2012 ഉത്തര്‍പ്രദേശ് അസ്സംബ്ലി ഇലക്ഷന്‍ കഴിഞ്ഞത് മുതല്‍
കൊണ്ഗ്രസ്സിനെ പരിഭ്രാന്തിയില്‍ ആക്കുന്ന ഒരു പ്രദേശം ആണ് റായ്ബറേലി. പ്രിയങ്ക വധേരയെ
തന്നെ റായ്ബറേലിയുടെ ചുമതല സോണിയ രാജീവ് കൈമാറിയിരിക്കുന്നത് അതുകൊണ്ട് തന്നെയാണ്
എന്നുള്ളത് വ്യക്തമാണ്.
ഒരു VIP പരിഗണന ഈ മണ്ഡലത്തിനു ലഭിക്കാന്‍ ഭരണ കക്ഷിയായ
സമാജ് വാദി പാര്‍ട്ടിയുടെ കയ്യ് മെയ്യ് സഹായവും ആവോളം ഉണ്ട്. ഈ
പരിഭ്രാന്തിക്ക് കാരണം 2012 ഉത്തര്‍പ്രദേശ്
അസ്സംബ്ലി ഇലക്ഷനില്‍ റായ്ബറേലി ജില്ലയിലെ കോണ്ഗ്രസ്സിന്റെ കനത്ത പരാജയം ആണ്.
ജില്ലയിലെ 15 സീറ്റില്‍ വെറും 2 എണ്ണത്തില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളു.
എന്നാല്‍
2004 മുതല്‍ റായ്ബറേലി മണ്ഡലത്തിന് ലഭിച്ചിരിക്കുന്ന വാഗ്ദാന പെരുമഴ ആരെയും
ഞെട്ടിക്കുന്നതാണ്. ഭാരതത്തിലെ ഒരു മണ്ഡലത്തിനും ലഭിക്കാത്ത പരിഗണന ആണ് കേന്ദ്ര മന്ത്രി
സഭയും UP സര്‍ക്കാരും റായ്ബറേലി ലോകസഭ മണ്ഡലത്തിലെ വോട്ടര്‍ ആയവര്‍ക്ക് നല്‍കിയത്.
രൂപ 7219.22 കോടിയുടെ
പദ്ധതികള്‍ ആണ് കടലാസില്‍ പ്രഖ്യാപിച്ചത്.എന്നാല്‍ വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക് അവരുടെ
ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്നൊന്ന് പരിശോധിക്കാം.

ഏകദേശം
2 ലക്ഷം ആളുകള്‍ റായ്ബറേലി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളുമായ് ബന്ധപ്പെട്ടു അവിടെ
കഴിയുന്നു. അതില്‍ പ്രധാനം നവോദയ വിദ്യാലയ,കേന്ദ്രീയ വിദ്യാലയ, കൃഷി വിജ്ഞാന്‍
കേന്ദ്രം, ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റൂട്ട്, NIFT
സെന്റ്റര്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, ഓള്‍
ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍
യൂണിവേര്‍സിറ്റി തുടങ്ങിയവ.. ഇതെല്ലം കൂടാതെ റായ് ബറേലി റെയില്‍ കോച്ച് ഫാക്ടറി,
ഫോര്‍ജെട് വീല്‍ ഫാക്ടറി, ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ആദ്യ പ്രവാസി ഭാരതീയ ഓഫീസ്
എന്നിവയും റായ്ബറേലി മണ്ഡലത്തിലാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
സമാജ്
വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ഇറ്റാവ,മെയിന്‍പുരി,കാനൂജ്,റാംപൂര്‍
എന്നിവയ്ക്ക് ശേഷം ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യം ആയ
സ്ഥലം റായ്ബറേലി മാത്രമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍റെ മറ്റു
ഭാഗങ്ങളില്‍ പവര്‍ കട്ട് ഒരു നിത്യ സംഭവം മാത്രമാണ്. ഇവിടെയാണ് അലഹബാദ്
ഹൈക്കോടതിയുടെ ഒരു വിധിയില്‍ റായ്ബറേലി യെ പരാമര്‍ശിച്ചു പറഞ്ഞ വാചകങ്ങളുടെ
പ്രസക്തി വര്‍ധിക്കുന്നത്. VVIP യുടെ ആണെന്ന് കരുതി ഒരു മണ്ഡലത്തിന് മാത്രം 24*7
വൈദ്യുതി ലഭ്യത എന്നുള്ളത് യുക്തിസഹം
അല്ലാത്തതും തികച്ചും നിയമവിരുദ്ധമായിട്ടുള്ളതും ആണ്.
മുന്‍പ്
രണ്ടു തവണ ഫിറോസ് ഗന്ടി പ്രധിനിധീകരിച്ചിട്ടുള്ള റായ്ബറേലി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്
67ല്‍ ഇന്ദിരയെ തിരഞ്ഞെടുത്തതോടെയാണ്. 1991 ലെ രാജിവ് ഗാന്ധിയുടെ മരണശേഷം അമേതി, റായ്ബറേലി
മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
എന്നാല്‍
2004 സോണിയ റായ്ബറേലിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ അമേതിയിലെ രാഹുലിന്‍റെ
വിജയവും. ഈ രണ്ടു വിജയങ്ങള്‍ക്ക് ശേഷം കേട്ട് കേള്‍വിയില്ലാത്ത തരത്തില്‍ ഉള്ള
പണമൊഴുക്ക് ആണ് അവിടെ സംഭവിച്ചത്. എന്നാല്‍ അതൊന്നു പോലും ഫലവത്താവുകയോ സാധാരണക്കാരന്
ഗുണകരം ആവുകയോ ചെയ്തില്ല എന്നുള്ളതാണ്..
റെയില്‍ കോച്ച്
ഫാക്ടറി.: രൂപ 1685 കോടി
2007 ഫെബ്രുവരിയില്‍ അസ്സെംബ്ലി
ഇലക്ഷന് ആഴ്ചകള്‍ക്ക് മുന്പ് സോണിയ തറക്കല്ല് ഇട്ടു.
എന്നാല്‍ ഭൂമി അനുവദിച്ചു കിട്ടിയതും ചുറ്റുമതില്‍
പണിയുടെ ഉത്ഘാടനത്തിനു സോണിയ എത്തിയത് 2009 ജനുവരിയില്‍ ലോകസഭ ഇലെക്ഷന് തൊട്ടു മുന്പ്.
പിന്നീട് നടന്നത് അതിലും രസകരം അടുത്ത നിയമസഭ ഇലെക്ഷന്‍
ആവുന്നതിനു മുന്പ് സോണിയ വീണ്ടും വന്നു ഉത്പാദിപ്പിച്ച കോച്ച് പുറത്തിറക്കാന്‍
എന്നാല്‍ രഹസ്യം വെളിപ്പെട്ടു റായ്ബറേലിലെതെന്നു പറഞ്ഞു പുറത്തിറക്കിയ കോച്ചുകള്‍ കപൂര്‍ത്തലയില്‍
നിന്നും അവിടെ എത്തിച്ചതു ആണ് അവസാന വട്ട മിനുക്ക് പണികള്‍ മാത്രമേ റായ്ബറേലിയില്‍
നടത്തിയുള്ളൂ എന്ന്. ഇനിയും 800 കോടി കൂടി അനുവദിച്ചു കിട്ടിയാലേ അവിടെ 1000
തൊഴിലാളികള്‍ക്ക് പൂര്‍ണ തോതില്‍ പണിയെടുക്കാന്‍ കഴിയൂ.... അപ്പോള്‍ ആകെ ചെലവ് 2485 കോടി രൂപ.
റായ്ബറേലി ഫാക്ടറിയിലെ തൊഴിലാളികള്‍ ആകെ
അസ്വസ്ഥരാണ്, കാരണം അവര്‍ തന്നെ പറയുന്നു. “ യാതൊരു തരത്തിലും ഉള്ള സൌകര്യങ്ങളും
ഇവിടെ ഇല്ല.നോണ്‍ ടെക്നിക്കല്‍ തൊഴിലാളികള്‍ ടെക്നീഷ്യന്‍ ആയി പണിയെടുക്കേണ്ട
സാഹചര്യം ആണ് ഇവിടെ ഉള്ളത്. യാതൊരു തരത്തിലും ഉള്ള വാഹന സൌകര്യങ്ങളും ഇവിടെ ഇല്ല.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സ് തോറ്റാല്‍ പിന്നെ ആരും ഇവിടേയ്ക്ക്
എത്തി നോക്കുക കൂടി ഇല്ല.
ഫോര്‍ജേഡ് വീല്‍
ഫാക്ടറി: രൂപ 1000 കോടി
ഡിസംബര്‍
2012 ല്‍ ഇന്ത്യന്‍ റെയില്‍വെയും രാഷ്ട്രീയ ഇസ്പാറ്റ് നിഗം ലിമിറ്റഡും MOU ഒപ്പുവെച്ച പദ്ധതി. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കും
എന്നാണു അന്നത്തെ ധനകാര്യമന്ത്രി ബഡ്ജറ്റു അവതരണ വേളയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വരെ റായ് ബറേലിയില്‍ ഇതിനേ ഭൂമി
പോലും കണ്ടെത്തിയിട്ടില്ല.
MYRIAD RAILWAY PROJECT:
രൂപ 1500 കോടി.
2013-14 റെയില്‍വേ ബഡ്ജെറ്റ് റായ് ബറേലി ബഡ്ജെറ്റ് എന്നാണ് പ്രതിപക്ഷ കക്ഷികള്‍ അതിനെ
കളിയാക്കി വിളിച്ചത്. സോണിയയുടെ റായ്ബറേലി മുതല്‍ രാഹുലിന്‍റെ അമെത്തി വരെ ഡബിള്‍
ലൈന്‍, ഫൈസാബാദില്‍ നിന്നും ലാല്‍ഗന്ജ് വരെ റായ് ബറേലി വരെ പുതിയ പാത. ആ പാതയില്‍
പുതിയ രണ്ടു തീവണ്ടികള്‍ അവയ്ക്ക് അമേത്തിയില്‍ സ്റ്റോപ്പ്. കൂടാതെ ഉഞ്ചാര്‍-
അമെത്തി, റായ് ബറേലി-സുല്‍താന്പൂര്‍-ഷാഗന്ജ് പുതിയ പാത.
NIFT സെന്‍റെര്‍ : രൂപ 94.22 കോടി
2007 ല്‍ nift സെന്‍റെര്‍ നു വേണ്ടി അനുവദിച്ചിരിക്കുന്ന തുക 94.22 കോടി.
പദ്ധതിയുടെ രൂപരേഖ എന്തെന്നാല്‍ 2014 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പണിക്കു
ശേഷം 300 പേര്‍ക്ക് ഫാഷന്‍ ഡിസൈന്‍ കോഴ്സ് കൂടാതെ ആഭരണ ഡിസൈന്‍ കൂടി പഠിക്കാം.
ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്സ്ടിട്യൂട്റ്റ് : രൂപ 100 കോടി
സോണിയയും
മകന്‍ രാഹുലും കൂടി 2008ല്‍ തറക്കല്ല് ഇട്ട പദ്ധതി. പിന്നീട് 50 കോടി കൂടി
അനുവദിച്ചു. എന്ത് നടക്കുന്നു എന്നു ആര്‍കും അറിഞ്ഞു കൂടാ.ആകെ ചിലവ് 150 കോടി രൂപ.
രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിട്ട്യൂട്ട്: രൂപ 435 കോടി
2008 ല്‍ സോണിയ ഒരു ശില ചിരകാലത്തെക്ക് സ്ഥാപിച്ചു പോയ് നാളിതുവരെ ഒന്നും
സംഭവിച്ചിട്ടില്ല. 2015-16 വര്‍ഷത്തില്‍ എന്തെങ്കിലും സംഭവിക്കും എന്ന് ജനറല്‍ മാനെജേര്‍ p k സര്‍ക്കാര്‍
പറയുന്നു.
AIIMS : രൂപ 823 കോടി
അടച്ചിട്ടിരിക്കുന്ന
നന്ദഗന്ജു ഷുഗര്‍ ഫാക്ടറി യുടെ മുന്‍പില്‍ വരുന്ന സന്ദര്‍ശകരോട് കാവല്‍ക്കാരന്‍
രാകേഷ് പറഞ്ഞു കൊടുക്കുന്നുണ്ട് ഇതാണ് AIIMS വരാന്‍ പോകുന്ന സ്ഥലം എന്ന്.
അദ്ദേഹത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട് തന്റെ ജോലി ഏറെക്കാലം തുടരാന്‍ ആകും എന്ന്.
ജില്ല മജിസ്ട്രേട്ട് അമിത് ഗുപ്ത പറയുന്നത് ആ മില്‍ ഏരിയ ആയ 100 ഏക്കര്‍ കൂടാതെ
ഗ്രാമത്തിന്റെ 50 ഏക്കര്‍ കൂടി ഏറ്റെടുത്തിരിക്കുന്നു എന്നാണു. അടുത്ത ലോകസഭ
ഇലക്ഷന് മുന്പ് തറക്കല്ല് ഇടും എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി.
രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി: രൂപ 202 കോടി
4 അടി
ഉയരത്തില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു പ്രദേശം കാണാം ഇന്ദിര ഗാന്ധി
രാഷ്ട്രീയ അര്‍ബന്‍ അകാടമിയോടു ചേര്‍ന്ന്, അതാണ് മേല്‍പറഞ്ഞ പദ്ധതി. 150 ഏക്കര്‍
കൂടി ഗ്രാമ വാസികളില്‍ നിന്നും ഏറ്റെടുത്താലേ മേല്‍ പറഞ്ഞ പദ്ധതി ജീവന്‍ വെക്കുക
ഉള്ളൂ..
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമെന്‍: രൂപ 500 കോടി
രണ്ടു
മാസം മുന്പ് മാത്രം അനുവദിക്കപ്പെട്ട പദ്ധതി. ഇനിയും നാളേറെ കിടക്കുന്നു.
അതുകൊണ്ട് തന്നെ ഒന്നും പറയാനില്ല. 150 ഏക്കര്‍ ഭൂമി ഗുര്‍ബക്ഷ്ഗന്ജ് ഏരിയയില്‍ കണ്ടു
വെച്ചിട്ടുണ്ട് എന്ന് മാത്രം ജില്ല മജിസ്ട്രേട്ട് അമിത് ഗുപ്ത പറയുന്നു.
ലക്നോ : റായ് ബറേലി എക്സ്പ്രസ്സ് ഹൈവേ : രൂപ 600 കോടി
റിംഗ് റോഡ് റായ് ബറേലി : രൂപ 200 കോടി
മിനി സ്പൈസെസ് പാര്‍ക്ക് : രൂപ 19 കോടി
പദ്ധതികളില്‍ ഏറ്റവും ചെറുത് എഫ് എം സ്റ്റേഷന്‍ : 11 കോടി
ആകെ
|
റെയില്‍ കോച്ച് ഫാക്ടറി
|
രൂപ 1685 കോടി
|
|
ഫോര്‍ജേഡ് വീല്‍ ഫാക്ടറി:
|
രൂപ 1000 കോടി
|
|
MYRIAD RAILWAY PROJECT:
|
രൂപ 1500 കോടി
|
|
NIFT സെന്‍റെര്‍
:
|
രൂപ 94.22 കോടി
|
|
ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ്
ഡെവലപ്മെന്റ് ഇന്സ്ടിട്യൂട്റ്റ് :
|
രൂപ 150 കോടി
|
|
രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിട്ട്യൂട്ട്:
|
രൂപ 435 കോടി
|
|
AIIMS :
|
രൂപ 823 കോടി
|
|
രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍
യൂണിവേഴ്സിറ്റി:
|
രൂപ 202 കോടി
|
|
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍
യൂണിവേഴ്സിറ്റി ഫോര്‍ വുമെന്‍:
|
രൂപ 500 കോടി
|
|
ലക്നോ : റായ് ബറേലി എക്സ്പ്രസ്സ്
ഹൈവേ :
|
രൂപ 600 കോടി
|
|
റിംഗ് റോഡ് റായ് ബറേലി :
|
രൂപ 200 കോടി
|
|
മിനി സ്പൈസെസ് പാര്‍ക്ക് :
|
രൂപ 19 കോടി
|
|
എഫ് എം സ്റ്റേഷന്‍ :
|
രൂപ 11 കോടി
|
|
ആകെ
പ്രഖ്യാപിച്ചിരിക്കുന്ന തുക
|
രൂപ 7219.22 കോടി
|
ഇനി ഈ
പ്രഖ്യാപനങ്ങളുടെ ഗുണം ആര്‍ക്കാണ് കിട്ടിയത് എന്ന് പരിശോധിക്കാം
|
റായ് ബറേലി യു പി യിലെ ഏറ്റവും ദരിദ്രമായ
10 ജില്ലകളില്‍ ഒന്ന്
|
|
ഗ്രാമീണ ജനസംഖ്യയില്‍ 57.78% ദാരിദ്രരേഖക്കു താഴെ കഴിയുന്നവര്‍
|
|
സാക്ഷരത
|
റായ്ബറേലി : 69.04%
|
യു പി : 69.72%
|
നാഷണല്‍ : 74.04%
|
|
സ്ത്രീ:പുരുഷ അനുപാതം
|
റായ്ബറേലി : 941/1000
|
യു പി : 908/1000
|
നാഷണല്‍ : 947/1000
|
|
ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സ് : 0.5230 (55th
in 70 districts in up )
|
|
ജെന്‍ഡര്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സ് : 0.4899 (51st
in 70 districts in up )
|
|
ഡിപ്രിവെഷന്‍
ഇന്‍ഡെക്സ് : 68.06 (67th in 70 districts)
|
|
ആകെ മൊത്തം ടോട്ടല്‍: സോണിയയുടെ VIP മണ്ഡലം ദാരിദ്രത്തിന്‍റെ
അളവ്കോലാണ്
|
2002
അസ്സെബ്ലി ഇലക്ഷനില്‍ 402 സീറ്റില്‍ മത്സരിച്ചതില്‍ 25 സീറ്റില്‍ ആണ് കൊണ്ഗ്രസ്സു
ജയിച്ചത്. റായ് ബറേലി സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ 15 സീറ്റില്‍ 3 എണ്ണം മാത്രം
ജയിച്ചു.
എന്നാല്‍
കോച്ച് ഫാക്ടറി പ്രഖ്യാപനത്തിന് ശേഷം നടന്ന 2007 അസ്സെബ്ലി ഇലക്ഷനില്‍ 15 സീറ്റില്‍
7 എണ്ണം നേടാന്‍ കഴിഞ്ഞു ഈ ജില്ലകളില്‍ നിന്നും. എന്നാല്‍ U P സംസ്ഥാനത്ത് 22
സീറ്റ് എന്നാ നിലയിലേക്ക് താഴ്ന്നു.
പ്രഖ്യാപനങ്ങളുടെ
പെരുമഴക്ക് ശേഷം നടന്ന 2009 ലോകസഭ ഇലക്ഷനില്‍ U P സംസ്ഥാനത്ത് നിന്നാകമാനം 21
സീറ്റുകള്‍ നേടാന്‍ കൊണ്ഗ്രസ്സിനു കഴിഞ്ഞു.
ഒരു
പ്രാദേശിക നേതാവിന്റെ പ്രതികരണം ഇങ്ങനെ “ കൊണ്ഗ്രസ്സു ആദ്യം ഷുഗര്‍ മില്‍ കൊണ്ട്
വരും എന്ന് പറഞ്ഞു വോട്ട് പിടിച്ചു അടുത്ത ഇലക്ഷനില്‍ ഷുഗര്‍ മില്ലിന്റെ സ്ഥലത്ത്
AIIMS കൊണ്ട് വരും എന്ന് പറഞ്ഞു വോട്ട്
പിടിച്ചു ഇനി അടുത്ത ഇലക്ഷനില്‍ AIIMSന്‍റെ സ്ഥാനത്ത് എന്ത് പ്രഖ്യാപിക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും.”
എന്നാല്‍
പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നുള്ളത്
വ്യക്തമാക്കുന്നതാണ് 2012 അസ്സെംബ്ലി ഇലെക്ഷന്‍ ഫലം. റായ്ബറേലി ജില്ലയിലെ 15
മണ്ഡലങ്ങളില്‍ 2 എണ്ണം മാത്രമേ കൊണ്ഗ്രെസ്സ് ജയിച്ചുള്ളൂ. 2002 കാലഘട്ടത്തിലേക്ക്
അവര്‍ തിരിച്ചെത്തി. ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഢികള്‍ ആക്കാന്‍ കഴിയില്ല
എന്ന് കൊണ്ഗ്രെസ്സിനു ഇനിയും മനസ്സിലായില്ല എന്നുണ്ടോ...??
കടപ്പാട് : രാംനാഥ്, ഇന്ത്യന്‍ എക്സ്പ്രസ്സ്
ARTICLE PUBLISHED ON 05-AUG-2013
ശ്രീ പ്രസാദ്