതിഷ്ടടിക്കുകയും ചെയ്തു. ആ സമയം പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും നേപ്പാളിൽ മവോയിസ്ടുകളോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചു കൊണ്ട് നേപ്പാളിൽ പോയി , ഇടതു പിന്തുണ പിൻവലിച്ചാൽ സര്ക്കാര് വീഴുമോ എന്ന ഭയം കൊണ്ട് കോണ്‍ഗ്രസ് രാജ്യ രക്ഷയുടെ ആദ്യത്തെ പ്രധാന കണ്ണിയെ ബലികൊടുത്തു. പിന്നെ പതിയെ ചൈന പാകിസ്താൻ കൈയാടക്കിയ തന്ത്രപ്രധാന മേഖലയായ "ആക്സ്യായ് ചിൻ " ലടാഖ് മേഖലയിൽ സംയുക്ത പദ്ധതികൾ തുടങ്ങി. തര്ക്ക ഭൂമിയിൽ മൂന്നാം രാഷ്ട്രം കടക്കുന്നതിന്റെ അനൗചിത്യത്തെ കുറിച്ച് മറന്നു ലക്ഷം കോടികൾ കട്ട് മുടിക്കുകയായിരുന്നു മദാമ്മ അപ്പോൾ.
അടുത്ത പടി LTTE ക്കെതിരായ് ശ്രീലങ്ക ശക്തമായ ആക്രമണം തുടങ്ങിയപ്പോൾ സൈനിക സഹായവുമായ് ആദ്യം ചെന്നത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇന്ത്യയുടെ വരട്ടു നയങ്ങള്ക്ക് ശക്തമായ തിരിച്ചടി നല്കുവാൻ കാത്തിരുന്ന ബുദ്ധിമാനായ രാജപക്സെ ആ സഹായങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ഭാരതോട് ഏറ്റവും അടുത്ത് കിടക്കുന്ന തുരുമുഘം ചൈനീസ് കമ്പനിക്ക് വിടുനല്കി കൊണ്ട് നമ്മുടെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ പ്രതിരോധത്തിലാക്കി. DMK പിന്തുണ യും തമിൽ വര്ഗീയ രാഷ്ട്രീയം കളിക്കുന്ന കരുണാനിധിയെ ഭയന്ന് മദാമ്മ വീണ്ടും കണ്ണടച്ച് അഴിമതികൾ തുടർന്ന്. ഇപ്പോൾ മാലിദ്വീപിൽ പാകിസ്താൻ അനുകൂല സര്ക്കാര് അവിടത്തെ ഇന്ത്യൻ അനുകൂല സര്ക്കാരിനെ തകർത്തെറിഞ്ഞു അധികാരത്തിൽ എത്തുവാൻ പോകുന്നു. ദശലക്ഷ കണക്കിന് ഡോളർ മൂല്യം വരുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു നമുക്ക് അവിടെന്നു ഓടി പോരേണ്ടി വന്നു ചൈനീസ് കമ്പനികൾ ആ പദ്ധതി ഏറ്റെടുക്കുകയും ഇന്ത്യുടെ ഒരു പഞ്ചായത്തിന്റെ അത്ര വലുപ്പമുള്ള മാലിദ്വീപ് ഇന്ത്യയ്ക്കെതിരെ ശബ്ദിക്കുകയും ചെയ്തു തുടങ്ങി. ഗൾഫ് കടലിടുക്ക് കഴിഞ്ഞാൽ അങ്ങ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അതിരുകളോളം പരന്നു കിടന്ന ഇന്ത്യൻ നാവിക സേനയുടെ വെന്നിക്കൊടി നമുക്കിനി താഴ്ത്തികെട്ടാം. ഇനിയും ഒരു മദാമ്മ സര്ക്കാരിനെ നമുക്ക് താങ്ങാൻ കഴിയില്ല . രാജ്യം വലിയൊരു കെണിയിൽ പെട്ട് കഴിഞ്ഞു.
അരുതാത്ത എന്തെങ്കിലും കാഴ്ച കാണുമോ എന്ന് ഭയന്നാണോ ഇറ്റാലിയൻ നാവികർ നമ്മുടെ പാവം മീൻപിടിത്തക്കാര്ക്ക് നേരെ വെടിയുതിർതത് എന്ന് പോലും സംശയിക്കെന്ദ് സാഹചര്യം ആണ് നിലവിലുള്ളത്.
SKH

No comments:
Post a Comment