Saturday, 17 August 2013

എം.ജി.കോളേജ്‌ വിദ്യാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തരുത്‌



എം.ജി.കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും അവയെക്കുറിച്ചുളള അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളുമാണ്‌ ഇങ്ങനെയൊന്നെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. കോളേജും മാനേജുമെന്റുമായി വ്യക്തിപരവും കുടുംബപരവും വൈകാരികവും അക്കാദമികവുമായ ബന്ധമുളള ഒരു വ്യക്തിയെന്ന നിലയില്‍ എം.ജി കോളേജിനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ എന്നെ വളരെയധികം ദു:ഖിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌, കഴിഞ്ഞ അദ്ധ്യായനവര്‍ഷാവസാനത്തില്‍ ‘നാക്‌’ (NAAC) നടത്തിയ കോളേജിന്റെ ഗുണമേന്മാ നിര്‍ണ്ണയത്തില്‍ അനൗദ്യോഗികമായി വളരെയധികം അടുത്തുപെരുമാറുവാന്‍ എനിക്ക്‌ അവസരം ഉണ്ടായി. ‘നാക്കി’ന്റെ അക്കാദമിക്‌ കണ്‍സള്‍ട്ടന്റ്‌ എന്ന നിലയില്‍ ഭാരതത്തിലെ അഞ്ഞൂറിലധികം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മാനിര്‍ണ്ണയത്തില്‍ നേരിട്ട്‌ പങ്കെടുത്ത വ്യക്തിയെന്ന നിലയിലായിരുന്നു, പ്രിന്‍സിപ്പലിന്റെ ക്ഷണപ്രകാരം കോളേജ്‌ സന്ദര്‍ശിച്ചത്‌. ‘നാക്കി’ന്റെ മൂല്യനിര്‍ണ്ണയത്തിന്‌ ആസ്പദമായ മാനദണ്ഡമനുസരിച്ച്‌ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുതലായ ‘സ്റ്റേക്ക്‌ ഹോള്‍ഡേഴ്സു’(Stake holders) മായി ചര്‍ച്ചനടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ്‌ കോളേജ്‌ സന്ദര്‍ശിച്ചത്‌. കോളേജിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം മനസ്സിലാക്കാന്‍ ഇതുമൂലം സാധിച്ചു.


                                 മുപ്പത്തിഅയ്യായിരത്തിലധികം കോളേജുകളുളള ഭാരതത്തില്‍ ഏതാണ്ട്‌ അയ്യായിരത്തിഅഞ്ഞൂറുകോളേജുകള്‍ മാത്രമേ അക്രഡിറ്റു ചെയ്യപ്പെട്ടിട്ടുളളൂ. അതില്‍ പത്തു ശതമാനത്തിനു മാത്രമേ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളൂ. കേരളത്തില്‍ അക്രഡിറ്റു ചെയ്തിട്ടുളള ഇരുനൂറ്റി അന്‍പതുകോളേജുകളില്‍ മുപ്പതില്‍ താഴെ കോളേജുകള്‍ക്കു മാത്രമേ ‘എ’ ഗ്രേഡ്‌ നേടാന്‍ സാധിച്ചിട്ടുളളൂ. എന്‍.എസ്‌.എസ്‌ മാനേജുമെന്റിന്റെ കീഴിലുളള രണ്ടു കോളേജുകള്‍ക്കാണ്‌ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളത്‌. അവ തിരുവനന്തപുരത്തുളള എം.ജി.കോളേജും, നിറമണ്‍കര വിമന്‍സ്‌ കോളേജുമാണ്‌. അഖിലേന്ത്യാതലത്തില്‍ ഉന്നതമേന്മയുടെ അടിസ്ഥാനത്തില്‍ യുജിസി നല്‍കുന്ന ബഹുമതിയായ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സും (Potential for Excellence) എം.ജി.കോളേജിന്‌ ലഭിച്ചിട്ടുണ്ട്‌. ‘നാക്‌’ അസ്സസ്മെന്റ്‌ പ്രകാരം എം.ജി.കോളേജ്‌ മൊത്തം ഗ്രേഡ്പോയിന്റില്‍ തൊട്ടടുത്ത മാര്‍ ഇവാനിയോസ്‌ കോളേജിനേക്കാള്‍ മുന്‍പിലാണ്‌.



എം.ജി.കോള്‍ന്റെ അക്കാദമിക്‌ മികവിന്‌ മാനദണ്ഡമായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ഏതാനും കാര്യങ്ങള്‍കൂടി വ്യക്തമാക്കട്ടെ. തൊണ്ണൂറുശതമാനത്തിനുമുകളില്‍ മാര്‍ക്ക്‌ നേടിയ കുട്ടികള്‍ സയന്‍സ്‌ കോമേഴ്സ്‌ വിഷയങ്ങള്‍ക്കും എണ്‍പത്‌ ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ കുട്ടികള്‍ മാനവിക വിഷയങ്ങള്‍ക്കും അവരുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഈ കോളേജിനെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുളളില്‍ പതിനഞ്ചു യൂണിവേഴ്സിറ്റി റാങ്കുകള്‍ കുട്ടികള്‍ കരസ്ഥമാക്കി. അന്‍പതിലധികം കുട്ടികള്‍ ‘നെറ്റ്‌’ പരീക്ഷ വിജയിച്ചു. അന്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ (Theses) പിഎച്ച്ഡി ലഭിച്ചു. യൂണിവേഴ്സിറ്റി ശരാശരിയോക്കാള്‍ വളരെ മുന്‍പിലാണ്‌ വിജയശതമാനം. അതില്‍ ഭൂരിഭാഗവും ഫസ്റ്റ്‌ ക്ലാസും സെക്കന്‍ഡ്‌ ക്ലാസുമാണ്‌. അമ്പത്തൊന്‍പത്‌ ശതമാനം പെണ്‍കുട്ടികളും, അമ്പത്തഞ്ചുശതമാനത്തോളം പിന്നോക്കവിഭാഗത്തില്‍പ്പെടുന്ന കുട്ടികളും പഠിക്കുന്ന ഈ കലാലയം സാദ്ധ്യായദിനങ്ങളുടെ എണ്ണത്തിലും ലഹരിമുക്ത, പ്ലാസ്റ്റിക്‌ വിമുക്ത, ഹരിത ക്യാംപസ്‌ എന്ന നിലയിലും പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു. തൊണ്ണൂറ്റി അഞ്ച്‌ ശതമാനം അദ്ധ്യാപകര്‍ ഗവേഷണ ബിരുദധാരികളും, ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളവരുമാണ്‌. വളരെ ഉന്നത പഠനഗവേഷണ നിലവാരം പുലര്‍ത്തുന്നവയാണ്‌ മിക്ക ഡിപ്പാര്‍ട്ടുമെന്റുകളും. ഇത്‌ ഒരു വ്യക്തിയുടെ അഭിപ്രായമല്ല. കണക്കുകളും രേഖകളും തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. അഞ്ചുവര്‍ഷം മുന്‍പ്‌ ‘എ’ ഗ്രേഡ്‌, തുടര്‍ന്ന്‌ ‘പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലസ്‌’ അതിനുശേഷം റി-അക്രിഡിറ്റേഷനില്‍ ‘എ’ ഗ്രേഡ്‌, എന്നീ നിലകളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഗുണമേന്മയില്‍ വളരെ മുമ്പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌ എം.ജി.കോളേജ്‌. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം ചില അസ്വസ്ഥതകളും അലോസരങ്ങളും ഈ കലാലയത്തിനും ഉണ്ട്‌. അത്‌ ഇതിന്റെ പഠനഗവേഷണ മികവിനെ ഒരിക്കലും ബാധിച്ചിട്ടില്ല. കഴിഞ്ഞ അക്കാദമിക വര്‍ഷാവസാനം ‘നാക്‌’ നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ മികവിന്റെ ഉന്നത ശിഖരത്തില്‍ നിന്ന കോളേജ്‌ ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷത്തിന്റെയും അശാന്തിയുടെയും പടുകുഴിയില്‍ എങ്ങനെ ആണ്ടുപോയി. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പൂര്‍ത്തിയായിട്ടില്ല. പഴയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനുമാത്രമേ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുളളൂ. എന്തേ ഈ മാറ്റം? ആരാണ്‌ കോളേജിന്റെ നൈരന്തര്യത്തിനും അക്കാദമിക മികവിനും തടസ്സം സൃഷ്ടിച്ചത്‌? അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും മാനേജുമെന്റും ചര്‍ച്ച ചെയ്ത്‌, മന്നത്തുപത്മനാഭന്റെയും രാഷ്ട്രപിതാവിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്ന ഈ ഉന്നതവിദ്യാഭ്യാസ ശ്രീകോവിലിനേറ്റ കളങ്കം ഉടന്‍ പരിഹരിക്കണം. ഭാവിയില്‍ ഒരു സ്വയംഭരണ കോളേജോ ഡീംഡ്‌ ടു ബി യൂണിവേഴ്സിറ്റി (Autonomus College or Deemed to be University) പദവിയോ ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യമായ ഈ കോളേജിന്റെ പൂര്‍വകാല ഗരിമയും മികവും ശാന്തിയും കൈവരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ കൈക്കൊളളണം.

ഡോ. കെ.എന്‍ മധുസൂദനന്‍പിളള
**’നാക്കി’ ന്റെ (NAAC, Bangalore) മുന്‍ അക്കാദമിക്‌ കണ്‍സള്‍ട്ടന്റാണ്‌ ലേഖകന്‍
കടപാട് :ജന്മഭുമി 

 



Wednesday, 14 August 2013

ചരിത്രവും വര്‍ഗീയതയും


കേരളത്തിലെ ഏറ്റവും പ്രമുഖനായ അക്കാദമിക് ചരിത്രകാരനായ എം.ജി.എസ് മാതൃഭുമിക്കു അനുവദിച്ച അഭിമുഖത്തിൽ നിന്നും  പ്രസക്ത ഭാഗങ്ങൾ 

ചരിത്രത്തിന്റെ വര്‍ഗീയവത്കരണത്തെ എങ്ങനെയാണ് പ്രതിരോധിക്കുക?

വളരെ വലിയ പ്രശ്‌നമാണത്. വളരെ സങ്കീര്‍ണം. സ്വതന്ത്ര സര്‍വകലാശാലകളും സ്വതന്ത്ര പഠനങ്ങളും വളര്‍ത്തിയെടുക്കുന്ന ദീര്‍ഘകാല പരിപാടിയാണ് പരീക്ഷിക്കേണ്ടത്. ഇപ്പണി രാഷ്ട്രീയക്കാരെ ഏല്പിച്ചാല്‍ ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്കു മാറുക മാത്രമേ ഉണ്ടാവൂ.
ബാബരിപ്പള്ളി നില്‍ക്കുന്നേടത്തു നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ക്ഷേത്രം നശിച്ചോ നശിപ്പിച്ചോ അവിടെ പള്ളി പണിഞ്ഞു എന്നും 1992 ഡിസംബര്‍ 9-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതിയപ്പോള്‍ മാഷ് പ്രശ്‌നത്തില്‍ കക്ഷിചേരുകയായിരുന്നു. ?

ഞാന്‍ ലേഖനമെഴുതിയത് സപ്തംബര്‍-ഒക്‌ടോബറിലാണ്. അവര്‍ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. അയച്ചുകൊടുത്തിട്ടും ചില കാരണങ്ങളാല്‍ പ്രസിദ്ധീകരണം വൈകിച്ചത് എന്റെ താത്പര്യത്തിലായിരുന്നില്ല.ഞാന്‍ ചരിത്രം പഠിക്കുന്നവനാണ്; ചരിത്രം പഠിപ്പിക്കുന്നവനാണ്. എന്നെക്കൊണ്ടാവുംപോലെ ചരിത്രം എഴുതുന്നവനുമാണ്. ഒരു ചരിത്രസത്യം പുറത്തുപറയുക മാത്രമാണ് ഞാന്‍ ചെയ്തത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നു ഞാന്‍ എഴുതിയിട്ടില്ല.
ഇതൊന്നു വിശദീകരിക്കാമോ?

പുരാവസ്തുവകുപ്പിന്റെ ഗവേഷണത്തില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. നശിച്ചുപോയതോ നശിപ്പിക്കപ്പെട്ടതോ ആയ ക്ഷേത്രത്തിന്റെ സ്തംഭമൂലങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറലും ലോകപ്രശസ്ത പുരാവസ്തുഗവേഷകനുമായ ഡോ. ബി.ബി.ലാലിന്റെ ഖനനത്തില്‍ അതിന്റെ കൃത്യമായ തെളിവുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അദ്ദേഹം ഐ.സി.എച്ച്.ആറിന്റെ അന്തര്‍ദേശീയ സെമിനാറില്‍ 1988-ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ അതു സമര്‍ഥിച്ചിട്ടുമുണ്ട്. ആ രേഖ പ്രസിദ്ധീകരിക്കുവാന്‍ അന്നത്തെ ഐ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് സമ്മതിച്ചില്ല. അതുകാരണം ആ സെമിനാറിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിവെക്കേണ്ടിവന്നു.

ഇര്‍ഫാന്‍ ഹബീബിനെ അറിയാമല്ലോ, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റാണ്; ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും ആളാണ്. ഒരേ സമയത്ത് കമ്യൂണിസ്റ്റും കമ്യൂണലിസ്റ്റ് സഹയാത്രികനും! ഐ.സി.എച്ച്.ആറിന്റെ ഓഫീസില്‍വെച്ച് രഹസ്യമായി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി യോഗം വിളിക്കുന്ന സഹയാത്രികന്‍. അന്നു മെമ്പര്‍ സെക്രട്ടറിയായിരുന്ന ഞാന്‍ അതിനെ എതിര്‍ത്തു. അയോധ്യയിലെ തര്‍ക്കം ഇത്തരം രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയതാണ്.

ഞാന്‍ അയോധ്യയില്‍ പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്ക് അങ്ങനെയൊരു പ്രശ്‌നമില്ല. പ്രശ്‌നമുണ്ടാക്കിയത് രാഷ്ട്രീയക്കാരാണ്. പറഞ്ഞുതീര്‍ക്കാവുന്ന വഴക്ക് ആയിരുന്നു. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പരസ്​പരം പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ജനതാ കക്ഷികള്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി പ്രശ്‌നം ആളിക്കത്തിച്ചു.

സാധാരണക്കാരായ ഹിന്ദു-മുസ്‌ലിംമതവിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരറിവാണ് അമ്പലം നിന്ന സ്ഥലത്താണു പള്ളി പണിഞ്ഞത് എന്ന 'ചരിത്രസത്യം'. രംഗം ചൂടുപിടിച്ച ആ ഘട്ടത്തില്‍ ഡോ. ലാലിന്റെ ഖനനത്തിലെ കണ്ടെത്തലിനെപ്പറ്റി എഴുതിയത് എരിതീയില്‍ എണ്ണയൊഴിക്കലായില്ലേ?

മറിച്ചാണ്. രംഗം ചൂടുപിടിച്ചതല്ല. ഇരുകൂട്ടരും ചേര്‍ന്നു വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുകൊണ്ട് ചൂടുപിടിപ്പിച്ചതാണ്. ഡോ. ലാലിന്റെ നിഗമനങ്ങള്‍ പ്രൊഫസര്‍ നൂറുല്‍ ഹസ്സന്റെ പ്രോത്സാഹനത്തില്‍ മുമ്പേ നടന്ന രാമായണ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നതാണ്. ഇര്‍ഫാന്‍ ഹബീബിന്റെയും അര്‍ജുന്‍സിംഗിന്റെയും നേതൃത്വത്തില്‍ അതു മറച്ചുവെക്കാനുണ്ടായ ഗൂഢാലോചനയാണു ഞാന്‍ പൊളിച്ചത്.

തര്‍ക്കം ഉണ്ടായപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ സ്ഥലം പൂട്ടിയിട്ടു. രണ്ടു സമുദായക്കാരും അങ്ങോട്ടു കടക്കേണ്ട എന്നു പറഞ്ഞു. അത് ഉചിതമായിരുന്നില്ലേ?

സംഘര്‍ഷം ഒഴിവാക്കാന്‍ നല്ലത് അതുതന്നെയാണ്.

അതുപോലെ ചരിത്രകാരന്മാര്‍ക്കും ആ നേരത്തു പക്ഷംപിടിക്കാതെ മാറിനില്‍ക്കുകയെങ്കിലും ചെയ്തുകൂടേ?

അതാണു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കരുതിക്കൂട്ടി പക്ഷംപിടിച്ച് മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ തയ്യാറായി. അവരെപ്പേടിച്ചു മറ്റു ചരിത്രകാരന്മാരെല്ലാം നാവടക്കണം എന്നു പറയരുത്. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചരിത്രസത്യം അവിടെയുണ്ട്. അതു സ്വീകരിക്കുവാന്‍ ജനങ്ങള്‍ സന്നദ്ധരാവണം, അവരെ ആ നിലയില്‍ ബോധവത്കരിക്കണം.

അയോധ്യ രാമന്റെ ജന്മഭൂമിയാണെന്നും അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നും ഉള്ളത് ഒരു 'ചരിത്രസത്യം' ആണോ?

അപ്പറഞ്ഞതു രണ്ടും ചരിത്രമാണോ എന്നറിയില്ല. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നു എന്നുറപ്പാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ പണിത ക്ഷേത്രമായിരുന്നു, അത്. ഗാഹദ്‌വാല വംശത്തിലെ മുഹമ്മദ് ഘോറിയാല്‍ വധിക്കപ്പെട്ട ജയചന്ദ്രന്റെ പിന്മുറക്കാരനായ ഗോവിന്ദചന്ദ്രന്റെ സംരക്ഷണത്തിലാണ് ആ ക്ഷേത്രമുണ്ടാക്കിയത്. അതിനെ സംബന്ധിച്ച ശിലാരേഖ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ശ്രീരാമപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നത്.

പക്ഷേ, അവിടെ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു എന്ന പ്രസ്താവം രാമജന്മഭൂമിക്ഷേത്രം ഉണ്ടായിരുന്നു എന്ന നിലയ്ക്കല്ലേ, ഈ സാഹചര്യത്തില്‍ ആളുകള്‍ എടുക്കുകയുള്ളൂ. അപ്പോള്‍ അതു വഴക്കില്‍ കക്ഷിചേരുന്നതിനു തുല്യമല്ലേ?

ഇതു ദുര്‍വ്യാഖ്യാനമാണ്. തര്‍ക്കം പരിഹരിക്കുവാന്‍ ചരിത്രം വളച്ചൊടിക്കേണ്ടതില്ല. ചരിത്രം മൂടിെവക്കേണ്ടതുമില്ല. ആ ചരിത്രസത്യം അംഗീകരിച്ചുകൊണ്ട് പ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കാം എന്നാണാലോചിക്കേണ്ടത്..

 ബാബരി പ്രശ്‌നത്തില്‍ മാഷ് ഇനി കാണുന്ന പരിഹാരമെന്താണ്?

ഇതു ബാബരി മസ്ജിദിന്റെ മാത്രമോ ഹിന്ദു വര്‍ഗീയവാദികളുടെ മാത്രമോ പ്രശ്‌നമല്ല. ഇതിന്റെ പേരില്‍ ബോംബെയിലും കോയമ്പത്തൂരിലും - ഇന്ത്യയില്‍ പലേടത്തും - മുസ്‌ലിംവര്‍ഗീയവാദികള്‍ അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അതിരിക്കട്ടെ. ഇനി ഹിന്ദുക്കള്‍, ഉദാരമായി സ്വയം സ്വീകരിച്ച് സ്വന്തം ചെലവില്‍ മുസ്‌ലിംകള്‍ക്ക് പള്ളിയുണ്ടാക്കിക്കൊടുക്കണം. അത് ആ സ്ഥലത്തുതന്നെ വേണമെന്നില്ല. മറ്റെവിടെയെങ്കിലും മതി. ആ സ്ഥലത്ത് ഹിന്ദുക്കള്‍ അമ്പലമുണ്ടാക്കിക്കൊള്ളട്ടെ. വാസ്തവത്തില്‍ അതിനേക്കാള്‍ നല്ലത് ആ സ്ഥലം ഒരു ഉദ്യാനമാക്കി നിലനിര്‍ത്തുകയാണ്. അതിന്റെ അപ്പുറവും ഇപ്പുറവും പള്ളിയും അമ്പലവുമുണ്ടാക്കിക്കൊള്ളട്ടെ. എനിക്കു ദൈവത്തിലോ മതത്തിലോ വിശ്വാസമില്ല; ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്ക് എനിക്ക് ഒരു പള്ളിയിലും ഒരമ്പലത്തിലും കൗതുകമില്ല. വിശ്വാസികള്‍ക്കു വേണമെങ്കില്‍ അതുണ്ടാക്കിക്കൊള്ളട്ടെ എന്നു മാത്രം.
കടപാട് : മാതൃഭൂമി 

അഭിമുഖത്തിന്റെ  പൂർണ്ണ രൂപം 

Freedom is not free " It never has been " It never will be!


( Statutory Warning: സരിതയുടേയും ശാലുമേനോന്റേയും ശരീരവർണനകളില്ലാത്ത കുറിപ്പാണു, പക്കാ ബോറായിരിക്കും വായിക്കുവാൻ. )



കടപ്പാട് - സായുധസ്വാതന്ത്ര്യസമരം 1857 മുതല്‍ നേതാജി വരെ )

പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുവാൻ കഴിയാതെ ചരിത്രത്തിന്റെ താളുകളിൽ എവിടെയോ സ്വജീവിതം ബലിയർപ്പിച്ച അനേക ധീരദേശാഭിമാനികളുണ്ട് ... 

ചന്ദ്രശേഖർ ആസാദിന്റെ അവസാന നിമിഷങ്ങളിലൂടെ ..... 




 "കോണ്‍‌ഗ്രസ് ബ്രിട്ടീഷ്ഭരണവുമായി ഒത്തുതീര്‍പ്പിലെത്തുകയാണെങ്കില്‍‌ എന്നോടൊപ്പം‌ അതിര്‍ത്തിക്ക് പുറത്ത്പോവാന്‍‌ സന്നദ്ധയായ ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കും. ഇരുവരുടേയും ചുമലില്‍‌ ഓരോ തോക്കും, തിരകള്‍ നിറച്ച ഒരു സഞ്ചിയുമുണ്ടാവും. ഞങ്ങള്‍ ആപത്തില്‍‌ പെട്ടാല്‍‌ ഒന്ന് നിറച്ചവള്‍ എന്നെ ഏല്‍‌പ്പിക്കും. ഞാന്‍‌ഇടവിടാതെ വെടിവച്ചുകൊണ്ടിരിക്കും. അങ്ങനെയായിരിക്കും എന്റെ അവസാനം‌"

"അറസ്റ്റ് ചെയ്ത് ചങ്ങലക്കിട്ട കുരങ്ങന്മാരെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. എട്ട് തിരകള്‍ നിറച്ച തോക്കും എട്ട് അധികതിരകളും പോക്കറ്റിലിട്ടു നടക്കും‌. സമയം വരുമ്പോള്‍‌ ഉണ്ടകള്‍‌ ശത്രുക്കള്‍ക്ക് നേരെയും ഒടുവിലത്തേത് ഇവിടേക്കും(നെറ്റി ചൂണ്ടിക്കാണിച്ചുകൊണ്ട്) "

ആസാദിന്റെ മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെത്രെ തീവ്രമായിരുന്നു!!!

1931 Feb 27 നു ആസാദ് ആല്‍ഫ്രഡ് പാര്‍ക്കില്‍ വച്ച് സുഖദേവ് രാജുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതിയുമായി എത്തി,. കാക്കേരി സംഭവം മുതല്‍‌ തങ്ങളന്വേഷിച്ചു നടക്കുന്നയാളെ അപ്രതീക്ഷിതമായി കയ്യില്‍ കിട്ടിയതില്‍ പോലീസ് സന്തോഷം കൊണ്ട് മതിമറന്നു..അതുമാത്രമല്ല, സാണ്ടേഴ്സ് വധം, അസംബ്ലീ ബോംബ്, വൈസ്റോയിയുടെ തീവണ്ടി തകര്‍ക്കല്‍ എന്ന്‍ വേണ്ട ബോംബെ മുതല്‍‌ പഞ്ചാബ് വരെ എണ്ണമറ്റ ഒളിപ്പോരുകളുടെ സൂത്രധാരന്‍... വിപ്ലവവംശത്തിന്റെ ഉറവിടവും, സ്വാതന്ത്ര്യ സമരചേതനയുടെ മൂര്‍ത്തിമദ്ഭാവവും ആയ ആ മസ്തിഷ്കം‌ പോലീസിന്റെ പിടിയില്‍ നിന്നൊഴിഞ്ഞു മാറുന്നതില്‍‌ ഇനിയും വിജയിച്ചിരിക്കുകയായിരുന്നു. ഒരുനിമിഷം പോലും പാഴാക്കതെ പോലീസ് ഒരുക്കം തുടങ്ങി. ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആല്‍ഫ്രഡ് പാര്‍ക്ക് വളയാന്‍ ഐ.ജി ഹോളിന്‍സ് ഉത്തരവ് നല്‍കി. അല്‍‌പ്പസമയത്തിനുള്ളില്‍‌ പാര്‍ക്കിലേക്കുള്ള വഴികളെല്ലാം അടക്കപ്പെട്ടു. അതിനുശേഷം സൂപ്രണ്ട് ആസാദിന്റെ അടുത്തേക്ക് ചെന്ന് കീഴടങ്ങാന്‍ വിളിച്ച് പറഞ്ഞു. ആപത്ത് മനസ്സിലാക്കിയ ആസാദ്സുഖ്ദേവിനോട് ഓടിക്കൊള്ളാന്‍ പറഞ്ഞു.


നിമിഷാര്‍ദ്ധത്തിനുള്ളില്‍ തോക്കെടുത്ത ആസാദ് സൂപ്രണ്ടിനെ വെടിവച്ചിട്ടു.അന്തിമസമരത്തിനു തയ്യാറെടുക്കാന്‍‌ അല്പ്പസമയം ലഭിച്ചപ്പോള്‍‌ രണ്ട് കയ്യിലും റിവോള്‍‌വറുമായി നിലയുറപ്പിച്ചു. മരങ്ങളുടെ മറവില്‍ നിന്ന് കൊണ്ട് വെടിയുതിര്‍ത്ത് കൊണ്ടിരിക്കുന്നവര്‍ക്കെതിരെ അദ്ദേഹം നിറയൊഴിച്ചു. എന്നാല്‍ നാലുപാടും ചീറിവന്ന ഉണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറി രക്തമൊലിച്ചു. ഇന്‍സ്പെക്ടര്‍‌ വിശ്വ്വേശര്‍ സിംഗ് ചെടികള്‍ക്ക് പിന്നില്‍ നിന്ന് തലപുറത്തേക്കിട്ട് ആസാദിനു നേരെ ഉന്നം പിടിച്ചു. പക്ഷെ കാഞ്ചി വലിക്കുന്നതിനു മുന്നെ ആസാദിന്റെ തോക്കില്‍ നിന്ന് പാഞ്ഞ വെടിയുണ്ട അദ്ദേഹത്തെ വീഴ്ത്തി. 

 
 അതായിരുന്നു ആസാദിന്റെ അവസാനത്തെ മനോഹരമായ വെടി എന്ന പിന്നീട് ഐ.ജി ഹോളിന്‍സ് പറഞ്ഞു. ചുറ്റുപാടും പാഞ്ഞു വന്നിരുന്ന വെടിയുണ്ടകള്‍‌ ശരീരത്തില്‍‌ തുളച്ചു കയറിക്കൊണ്ടിരിക്കുന്ന അവസരത്തില്‍‌ ആ വീരദേശാഭിമാനിക്ക് ഇത്രയും ശക്തി സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതമായിരുന്നു. മരണമുറപ്പായി എന്ന് ആസാദിനു മനസ്സിലായി. ബ്രിട്ടീഷുകാരുടെ കയ്യില്‍ പെടുന്നതിനേക്കാള്‍ സ്വന്തം കൈകൊണ്ട് തന്നെ മരിക്കുകയാണു നല്ലതെന്ന് പ്രതിജ്ഞയെടുത്തിരുന്ന ആ മനുഷ്യന്‍‌ തന്റെ കൈത്തോക്ക് ഒരു നിമിഷത്തെ ശങ്കയും‌ കൂടാതെ സ്വന്തം ചെന്നിയില്‍‌ ചേര്‍ത്ത് പിടിച്ചു. ആ മഹാനായകന്‍‌ സ്വാതന്ത്ര്യസമരഭൂമിയില്‍‌ ജീവന്‍ ബലിയര്‍പ്പിച്ചു. 


പ്രിയ ആസാദ്, ഈ ഭൂമിയിലെ കുഴിമണ്ണില്‍ താങ്കള്‍ ഉജ്ജ്വലമായ യുവത്വം പാഴാക്കി. വഞ്ചകന്മാരുടെ ഈ നാട്ടില്‍ എന്തിനു താങ്കള്‍ പിറന്നു? താങ്കളുടെ രാജ്യസ്നേഹവും‌, രാഷ്ട്രത്തിന്റെ ഭാഗധേയത്തെപറ്റിയുള്ള ഉജ്ജ്വലമായ വിശ്വാസവും‌, മഹത്തായ ബലിദാനവുമെല്ലാം‌ അവയുടെ അര്‍ത്ഥം പോലുമറിയാത്ത ജനങ്ങള്‍‌ നിഷ്ഫലമാക്കിക്കളഞ്ഞു. ഞങ്ങള്‍ക്കും വരുംതലമുറകള്‍ക്കും വേണ്ടിയാണങ്ങ് ജീവിതം സമര്‍പ്പിച്ചത്. ആ ജീവിതലക്ഷ്യം പൂര്‍ത്തീകരിച്ചതില്‍‌ താങ്കള്‍‌ സംതൃപ്തിയും ആശ്വാസവും കൊള്ളുന്നുണ്ടാവും , ഞങ്ങളോ?



പ്രിയ ആസാദ്,അങ്ങയുടെ രക്തത്താല്‍ ചുവന്ന സ്വാതന്ത്ര്യത്തിന്റെ ശീതളിമയില്‍‌ നിന്നുകൊണ്ട്, അങ്ങയുടെ ഓര്‍മ്മള്‍ക്ക് മുന്നില്‍ ഒരു സാധാരണക്കാരന്റെ അഞ്ജലിപൂര്‍‌വ്വമായ പ്രണാമം‌..

വന്ദേമാതരം‌ 

പ്രവീണ്‍ 



Monday, 12 August 2013

കശ്മീരില്‍ ഭാരതം കൊല ചെയ്യപ്പെടുംമ്പോൾ മൌനം പാലിക്കുന്ന മതേതര കാപാലികര്‍ ?

യുക്തിവാദി യുടെയും പാകിസ്ഥാന്‍ അനുകൂലികളുടെയും , ഇടതന്റെയും , ഇവാഞ്ജ ലിസ്റ്റിന്റെയും ലക്‌ഷ്യം സാംസ്കാരിക ഹിന്ദു അടിത്തറ തകര്ക്കുക എന്നതാണ്. അത് തകര്‍ന്നാല്‍ ഭാരതം ചിന്നഭിന്നമാവും എന്നും സ്പഷ്ടം. ശത്രു രാജ്യത്തിറെ മോഹം പൂവണിയിക്കാന്‍ ഇവര്ക്ക് മുന്നില്‍ ഏക ശത്രു ആര്‍ എസ്സ് എസ്സ് ആണ് . ഇവാഞ്ചലുകള്‍ കാശിറക്കി കളിക്കുമ്പോള്‍ , പാകിസ്ഥാന്‍ വാദികള്‍ കാശും ആയുധവും ഉപയോഗിക്കുന്നു, ഇടതന്‍ മാവോയിസത്തിന്റെ മറവില്‍ രാജ്യത്തിനെതിരെ പരോക്ഷ യുദ്ധം നയിക്കുമ്പോള്‍ യുക്തിവാദി ബൌദ്ധികമായ് യുദ്ധം ചെയ്യുന്നു.


ഹിന്ദുവിന് മേലുള്ള അവകാശങ്ങള്‍ സംഘ പരിവാരത്തിന് തീരെഴുതിയിട്ടില്ല എന്നു വീമ്പു പറയുന്ന ഒരുത്തനെയും ഹിന്ദുവിന് നേര്‍ക്ക് അനീതിയും അക്രമവും അന്ന്യായവും പ്രവര്‍ത്തിക്കുമ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. എന്തു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ ഹിന്ദുവിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് പോലും കൂടെ നില്‍ക്കുന്നില്ല ? എന്തു കൊണ്ട് ബി‌ജെ‌പി യോ സംഘ പരിവാറോ മാത്രം ആ സ്പേസ് നിറയ്ക്കാന്‍ കടന്നു വരുന്നു ?


രാജ്യം പ്രതിസന്ധികള്‍ നേരിടുംബോള് മതേതര വീമ്പു പറയുന്ന രാഷ്ട്രീയക്കാര്‍ വീണ വായിക്കുന്ന പതിവ് ഒരിയ്ക്കലും തെറ്റിക്കാറില്ല. കൊങ്ഗ്രസ്സിലെ യുവ രാജാവു യൂറോപ്പില്‍ കൂത്താടി നടക്കുമ്പോള്‍ , ഡമ്മി സര്‍ദാര്‍ മദാമ്മയുടെ കാല്‍ ചുവട്ടില്‍ അനുസരണയുള്ള ശുനകനെ പോലെ പതുങ്ങി മിണ്ടാതെ കിടക്കും. ഇഷ്രത് ജഹാന്‍ എന്ന മനുഷ്യ ബോംബ് എന്റെ പ്രിയ പുത്രി എന്നു പറഞ്ഞ നിതീഷ് കുമാര്‍ , ബീഹാര്‍ റെജിമെന്റില്‍ പെട്ട 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒളിച്ചിരുന്നു. ഒടുവില്‍ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ഭാരതാംബയുടെ ധീര പുത്രന്മാരുടെ ഭൌതിക ശരീരം ബിഹാറില്‍ എത്തിച്ചപ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല അവിടത്തെ നീതീഷിന്റെ മന്ത്രിമാര്‍.

 ഇപ്പോള്‍ കശ്മീരില്‍ ഹിന്ദു ഉന്മൂലനം നടക്കുകയാണ് " ഗുജറാത്ത് വംശ ഹത്യ എന്നു പറഞ്ഞു അന്‍സാരിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ തൊഴുതു നില്‍ക്കുന്ന പടവുമായ് നാട് നീളെ പോസ്റ്ററുകള്‍ ഒട്ടിച്ച ഒരുത്തനെയും വാ തുറന്നു കാണുന്നില്ല. ഡെല്‍ഹിയില്‍ അടിഞ്ഞു കൂടിയ പണ്ഡിറ്റുകള്‍ 1990ഇല്‍ ഇത് പോലെ ഒരു സര്ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വംശഹത്യക്ക് ഒടുവില്‍ കശ്മീര്‍ താഴ്വരയില്‍ നിന്നു ജീവനും കൊണ്ട് ഓടി വന്നവരാണ്. അവര്‍ക്ക് നഷ്ടമായ വീടും സ്ഥലവും കൈയ്യടക്കിയവര്‍ ആണിപ്പോള്‍ പാകിസ്ഥാന്‍ പതാകയുമേന്തി വീണ്ടും അവശേഷിച്ച ഹിന്ദുവിനെ കൂടി കൊല്ലാന്‍ തെരുവുകളില്‍ അലയുന്നത്. മൌനം പാലിക്കുന്ന മാധ്യമങ്ങളും , കശ്മീരിനെ പൊതിഞ്ഞു കെട്ടി വെക്കുന്ന സര്‍ക്കാരും അവരെ കൊന്നൊടുക്കാന്‍ അവസരം ഒരുക്കുകയാണ്


                                ഇതിനെതിരെ ബി‌ജെ‌പി "ചലോ കശ്മീര്‍" എന്ന സമര മുറ പുറത്തെടുക്കണം എന്നഭ്യര്‍ഥിക്കുകയാണ് . കേരളം മുതല്‍ വടക്കേ ഇന്‍ഡ്യ വരെ ഉള്ള എല്ലാ അനുഭാവികളും രാജ്യ സ്നേഹികളും കശ്മീരിലെ ആക്രമിക്ക പ്പെടുന്നവര്‍ക്ക് സംരക്ഷണം ഏകാന്‍ തള്ളി കയറട്ടെ കശ്മീരിലേക്ക്. പഞ്ചാബിയും , മലയാളിയും , തമിഴനും , ബിഹാറിയും അവിടെ വീട് വെച്ചു താമസിക്കട്ടെ . തുലയട്ടെ കശ്മീരിനുള്ള പ്രത്യേക പദവി.
 
SKH





 



ചില സമരചിന്തകൾ


ഉമ്മൻ ചാണ്ടി മുൾമുനയിലാവാം. പക്ഷേ വാൾമുനയിൽ നിൽക്കുകയാണ് സിപീയെം.ബീവറേജസിലെ വിപ്ലവ വീര്യം അകത്താക്കിയ സഖാക്കളെ എങ്ങിനെ നിയന്ത്രിക്കുമെന്നറിയാതെ ഉള്ളിൽ തീയുമായി നേതാക്കന്മാർ നിൽക്കുന്നതു കൌതുകമുള്ള കാഴ്ച തന്നെ.ഗാന്ധി പോലും അന്തം വിടുന്ന അഹിംസാ പ്രസംഗം സാക്ഷാൽ പിണറായിക്ക് നടത്തേണ്ടിവന്നു എന്നത് കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ സൂചനയാണ്.സമരം കഴിയുന്നതോടെ തിരുവനന്തപുരത്തെ മദ്യവിൽ‌പ്പന ലോകറിക്കാർഡ് മറികടക്കാനാണ് സാധ്യത.



വി .എസ്സിനെ ചരിത്രത്തിലാദ്യമായി കേരളത്തിലൊരു ഇടതു സമരവേദിയിൽ പിന്നിലിരുത്തിയ സമരമാണിത്.സി .ദിവാകരന്റേയും പിന്നിലായി വാടിയമുഖവുമായി ഇരിക്കേണ്ടി വന്ന വിപ്ലവപോരാളിയുടെ ദയനീയത അണികളെ ദു;ഖിപ്പിച്ചിട്ടുണ്ടാവണം .സ്വാഗതപ്രസംഗത്തിലും വി എസ്സ് അവഗണിക്കപ്പെട്ടു.



പ്രധാനമന്ത്രി പദമൊഴിയേണ്ടി വന്നപ്പൊൾ കരഞ്ഞു നിലവിളിച്ച് കടിച്ച് തൂങ്ങിക്കിടന്ന ദേവഗൌഡയെപ്പോലെ ഒരു പാഴ്വസ്തുവിനെ , ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെടുന്ന സമരത്തിന്റെ ഉദ്ഘാടകനാക്കി എഴുന്നെള്ളിക്കേണ്ടി വന്നത് സിപീഎമ്മിന്റെ പാപ്പരത്തമത്രെ.

കിട്ടാവുന്ന നേതാക്കളേയെല്ലാം ഉദ്ഘാടനച്ചടങ്ങിലണിനിരത്തിയ പാർട്ടി വരും ദിവസങ്ങളിൽ വി .ഐ . പി കളെകിട്ടാതെ വിഷമിക്കാനാണ് സാധ്യത.
തന്റെ പ്രിയശിഷ്യനായ ഉമ്മൻ ചാണ്ടിയെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് തന്റെ പട്ടാളക്കാരെ അയച്ചു കൊടുത്ത ആന്റണി ഇന്നേ ദിവസം കേരളത്തിൽ വന്നിട്ട് പാർട്ടി ഒരു കരിങ്കൊടി പോലും കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

ഇപ്പോൾ നടക്കുന്നത് കോൺഗ്രസ്സുമായി ആലോചിച്ചു നടത്തുന്ന ഒരു നാടകമാണ് എന്നതിന്റെ തെളിവാണിത്.ചെന്നിത്തലയെ ചവുട്ടിത്താഴ്ത്തിക്കൊണ്ട് സോണിയയുടെ മുന്നിൽ ചാണ്ടിയ്ക്ക് വേണ്ടി വാദിയ്ക്കുന്ന ആന്റണിയാണ് ഒന്നാം പ്രതി എന്നത് കൊൺഗ്രെസ്സുകാരും സി പി എമ്മുകാരും മറക്കുകയാണ്.

ലോകസഭാതെരഞ്ഞെടുപ്പു വരെ ചാണ്ടി തുടരാൻ അനുവദിയ്ക്കുകയാണ് വേണ്ടത്. ആകെ നാറിനിൽക്കുന്ന ഉമ്മങ്കോൺഗ്രെസ്സിനെ ജനങ്ങൾ തൂത്തെറിയും. സിപീമ്മിന്റെ ഈ സമരം വിജയിച്ചാൽ അതു പിന്നീട് കോൺഗ്രെസ്സിന് സഹായകരമാകാനാണ് സാധ്യത.
ഉമ്മഞ്ചാണ്ടിയുമായി ആലോചിച്ച് നടത്താൻ പോകുന്ന ഒരു ലാത്തിചാർജ്, ടിയർഗ്യാസ് പ്രയോഗം,ഒടുവിൽ ഹർത്താൽ. ഇങ്ങിനെയാണ് ഈ സമരം അവസാനിപ്പിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയുമായി ആലൊചിച്ചും വീസ്സിനെ ഒതുക്കിയും പിണറായി തയാറാക്കിയ ഈ തിരക്കഥ പക്ഷെ അണികൾ പൊളിച്ചടുക്കുവാൻ സർവ്വസാധ്യതയും കാണുന്നുണ്ട്.

അശ്വനി ദേവ്