കോൾപാടം അഴിമതിയുമായി ബന്ധപെട്ടു " കൂട്ടിലിട്ട തത്ത " എന്നാ സുപ്രീംകോടതിയുടെ പരാമർശം ശരി വെക്കുന്ന തരത്തിൽ ആണ് ഇസ്രത്ത് ജഹാന് വധ കേസിൽ സി.ബി ഐ സമർപിച്ച കുറ്റപത്രം , യു.പി.ഐ സർക്കാർ അധികാരം നിലനിറുത്താൻ സി.ബി ഐയെ ഉപയോഗിക്കുന്നു എന്നത് പരസിയമായ രഹസ്യം ആണ് ,അതിനു ഒരു ഉദാഹരണം ആണ് ബഹുജൻ സമാജവാദി പാര്ട്ടി , സമാജവാദി പാര്ട്ടി അടക്കം ഉള്ള പ്രാദേശിക പാർട്ടികളുടെ നേതാക്കന്മാർക്ക് എതിരെ ഉള്ള സി.ബി ഐ അന്യോക്ഷണം അനിശ്ചിതമായി നീണ്ടു പോകുന്നത്.കോണ്‍ഗ്രസിനെ എതിര്‍ത്താല്‍ സി.ബി.ഐയെ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുമെന്ന് മുലായം ഒരിക്കൽ പറഞ്ഞത് കുടി കുട്ടി വായിച്ചാൽ ഉത്തരം പുര്ണം ആകും
ഇസ്രത്ത് ജഹാന് വധ കേസിൽ സി.ബി ഐയുടെ തിരക്കിട്ട് നീകം നരേന്ദ്രമോദി എന്നാ കോണ്‍ഗ്രസ് സര്ക്കാരിന്റെ രാഷ്ട്രിയ ശത്രുവിനെ ലക്ഷിയം വെച്ച് മാത്രം ആണ് എന്നത് എല്ലാവര്ക്കും അറിവുള്ളതും ആണ് ,ഇത് പക്ഷെ രാജ്യത്തിൻറെ ഏറ്റവും വിശ്വസ്ത അവകാശപെടുന്ന അനോക്ഷണ സംവിധാനത്തിന്റെ നിഷ്പക്ഷത തന്നെ ചോദ്ധിയം ചെയ്യപെടുന്ന രിതിയിൽ ആയിരിക്കുന്നു ,മാത്രം അല്ല രാജ്യത്തിന്റെ രണ്ടു പ്രധാനപെട്ട അന്യോക്ഷണ സംവിധാനങ്ങൾ തമ്മിൽ ഉള്ള ശീതയുദ്ധത്തിൽ തന്നെ കലാശിചിരിക്കുന്നു .
ഇസ്രത്ത് ജഹാന് വധ കേസിൽ സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന പലകാരിയങ്ങളും തികച്ചും സംശയാസ്പദം ആണ് ,സി.ബി.ഐയുടെ അവകാശവാദം ഇസ്രത്ത് ജഹാനും , പ്രാനേശ് കുമാറും തിവ്രവാദികൾ അല്ല എന്നത് ആണ് ,എന്നാൽ ഇസ്രത്ത് ജഹാന് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന് മുംബൈ സ്ഫോടനക്കേസ് പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി 2010ല്‍ എന്‍.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നു , ഈ മൊഴി ഇപ്പോള്‍ പുറത്തുവന്നിരിക്കുക ആണ്. മാത്രം അല്ല ലഷ്കറെ തോയിബ കമാന്‍ഡര്‍ സാക്കി- ഉര്‍-റഹ്മാന്‍ ലാഖ്‌വി ഒരു ഭീകരാക്രമണത്തിന് ലക്ഷ്യം വച്ചിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രത്തിന്റെയും മറ്റ് മൂന്നു പേരുടെയും വധത്തോടെ അത് തകര്‍ന്നതായും ഹെഡ്‌ലി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് പറഞ്ഞതായി 119 പേജുകളടങ്ങുന്ന എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഗാന്ധിനഗറിലെ അക്ഷര്‍ദാം ക്ഷേത്രമുള്‍പ്പടെയുള്ള ക്ഷേത്രങ്ങള്‍ക്ക് നേരെയും ഇസ്രത്തും കൂട്ടാളികളും ഭീകരാക്രമണം നടത്തുന്നതിനായി പദ്ധതിയിട്ടിരുന്നെന്ന് ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോയെ ഏല്‍പ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കിയിരുന്നു, മാത്രം അല്ല ഇസ്രത്ത് ജഹാനെ തങ്ങളുടെ വെബ്സൈറ്റിലൂടെ പരസ്യമായാണ് രക്തസാക്ഷിയെന്ന് ലഷ്കറെ തൊയ്ബ വിശേഷിപ്പിച്ചത്.
ഇസ്രത്ത് കേസില്‍ സിബിഐ ചോദ്യംചെയ്ത ഐബി ഓഫീസര്‍ രാജേന്ദ്രകുമാറിനെതിരെ ഉന്നയിക്കുന്ന തെളിവുകള്‍ ബാലിശമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്., ഇസ്രത്തും കൂട്ടാളികളും ലഷ്കറെ തോയ്ബിയുടെ മുന്നണി പോരാളികളായിരുന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു.
കഴിഞ്ഞ പതിനൊന്നു വർഷമായി കോണ്‍ഗ്രസ് ഭരണ സംവിധാനത്തിന് കിഴിൽ ഉള്ള എല്ലാ അനോക്ഷണ സംവിധാനങ്ങൾ മുഴുവൻ നരേന്ദ്രമോദിയെ വേട്ടയാടുകയാണ് ,കോണ്‍ഗ്രസ് അനുകുല മാധ്യമങ്ങൾ ഇസ്രത്ത് ജഹാന്‍, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ മോദിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുക്കുനത് അന്ധമായ മോദി വിരോധം കാരണം ആണ് ,സ്വന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് പോലെ മാധ്യമങ്ങലാലും ,അന്യോക്ഷണ സംവിധാനങ്ങളും ഒരു പോലെ വേട്ടയടപെട്ട രാഷ്ട്രിയ നേതാവ് വേറെ ഉണ്ടാകുക ഇല്ല
.jpg)
No comments:
Post a Comment