Tuesday, 30 July 2013

തിരുവനന്തപുരം MG കോളേജില്‍ സംഭവിക്കുന്നത്‌ എന്ത് ..?


"തിരുവനന്തപുരത്തിന്റെ സാംസ്കാരികധാരയെ നിര്‍ണായകമായി സ്വാധീനിച്ചു പോന്ന എം ജി കോളേജിലെ അക്കാദമിക അന്തരീക്ഷം കഴിഞ്ഞ മൂന്നു മാസക്കാലത്തോളമായി താറുമാറായിരിക്കയാണ്. അതിനു കാരണമാകട്ടെ പുതുതായി അവിടെ പ്രിന്‍സിപ്പാള്‍ ആയി ചാര്‍ജെടുത്ത  അധ്യാപകനും. അപക്വവും മുന്‍വിധികളോടെയുള്ളതും പുച്ഛം കലര്‍ന്നതുമായ ടിയാന്റെ പെരുമാറ്റങ്ങളും തുടര്‍ന്ന് ഉണ്ടായ "അച്ചടക്കനടപടികളും " ആണ് ക്യാമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കിയിരിക്കുന്നത്.


"ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ അവസാനം, പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആയി ഒരുക്കിയ യാത്രയയപ്പ് പരിപാടികള്‍ മുതല്‍ ആണ് സംഭവത്തിന്റെ തുടക്കം. മുന്‍ പ്രിന്സിപ്പാളില്‍ നിന്ന് യാത്രയയപ്പ് പരിപാടികള്‍ക്ക് അനുവാദം നേടിയിരുന്ന വിദ്യാര്‍ഥികള്‍ ആ പരിപാടിയുടെ നടത്തിപ്പ് ആസൂത്രണങ്ങളുമായി മുന്നോട്ടു പോകവേ ആണ് പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കുന്നത്. പരിപാടിദിനം സമീപിച്ചപ്പോള്‍ "അങ്ങനെ ഒരു പരിപാടി എന്റെ ക്യാമ്പസ്സില്‍ നടപ്പില്ല" എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട്
 
പുതിയ പ്രിന്‍സിപ്പാള്‍ യുദ്ധം പ്രഖ്യാപിച്ചു. ഈ പരിപാടി നടത്താന്‍ തങ്ങള്‍ ബാധ്യസ്ഥര്‍ ആണ് എന്നും കാംപസ്സിനു അങ്ങനെ വാക്ക് കൊടുത്തതാണ് എന്നും പിരിഞ്ഞു പോകുന്നവരുടെ ജൂനിയര്‍ ആയ കുട്ടികള്‍ ഈ കാര്യത്തിലേക്കായി ധനസമാഹരണം നടത്തിക്കഴിഞ്ഞു എന്നും അറിയിച്ച ക്യാമ്പസ് യൂണിയന്‍ ഭാരവാഹികളെ പരസ്യമായി അവഹേളിക്കുന്ന നിലപാടാണ് പിന്നീട് അദ്ദേഹം തുടര്‍ന്ന് വന്നത് . "ഇവിടെ യൂണിയനും സംഘടനകളും ഒക്കെ ഉണ്ടെങ്കില്‍ അല്ലേ നിന്റെയൊക്കെ തീരുമാനപ്രകാരം യാത്രയയപ്പും പരിപാടികളും നടക്കുള്ളൂ …. ഇനി മുതല്‍ ഇവിടെ ഒരുത്തന്റെയും അഭ്യാസം നടക്കില്ല.” എന്നിങ്ങനെ ആക്രോശിച്ച അയാള്‍ ധനസമാഹരണത്തിനു നേതൃത്വം കൊടുത്തവരെ സസ്പെണ്ട് ചെയ്യുവാന്‍ തീരുമാനം എടുത്തു. ഇതിനിടെ ക്യാമ്പസ് യൂണിയനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച  ടിയാന്‍ ക്യാമ്പസ് യൂണിയന് നേതൃത്വം കൊടുക്കുന്ന എബിവിപി യെ പിഴുതെറിയുമെന്നും പ്രഖ്യാപിച്ചു. ഇതിനായി കോടതിയെ സമീപിച്ചു നടത്തിയ വ്യവഹാരങ്ങള്‍ പത്രദ്വാരാ എല്ലാവരും അറിഞ്ഞതുമാണ്.

"ഇതിനിടെ എം ജി കോളേജിനെ ഹിന്ദുഫാസിസ്റ്റ് പിടിയില്‍ നിന്ന് മോചിപ്പിക്കുവാന്‍ വന്ന ദിവ്യാവതാരമാണ് താന്‍ എന്ന് "മാധ്യമം" വാരികയില്‍ അഭിമുഖവും പ്രസിദ്ധീകരിപ്പിച്ചു. ഇതിനിടെ തന്നെ കോടതി ഉത്തരവിന്റെ മറവില്‍ യൂണിയന്‍ റൂമുകള്‍ കയ്യടക്കുകയും (അവിടെ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം വലിച്ചെറിയുകയും )എ ബി വി പി കൊടിമരം അടക്കം എല്ലാം പോലിസ് സഹായത്തോടെ ഇടിച്ചു നിരത്തുകയും ചെയ്ത ടിയാന്‍ തനിക്കു പോലിസ് പ്രോട്ടക്ഷനും നേടിയെടുത്തു. ഇത്രയുമായിട്ടും എ ബി വി പി കര്‍ക്കശമായ ഒരു സമരപരിപാടിയും ക്യാംപസ്സിനകത്ത് സംഘടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സസ്പെന്റ് ചെയ്ത വിദ്യാര്‍ഥികളില്‍ രണ്ടു പേരെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ക്യാമ്പസ്സിന്റെ കവാടത്തില്‍ എ ബി വി പി സമരവുമായി മുന്നോട്ടു വന്നു . അപ്പോഴും കാംപസ്സിനകം കലുഷമാകാതിരിക്കാന്‍ എ ബി വി പി യും സമരസഹായസമിതിയുടെ മുന്നണിയില്‍ നില്‍ക്കുന്ന സംഘടനകളും ശ്രദ്ധിച്ചിരുന്നു.

"ഇതിനിടെ പല സംഘടനകളെയും കോളേജ് മാനെജ്മെന്റ് ആയ എന്‍ എസ് എസ്ന്റെ നേതൃത്വത്തെ തന്നെയും തെറ്റിദ്ധരിപ്പിക്കാനും ഉള്ള പല കുത്സിതശ്രമങ്ങളും 
പ്രിന്‍സിപ്പാള്‍ ,അനുചരന്മാരും നടത്തി. ഈ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശ്രീ. സംഗീത്കുമാര്‍ പ്രിന്സിപ്പാളുമായും പിന്നീട് വിദ്യാര്‍ഥിപ്രതിനിധികളുമായും ചര്‍ച്ച നടത്തുകയുണ്ടായി. അതുപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ ഭാവിക്ക് കോട്ടമുണ്ടാക്കാന്‍ മാനജ്മെന്റിനു താല്പര്യമില്ലെന്നും അവരെ ഉടനടി തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ഥികളെ അറിയിച്ചു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ തീരുമാനം അട്ടിമറിക്കാനും വിദ്യാര്‍ഥികള്‍ കുഴപ്പക്കാര്‍ ആണെന്ന് സ്ഥാപിക്കുവാനും പ്രിന്‍സിപ്പാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍വകലാശാല പരീക്ഷ എഴുതേണ്ടവരായ സസ്പെന്റ് ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അവരെ ഡിസ്മിസ് ചെയ്തുകൊണ്ട് ഉത്തരവിറക്കി  പ്രിന്‍സിപ്പാള്‍ പക വീട്ടി. ഇതിനിടയില്‍ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശ്രീ സംഗീത് കുമാറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സസ്പെന്ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും എന്നാണ്. എന്നാല്‍ പരീക്ഷ തുടങ്ങുന്നതിനു പത്തു മിനിട്ട് മുന്‍പ് വരെ വിദ്യാര്‍ഥികളെ പല ഓഫീസുകളിലേക്കും ഓടിച്ചു വിട്ട പ്രിന്‍സിപ്പാള്‍ , അവസാനം " എന്നെ പല കരയോഗം പ്രസിടണ്ടന്മാരും വിളിച്ചു പരീക്ഷ എഴുതിക്കാന്‍, ഇനി ഡിസ്മിസ് ആയാല്‍ പരീക്ഷ എഴുതണ്ടല്ലോ " എന്ന് കളിയാക്കിക്കൊണ്ട്‌ ഡിസ്മിസല്‍ ഓര്‍ഡര്‍ ഇറക്കുകയാണ് ഉണ്ടായത്.

"ഈ പശ്ചാത്തലത്തില്‍ ആണ് ക്യാമ്പസ്സില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താതിരുന്ന എബിവിപി ഇന്നലെ ക്യാമ്പസ്സില്‍ സമരം വിളിച്ചത്. മിനിഞ്ഞാന്ന് തന്നെ സമരപ്രഖ്യാപനവിവരം അറിഞ്ഞ പ്രിന്‍സിപ്പാളും സംഘവും സമരം പൊളിക്കുവാനും അതിന്റെ പേരില്‍ മുതലെടുക്കുവാനും അപ്പോള്‍ തന്നെ ഗൂഡാലോചന നടത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്നലെ എം ജി കോളേജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടി ആക്രമണവും കായികാധ്യാപകനും കരാട്ടെ അഭ്യാസിയുമായ 
ആദ്യപകന്റെ നേതൃത്വത്തില്‍ ഇരുമ്പുവടിയും മരപട്ടികയുമായി ചില അധ്യാപകരും ആക്രമണം അഴിച്ചു വിട്ടത് . ക്യാമ്പസിന്റെ സുരക്ഷയ്ക്കായി എത്തി എന്നവകാശപ്പെടുന്ന പോലീസ്, നടത്തിയ വിദ്യാര്‍ഥിവേട്ടയും സമാനതകള്‍ ഇല്ലാത്തതാണ്. സമരത്തില്‍ പങ്കെടുത്തു ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ അക്രമം നടത്തി എന്ന് ആരോപിച്ചു കേസെടുത്തു ലോക്കപ്പില്‍ ആക്കാനും പ്രിന്‍സിപ്പാള്‍ മറന്നില്ല . ഇതിനിടെ വിദ്യാര്‍ഥികള്‍ ബോംബാക്രമണം നടത്തി എന്ന് പ്രചരിപ്പിച്ച  പ്രിന്‍സിപ്പാള്‍ ഇത് ആരോപിച്ചപ്പോള്‍ ഒരു കാര്യം മറന്നു പോയി . എല്ലാ വിദ്യാര്‍ഥികളെയും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കിയാണ് പോലീസ് അകത്തേക്ക് കയറ്റി വിട്ടിരുന്നത് എന്ന കാര്യം …..!


ഇന്നലെ എം ജി കോളേജില്‍ നടന്ന വിദ്യാര്‍ഥി വേട്ടയില്‍ പ്രതിഷേധിച്ചും കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ആണ് ഇന്ന് സമരസഹായവേദി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് …. പിരിച്ചു വിട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക, ഗുണ്ടകളായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് നാളെ മുതല്‍ എം ജി കോളേജില്‍ അനിശ്ചിതകാല ഉപരോധസമരം ആരംഭിക്കുന്നു..!!


Tuesday, 23 July 2013

അല്‍ ഖ്വെയ്ദ കവിത പാഠപുസ്തകത്തില്‍

അല്‍ ഖ്വെയ്ദ തീവ്രവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഉള്‍പ്പെട്ടതിലെ ദുരൂഹത അന്വേഷിക്കുന്നു. 

കവിതയുടെ ഗുണനിലവാരം മാത്രം പരിശോധിച്ച സര്‍വകലാശാല കവിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍, പാഠപുസ്തകത്തില്‍ അല്‍ റുബായിഷിന്റെ തീവ്രവാദ ബന്ധം ഒഴികെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. 

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള 'കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍' എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ 'ഓഡ് ടു ദ സീ' എന്ന കവിത ഉള്‍പ്പെട്ടത്. നെരൂദ, കമലാദാസ്, മായ ആംഗ്‌ളോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളും പുസ്തകത്തിലുണ്ട്. 




 അല്‍ റുബായിഷ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും കവിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇവിടെനിന്ന് അഫ്ഗാനിസ്താനില്‍ പോയ സമയത്താണ് അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചത്. അഞ്ചുവര്‍ഷം ജയിലിലിട്ടശേഷം വിട്ടയച്ചു.

ഗ്വാണ്ടനാമോ തടവറയിലെ ചുമരുകളില്‍ പേസ്റ്റ് ഉപയോഗിച്ചും പാത്രങ്ങളില്‍ കരിക്കട്ട ഉപയോഗിച്ചും അല്‍ റുബായിഷ് എഴുതിയ കവിതകള്‍ ജയില്‍ സന്ദര്‍ശനം നടത്തിയ അഭിഭാഷകര്‍ (അറ്റോര്‍ണി) ശേഖരിച്ച് പുസ്തകമാക്കുകയായിരുന്നു. 22 കവിതകളോട് കൂടി 'പോയംസ് ഫ്രം ഗ്വാണ്ടനാമോ' എന്ന പേരിലിറക്കിയ പുസ്തകത്തില്‍ അല്‍ റുബായിഷിന്‍േറതുള്‍പ്പെടെ 17 കവിതകള്‍ തടവുകാരുടേതായിരുന്നെന്ന് പാഠപുസ്തകത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

കവിയെപ്പറ്റി ഇത്രയധികം വിവരങ്ങള്‍ ശേഖരിച്ചവര്‍ അഫ്ഗാനിസ്താനില്‍വെച്ച് റുബായിഷ്, അല്‍ ഖ്വെയ്ദയില്‍ ചേര്‍ന്നതുള്‍പ്പെടെയുള്ള തീവ്രവാദ ബന്ധങ്ങള്‍ മറച്ചുവെച്ചതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

പ്രസ്തുത പുസ്തകം തയ്യാറാക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട നല്ല കവിതകള്‍ക്കുവേണ്ടി അന്വേഷിക്കുന്നതിനിടെയാണ് റുബായിഷിന്റെ കവിത ഏതോ ഒരു ബോര്‍ഡ് അംഗം ശുപാര്‍ശ ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. കെ. രാജഗോപാലന്‍ വ്യക്തമാക്കി. കവിതയുടെ മേന്മയും അത് ചര്‍ച്ചചെയ്യുന്ന വിഷയത്തെക്കുറിച്ചും മാത്രമേ ശ്രദ്ധിച്ചുള്ളൂവെന്നും കവിയുടെ ഭൂതകാലം അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദബന്ധമുണ്ടെന്നത് മനഃപൂര്‍വം ഒഴിവാക്കിയതാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അല്‍ഖ്വെയ്ദ തീവ്രവാദിയുടെ കവിത ബിരുദ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് അതീവ ഗുരുതരമായ കുറ്റമാണെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ. വിനോദ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.


കടപാട് : മാതൃഭുമി

Saturday, 20 July 2013

ഗുജറാത്തിൽ നിന്നും കേരളത്തിനും പഠിക്കാൻ ഉണ്ട് !!!!!

ഒരു പക്ഷെ ഏതൊരു മലയാളിയും അഭിമാനത്തോടെ പറയുന്ന ഒരു കാരിയം ഉണ്ട് സാക്ഷരതയിൽ കേരളം മുൻപന്തിയിൽ  ആണ് എന്നത് ,പക്ഷെ ഈ സാക്ഷരത കൊണ്ട് അർത്ഥമാക്കുനത് എന്താണ് ? തുടർ വിദ്യാഭ്യാസ മേഘലയിൽ കേരളം എവിടെ എത്തി നില്ക്കുന്നു  ?  ഓരോ വർഷവും വിദ്യാഭ്യാസ മന്ത്രിമാർ പത്ര സമ്മേളനം നടത്തി പറയുന്ന വിജയശതമാനം ഈ കുട്ടത്തിൽ പെടുമോ ?  ഇടതനും,വലത്തനും വാരി കോരി കൊടുക്കുന മോഡറെഷൻ ഇല്ലായിരുന്നു എങ്കിൽ കേരളത്തിലെ വിജയശതമാനം എന്താകുമായിരുന്നു ? ഒരു ജന സഞ്ജയത്തിനെ മുഴുവൻ പ്രവാസികൾ ആക്കി മാറ്റുകയും ,അവരുടെ അടുത്ത തലമുറയെ എങ്കിലും രാജ്യത്തിന്റെ പുരോഗതിക്കു പ്രയോജന പെടുത്തുന്ന രിതിയിൽ ഉള്ള വിദ്യാഭ്യാസ നയങ്ങൾ രുപികാരിക്കാതെ , സരിത  നായരേ പോലെ ഉള്ള തരുണിമണികളുടെ ഫോണിനു വേണ്ടി കാതോർത്തു ഇരിക്കുന്ന ഭരണാധികാരികൾ ആണ് നമുക്ക് ഉള്ളത് . ഒരു രാജ്യത്തിനോ ,ഒരു സമുഹത്തിനോ പോലും പ്രയോജന പെടാത്ത ഈ സാക്ഷരതയുടെ പേരിൽ ഉള്ള മേനി പറച്ചിൽ എന്തിനു ആണ് ? ഓരോ മലയാളിയും ചിന്തികേണ്ട വിഷയം ആണ് ഇത് . 1951 ലെ കണക്കുകൾ  പരിശോധിച്ച് നോക്കിയാൽ രാജ്യത്ത് ഏറ്റവും കുടുത്തൽ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഒരു സമുഹം കേരളത്തിൽ ആയിരുന്നു ,കൃത്യമായി പറഞ്ഞാൽ ജന സംഘിയുടെ 47%, അതെ സമയം ദേശിയ ശരാശരി 18% ആയിരുന്നു എന്ന് ഓര്ക്കുക , ഇന്ന്  വ്യവസായ പുരോഗതിയിൽ ബഹു ദുരം മുന്നിൽ ഉള്ള  മഹാരാഷ്ട്ര , ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾ 28 ശതമാനവും, 16 ശതമാനവും ആയിരുന്നു എന്ന് കുടി ഓര്ക്കുക .എന്നിട്ടും എന്ത് കൊണ്ട് കേരളത്തിന്‌ മറ്റു  സംസ്ഥാനങ്ങളെ പോലെ മുൻപന്തി യിൽ എത്താൻ കഴിഞ്ഞില്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൌകരിയങ്ങളും , അടിസ്ഥാന വിദ്യാഭ്യാസം ഉള്ള ഒരു ജനതയും ഉണ്ടായിട്ടും ഒരു സമുഹത്തിന് പ്രവാസി ആകേണ്ടി വന്നത് എന്ത് കൊണ്ട് ?

ഉത്തരം ഒന്ന് മാത്രം,ദീർഘവിക്ഷണം ഉള്ള ഭാരധികാരികൾ നമുക്ക് ഇല്ലായിരുന്നു , അത് തന്നെ ആണ് ഇന്ന് നമ്മൾ നിലയില്ല കായത്തിൽ എത്തി നില്ക്കാൻ ഉള്ള കാരണവും. ഗുജറാത്ത് വികസനത്തെ കുറിച്ച് നാടാകെ ചർച്ച  ചെയ്യപെടുമ്പോൾ ഒളിഞ്ഞും,തെളിഞ്ഞും സമ്മതിക്കുന ഒരു കാരിയം ഉണ്ട് നരേന്ദ്രമോദി എന്നാ  ഭരണാധികാരിയുടെ ദീർഘവിക്ഷണം , ഒരു പക്ഷെ ഒരു താരതമ്യ പഠനം തന്നെ നല്ലതായിരിക്കും ഈ വിഷയത്തിൽ . കേരളത്തിന്റെ കഴിഞ്ഞ അമ്പതു വര്ഷത്തെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കു  . കേരളം ഏറ്റവും മുൻപന്തിയിൽ എന്ന് പറയുന്ന വിദ്യാഭ്യാസത്തിന്റെ കാര്യം തന്നെ എടുക്കാം കഴിഞ്ഞ്  അമ്പതു വര്ഷത്തെ ചരിത്രം പരിശോധിച്ചാൽ സംസ്ഥാനം ഭരിച്ച സർക്കാർ വിദ്യഭ്യാസ മേഘലയിൽ കൈക്കൊണ്ട ചില പ്രധാന തിരുമാനം എന്ന് പറയാവുന്നത് സ്വകാര്യ മേഘലയിൽ എഞ്ചിനീയറിംഗ് കോളേജ്കളും , മെഡിക്കൽ കോളേജ്കളും തുടങ്ങാൻ ഉള്ള തിരുമാനം ആണ് ,അതിന്റെ  കോലാഹലം ഇപ്പോളും മാറിയിട്ടില്ല  അതെ സമയം കഴിഞ്ഞ പത്തു വർഷ കാലയളവിൽ ഗുജറാത്തിൽ വിദ്യാഭ്യാസ മേഘലയിൽ വന്ന മാറ്റം അത്ഭുതവാഹം ആണ് ചില ഉദഹരണങ്ങൾ




2001ലെ സാക്ഷരത ശതമാനം നോക്കിയാൽ പുരഷൻമാർ 79.6 ശതമാനവും, സ്ത്രീകൾ 57.8% ശതമാനവും ആയിരുന്നത് ,2011 അയപോഴേക്കും 87.23 ശതമാനവും,70.73 ശതമാനവും ആയി ഉയർന്നു ,ജനസംഘിയയിൽ 15 ശതമാനം വനവാസികൾ ഉള്ള ഒരു സംസ്ഥാനം ആണ് എന്ന് കുടി ഓര്ക്കുക ,ഇനിയും ഉന്നത വിദ്യാഭ്യാസ മേഘലയിൽ ഒന്ന്  ശ്രദ്ധിച്ചു  നോക്കിയാൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച  ഉന്നത പഠന കേന്ദ്രങ്ങൾ ഈ സംസഥാനത്തിന്റെ സംഭാവന ആണ്

ഫോറൻസിക് സയൻസ് യുണിവേർസിററി
************************************


2009 ൽ പ്രവർത്തനം ആരംഭിച്ച ഈ സർവകാലശാല ലോകത്തിൽ തന്നെ ആദ്യതേതു ആണ് ,ഗുജറാത്ത് സർകാരിന്റെ നിയന്ത്രണത്തിൽ ഉള്ള സർവകലാശാലയിൽ ഫോറൻസിക് കുറ്റന്യോക്ഷണത്തെ കുറിച്ചുള്ള  കോഴ്സ്കൾ ആണ് ഉള്ളത്

  


പണ്ഡിറ്റ്‌ ദിൻദയാൽ പെട്രോളിയം യുണിവേർസിറ്റി
**************************************************************
പബ്ലിക്-പ്രൈവറ്റ് പാർട്ട്‌നേര്ഷിപിൽ തുടങ്ങിയ ഈ സ്ഥാപനം ,ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച ഉർജ ഗാവേഷണകേന്ദ്രം കുടി ആണ് 


രക്ഷശക്തി യുണിവേർസിറ്റി
****************************
മികച്ച അന്യോക്ഷണ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്നാ ലക്ഷ്യതോടെ തുടങ്ങിയ ഈ സർവകാലശാല ഇന്ന്  അതിന്റെ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തം ആയി കഴിഞ്ഞു





ഇന്ത്യൻ ഇൻസ്റ്റിറ്റുറ്റ് ഓഫ് ടീച്ചർ എട്യുകേഷൻ
******************************************************
 അധ്യാപകർ ആണ് നവയുഗത്തിന്റെ ശിൽപികൾ എന്ന് വേണമെങ്കിൽ പറയാം ,മുല്യ അധിഷ്ടിതമായ വിദ്യാഭ്യാസം ഒരു തലമുറയ്ക്ക് പകര്ന്നു കൊടുക്കുക എന്നത് വേറെ എന്തിനേക്കാളുംപ്രയാസമേറിയ ദവ്ത്യം ആണ്  , മികച്ച അധ്യാപകരേ വാർത്തെടുക്ക എന്നാ ലക്ഷ്യത്തോടെ തുടങ്ങിയ ഈ സർവകലശാല ഭാരതത്തിൽ തനെ ആദ്യത്തേത്‌ ആണ്



ബഹുമാനപെട്ട ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത് പോലെ നരേന്ദ്രമോദി മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാണ് രാഷ്ട്രീയമല്ല നല്ല ഭരണമാണ് പ്രധാനം 




കണ്ടു പഠിക്കു കഴിയുമെങ്കിൽ

Thursday, 11 July 2013

കൊണാർക്കിൽ കഥ പെയ്തുതിരുന്നില്ല

കൊണാർക്കിലെ സുര്യഷേത്രത്തിന്റെ നേർകാഴ്ച ചരിത്രവും ഐതിഹ്യവും ഇതൾവിടർത്തുന്ന കൊണാർക്കിന്റെ സഞ്ചാരനുഭവം മാന്യ  ജെ.നന്ദകുമാർ ജി എഴുതുന്നു 21-07-2013 ലക്കം കേസരിയിൽ




Tuesday, 9 July 2013

കെട്ടുകഥകളാല്‍ കെട്ടിപ്പൊക്കിയ ചാരക്കേസിന്റെ കഥ


തൊണ്ണൂറുകളുടെ അവസാനം കേരള രാഷ്ട്രിയത്തെ അകെ പിടിച്ചു കുലുക്കിയ  ഐ.എസ്.ആര്‍. ഒ. ചാരക്കേസ് ആരും മറന്നിട്ടുണ്ടാകുകയില്ല ,മലയാളത്തിന്റെ മഞ്ഞപത്രം എന്ന് വിശേഷിപ്പികാവുന്ന ഒരു പത്രവും , സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടി ചില പോലിസ് ഉദ്യോഗസ്ഥരും ചേർന്ന്  ചില രാഷ്ട്രിയ ദുഷ്പ്രഭുക്കൻമാരുടെ മൗനാനുവാദത്തോടെ  നടത്തിയ ഈ നാടകത്തിൽ നഷ്ട്ടപെട്ടത് നാടിന്റെ യെശസായി മാറികൊണ്ടിരുന്ന ഒരു സ്ഥാപനത്തിന്റെ പേരും ,ഭാരതത്തെ  നവയുഗത്തിലെക്കു കൈപിടിച്ചു ഉയർത്തേണ്ടിയിരുന്ന ഒരുകൂട്ടം  ശാസ്ത്രജ്ഞൻമാരുടെ ആത്മഭിമാനവും ആണ്, മാത്രമല്ല ഐ.എസ്.ആര്‍. ഒ എന്നാ ഗവേക്ഷണ സ്ഥാപനത്തെത്തിന്റെ കുതിപ്പിനെ പത്തുവർഷം പിന്നിലേക്ക്‌ തള്ളി എന്നതും പരസ്യമായ രഹസ്യം..കേസ് വെറും കെട്ടുകഥ ആണ് എന്ന് സി.ബി.ഐ തെളിയിച്ചിട്ടും ,സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു .

വർഷങ്ങൾക്കുശേഷം ഒരു സത്രീ  കേന്ദ്രകഥാപാത്രമായി  കേരളരാഷ്ട്രിയത്തെ  ആകെ പിടിച്ചു കുലുക്കി തെരുവ്‌ യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുന സോളാര്‍ ഇടപാട്, അന്ന് തിരശ്ശീലക്ക് പിന്നിൽ ചരട് വലിച്ചവർ ഇന്ന് സ്വയരക്ഷക്ക് വേണ്ടി വാചക കസർത്ത് നടത്തുന്നു. പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മെനഞ്ഞു സർകുലെഷൻ കുട്ടിയ പത്രം അന്ന് ആര്ക്ക് വേണ്ടി കഥ മെനഞ്ഞൊ അവരെ രക്ഷിക്കാൻ വേണ്ടി പേന ചലിപ്പിക്കുന്നു .അന്ന് കെ.കരുണാകരന്റെ രക്തത്തിന് വേണ്ടി മുറവിളി കുട്ടിയവർ ഇന്ന് സ്വന്തം കസേര രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ.. .സോളാര്‍ തട്ടിപ്പ്‌ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ അടക്കമുള്ളവർ അറസ്റ്റിൽ ആയപ്പോളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനതു തന്നെ..  .അന്ന് ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ പി.വി.നരസിംഹറാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.മാത്രമല്ല ചാരക്കസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ ഉണ്ടായ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌വഴക്കിന്റെ ഭാഗമായി ഉണ്ടായതാണ്  എന്ന് അദ്ധേഹത്തിന്റെ മകൻ കെ മുരളീധരന്‍ ഒരിക്കൽ പറഞ്ഞിരുന്നു .

കെട്ടുകഥകളാല്‍ കെട്ടിപ്പൊക്കിയ കുപ്രസിദ്ധമായ ചാരക്കേസിന്റെ കഥ ഈ അടുത്ത് മാതൃഭുമി ദിനപത്രം പ്രസ്‌ദ്ധികരിച്ചിരുന്നു, വായിക്കത്താവർക്കായി


1996 ലെ ഒരു ദിനം:

''ഒരു കൈ ചെയ്യുന്നതെന്താ മറുകൈ അറിയുന്നില്ലേ?'', സുപ്രീംകോടതിയില്‍ ഇങ്ങനെയൊരു ചോദ്യം മുഴങ്ങി. ''നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇതാ, ആ സമ്മതപത്രം,'' സര്‍ക്കാര്‍ അഭിഭാഷകനെ കാണിച്ച് കോടതി ഒരു രേഖ ഉയര്‍ത്തിക്കാട്ടി.

അവിടെ ഒരു വാസ്തവത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു. കേരളം കൊട്ടിഗ്‌ഘോഷിച്ച ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന സത്യം പുറത്തുവരാന്‍ വഴിത്തിരിവായ നിമിഷം. കോടതിമുറിയിലുണ്ടായിരുന്ന ഒരു മലയാളി ഉദ്യോഗസ്ഥനായിരുന്നു വാസ്തവത്തിന്റെ വാതില്‍ തുറക്കുന്ന താക്കോലാവാന്‍ നിയോഗം.

വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹമത് വെളിപ്പെടുത്തുകയാണ്. നെയ്യാറ്റിന്‍കരക്കാരന്‍ പുരുഷോത്തമന്‍ മധുസൂദനന്‍ നായര്‍ അഥവാ പി.എം.നായര്‍. ഇന്ത്യയെത്തന്നെ ഇളക്കിമറിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ സത്യം പുറത്തുകൊണ്ടുവന്ന സി.ബി.ഐ. ഉദ്യോഗസ്ഥന്‍. മാധ്യമങ്ങളിലൂടെ കണക്കിലേറെ അപമാനിക്കപ്പെട്ട നമ്പി നാരായണന്‍ എന്ന ശാസ്ത്രപ്രതിഭയ്ക്ക് പുതുജീവനും ജീവിതവും വെച്ചുനീട്ടാന്‍ നിമിത്തമായ മലയാളി.

ബിഹാര്‍ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരിക്കേ സി.ബി.ഐ.യില്‍ ഡി.ഐ.ജി.യായി ഡെപ്യൂട്ടേഷനിലെത്തിയപ്പോഴാണ് ചാരക്കേസിന്റെ അന്വേഷണച്ചുമതല എന്റെ കൈകളിലെത്തുന്നത്. ചാരക്കേസ് ഏല്‍പ്പിക്കുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ തിരുവനന്തപുരത്തെത്തി. കേസന്വേഷണം നടക്കുന്ന വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ കറങ്ങി നടന്നു. കേസിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുകയും നേരിട്ടുള്ള വിവരശേഖരണവുമായിരുന്നു ഉദ്ദേശ്യം. കേസില്‍ പോലീസിനുള്ള അമിതതാത്പര്യം അങ്ങനെയാണ് മനസ്സിലാക്കാനായത്.

അന്ന് ഞാന്‍ അറിഞ്ഞ കഥയുടെ ചുരുക്കം ഇതാണ്: മാലിക്കാരി മറിയം റഷീദ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് ബാംഗ്ലൂരിലെ വ്യവസായി കെ.ചന്ദ്രശേഖരനെ പരിചയപ്പെടുന്നു. ഫൗസിയ ഹസ്സന്‍ എന്ന മറ്റൊരു മാലിക്കാരിയുടെ മകള്‍ക്ക് ബാംഗ്ലൂര്‍ ബാല്‍ഡ്വിന്‍ സ്‌കൂളില്‍ അഡ്മിഷന്‍ ശരിയാക്കാനും ഈ ചന്ദ്രശേഖര്‍ സഹായിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്തുവന്ന മറിയം റഷീദ ചികിത്സാസഹായത്തിനായി ചന്ദ്രശേഖര്‍ വഴി ഐ.എസ്. ആര്‍.ഒ.യിലെ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറായിരുന്നു. 90 ദിവസത്തെ വിസയിലായിരുന്നു മറിയം റഷീദ. കാലാവധി തീരുന്ന അവസാന നാളുകളില്‍ കേരളത്തില്‍ ബന്ദായിരുന്നതിനാല്‍ റഷീദയുടെ വിമാനയാത്ര നടന്നില്ല. താത്കാലികവിസയ്ക്കു വേണ്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ അവര്‍ക്ക് രണ്ടു ദിവസം വട്ടം ചുറ്റേണ്ടിവന്നു. ഇതിനിടയില്‍ അവരുമായി ഒരു ഇന്‍സ്‌പെക്ടര്‍ രഹസ്യബന്ധവും സ്ഥാപിച്ചു.



മറിയം റഷീദ സ്റ്റേഷനില്‍ ചുറ്റിത്തിരിയുന്നത് ഒരു പത്രപ്രവര്‍ത്തകന്‍ ശ്രദ്ധിച്ചിരുന്നു. ഈ വിദേശവനിതയുടെ വാര്‍ത്തയും പടവും പിറ്റേദിവസം നല്‍കുന്നുണ്ടെന്ന് അയാള്‍ രാത്രി ഇതേ ഇന്‍സ്‌പെക്ടറെ വിളിച്ചറിയിച്ചു. ഇതോടെ, മറിയം റഷീദയുമായുള്ള തന്റെ ബന്ധം പുറത്തറിയുമോയെന്ന് ആ പോലീസുകാരന്‍ ഭയന്നു. അപ്പോഴേക്കും റഷീദയുടെ വിസാകാലാവധി തീര്‍ന്നതിനാല്‍ അതിന്റെ പേരില്‍ അറസ്റ്റു ചെയ്യാന്‍ ഇന്‍സ്‌പെക്ടര്‍ തന്ത്രം മെനഞ്ഞു. കേസു രജിസ്റ്റര്‍ ചെയ്യാന്‍ അയാള്‍ പോലീസ് കമ്മീഷണറുടെ അനുമതി തേടി. സോണല്‍ ഐ.ജി.യായിരുന്ന രമണ്‍ ശ്രീവാസ്തവയെയും വിവരമറിയിച്ചു.

പിറ്റേ ദിവസം മുതല്‍ സംഭവങ്ങളുടെ ഗതി മാറി. സ്വാഹിലി ഭാഷയിലുള്ള സംഭാഷണം രേഖപ്പെടുത്തിയ റഷീദയുടെ ഡയറിയും അവരെക്കാണാന്‍ ഹോട്ടലിലെത്തിയവരുടെ പേരുവിവരങ്ങളും വിളിച്ച ഫോണ്‍ നമ്പറുകളുമൊക്കെ പോലീസ് പരതിപ്പിടിച്ചു. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞന് റഷീദയുമായി സൗഹൃദമുള്ള വിവരം ലഭിച്ചതോടെ ചാരക്കഥ പിറക്കുകയായി. ശശികുമാര്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പുമേധാവിയായ നമ്പി നാരായണനെയും പിടികൂടി.

റഷീദയ്ക്ക് വിസ കിട്ടാന്‍ ചന്ദ്രശേഖര്‍ ബാംഗ്ലൂരിലെ ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു. അദ്ദേഹം സുഹൃത്തായിരുന്ന രമണ്‍ ശ്രീവാസ്തവയെ വിളിച്ചു. അദ്ദേഹം വിസയെക്കുറിച്ചു ചോദിക്കാന്‍ കമ്മീഷണറെയും ഇന്‍സ്‌പെക്ടറെയും വിളിച്ചു. ഇതിന്റെ പേരില്‍ ശ്രീവാസ്തവയെ കുടുക്കി. വിശ്വസ്തനായ ഐ.ജി. ചാരക്കേസില്‍പ്പെട്ടതോടെ കെ.കരുണാകരന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. പോലീസ് പടച്ചുവിട്ട പൊടിപ്പും തൊങ്ങലും മാധ്യമങ്ങള്‍ വിളമ്പിയതോടെ ചാരക്കഥ കേരളത്തിലെ ആഘോഷമായി.-ഇതാണ് ചാരവൃത്തിക്കേസില്‍ സി.ബി.ഐ. കണ്ടെത്തിയ വാസ്തവങ്ങളുടെ രത്‌നച്ചുരുക്കം.

എന്നാല്‍, സുപ്രീംകോടതി ചോദിച്ചതു പോലെ കേന്ദ്രസര്‍ക്കാറിന്റെ ഒരു കൈ ചെയ്തത് മറുകൈ അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കി സി.ബി.ഐ. സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് കേരള ഹൈക്കോടതി തള്ളി. സി.ബി.ഐ.ക്കെതിരെ അന്ന് ഹൈക്കോടതി രോഷം കൊണ്ടു. പ്രതികള്‍ക്ക് സി.ബി.ഐ. കൂട്ടുനിന്നുവെന്ന് രൂക്ഷവിമര്‍ശവുമുണ്ടായി.


കേസില്‍ സി.ബി.ഐ. അപമാനിക്കപ്പെട്ടതുപോലെ തോന്നിയ എനിക്ക് അത് താങ്ങാനായില്ല. സി.ബി.ഐ. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ച ദിനരാത്രങ്ങള്‍.വാസ്തവം തെളിയണമെങ്കില്‍ ഇനി സുപ്രീംകോടതി കനിയണം. അതിന് ഹൈക്കോടതിവിധിക്കെതിരെ സി.ബി.ഐ ഹര്‍ജി നല്‍കണം.

ഐക്യമുന്നണിസര്‍ക്കാറിനായിരുന്നു അന്ന് കേന്ദ്രഭരണം. സി.പി.ഐ. നേതാവ് ഇന്ദ്രജിത് ഗുപ്തയാണ് ആഭ്യന്തരമന്ത്രി. സുപ്രീംകോടതിയില്‍ സി.ബി.ഐ. ഹര്‍ജി നല്‍കേണ്ടെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തതോടെ കാര്യങ്ങള്‍ കുഴഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ സി.ബി.ഐ. കുഴങ്ങി. 90 ദിവസമാണ് ഹര്‍ജി നല്‍കാനുള്ള സമയപരിധി. 85 ദിവസവും കേന്ദ്രാനുമതി കിട്ടിയില്ല. ഒടുവില്‍, ഒരു വഴി തെളിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെയല്ല, പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കീഴിലാണ് സി.ബി.ഐ. എന്ന അറിവ് കച്ചിത്തുരുമ്പായി.

തമിഴ് മാനിലാ കോണ്‍ഗ്രസ്സിലെ ബാലസുബ്രഹ്മണ്യനായിരുന്നു അന്നത്തെ പേഴ്‌സണല്‍ വകുപ്പു മന്ത്രി. തന്ത്രപരമായി അദ്ദേഹത്തെ സമീപിച്ചു. നിയമവിദഗ്ധന്‍ കൂടിയായ മന്ത്രിക്ക് കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. സത്യം പുറത്തു കൊണ്ടുവരാനും സി.ബി.ഐ.യുടെ മുഖം രക്ഷിക്കാനുമുള്ള ശ്രമത്തെ അദ്ദേഹം പിന്തുണച്ചു. അനുമതി ലഭിച്ചയുടന്‍ ഞാന്‍ സി.ബി.ഐ.യ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
ഈ നീക്കം ആഭ്യന്തരമന്ത്രാലയം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ ഹര്‍ജിക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അപ്പോഴായിരുന്നു ഒരു കൈ ചെയ്യുന്നത് മറുകൈ അറിയുന്നില്ലേയെന്ന കോടതിയുടെ ചോദ്യം വന്നത്- പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതിപ്പത്രം കോടതി എടുത്തു കാട്ടിയത്.

പിന്നീട്, സി.ബി.ഐ. റിപ്പോര്‍ട്ട് അംഗീകരിച്ച്, നമ്പി നാരായണനും രമണ്‍ ശ്രീവാസ്തവയുമടക്കമുള്ളവര്‍ നിരപരാധികളാണെന്ന് 1998-ല്‍ സുപ്രീംകോടതി ഉത്തരവായി. കേസില്‍ സി.ബി.ഐ.യെ ഒഴിവാക്കി പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാനുള്ള ഇടതുസര്‍ക്കാറിന്റെ ഉത്തരവിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും അതു റദ്ദാക്കുകയും ചെയ്തു. ചാരക്കേസിലെ വഴിത്തിരിവായിരുന്നു ആഭ്യന്തരമന്ത്രാലയത്തെ മറികടന്നുള്ള സി.ബി.ഐ. നീക്കം. ഇല്ലെങ്കില്‍, രാഷ്ട്രീയസമ്മര്‍ദത്തില്‍പ്പെട്ട് കേസ് വഴിമാറുമായിരുന്നു.

പോലീസ് തിരക്കഥയിലുള്ള കേസില്‍ അപ്പോഴേക്കും ഒരുപാടു ജീവിതങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പോലീസ് വിചാരിച്ചാല്‍ ആരെയും നശിപ്പിക്കാമെന്നും ജയിലിലയയ്ക്കാമെന്നും ചാരക്കേസ് തെളിയിച്ചു.

Monday, 8 July 2013

RSS condemns Bodh Gaya blasts

R S S condemns in strongest terms the explosions carried out by terrorists at  the
Bodh Gaya Temple of Lord Buddha, who was the harbinger of universal peace and
who  gave the world the message of peace, compassion  and non-violence. 

The lack of will on the part of our government to deal conclusively with the activities
of terrorists with a heavy hand,the terrorists are succeeding in their nefarious designs.
The need of the hour is for all to rise above partisan politics  to deal with this menace
decisively.


Sunday, 7 July 2013

മഹാത്മാവിന്റെ ആത്മ നൊമ്പരം


ബ്രിട്ടീഷ്‌ അടിമതത്തിനു എതിരെ ഞങ്ങൾ പോരാടി സ്വാതന്ത്ര്യം നേടി .....സ്വാതന്ത്രന്തരം ഞാൻ പറഞ്ഞു , കോണ്‍ഗ്രസ്‌ അതിന്റെ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു , രാജ്യ താല്പര്യം മാനിച്ചു പാർട്ടിയുടെ പ്രവർത്തനം അവസാനിപ്പികണം എന്നും

പക്ഷെ നിങ്ങൾ ചെയ്തതോ

എന്റെ പേരിന്റെ അവസാന ഭാഗം വില കെട്ടി വാങ്ങി ...അത് വിറ്റു തിന്നു കാലം കുറെ അധികാരത്തിന്റെ അപ്പ കക്ഷണം പറ്റി ..പക്ഷെ നിങ്ങളെ മടുത്തപ്പോളും രാജ്യം എന്നെ മറന്നില്ല

കാരണം ഞാൻ ജീവിച്ചത് യാദാർത്ഥ രാഷ്ട്ര സ്നേഹികളുടെ ഹൃദയത്തിലായിരുനു ...ലോകം കണ്ടത്തിൽ വെച്ചേറ്റവും വലിയ സ്വാതന്ത്ര്യ സമരത്തിന്‌ ഞാൻ നേതൃത്വം കൊടുത്തു ......ബ്രിട്ടീഷ്‌ പട്ടാളകാരുടെ തോക്കിൻ മുനയിൽ എന്റെ സഹോദരങ്ങൾ പിടഞ്ഞു വിണു ,അവരുടെ കണ്‍ഠങ്ങളിൽ നിന്നു ഉയർന്ന വന്ദേമാതര ഘോഷം ലക്ഷശോപ ലക്ഷം ദേശസ്നേഹികൾ ഏറ്റു പാടി

ജന കോടികൾ അണി നിരന്ന സമര ജ്വാലയിൽ , രാത്രി യുടെ മറവിൽ ഒരു കോണ്‍ഗ്രസ്‌ കാരനും സ്വഭാവ ദൂകഷ്യം കാണിച്ചില്ല കാരണം അവരെ നയിച്ചത് രാഷ്ട്ര ബോധം ആയിരുന്നു ശരിയായ ഭാരതീയ സ്നേഹം ...ഇ ന്ന് നിങ്ങൾ എന്റെ പേര് വില്പ്പന ചരക്കാക്കി , അതിന്റെ മൊത്ത കച്ചവടം നടത്താനായി അന്യ ദേശത്തിൽ നിന്നും ഒരു വിദേശ വനിത വന്നു , ഞങ്ങൾ നിങ്ങൾക്ക് നേടി തന്ന സ്വാതന്ത്ര്യം അവളുടെ മുന്നിൽ നിങ്ങൾ അടിയറവു വെച്ചു ,ഞാൻ ഒരു വൈദേശിക സംസ്കാരത്തിനെതിരെ പോരാടിയപ്പോൾ നിങ്ങൾ അതിനെ ആശ്ലേഷിച്ചു .ഇന്നിപ്പോൾ കോണ്‍ഗ്രസിനെ ഗ്രസിച്ച ഈ സ്ത്രീ ലമ്പടത ഒരു പക്ഷെ നിങ്ങൾ വാരി പുണർന്ന വൈദേശിക സംസ്കാരത്തിൽ നിന്നുണ്ടായതാകാം

.ഇന്നു നിങ്ങൾ .രാത്രിയുടെ പാരമ്യതയിൽ പാര്ട്ടി വളർത്താൻ ഇക്കിളി പ്പെടുത്തുന്ന എസ് എം എസ് അയക്കുന്നു .....മണ്ഡല വികസനത്തിനായി അർദ്ധരാത്രി മുഴുവനും നാരികളുമായി ഫോണിൽ സംസാരിക്കുന്നു ..ഞാൻ വിളിച്ചാരാധിച്ച എന്റെ ഇഷ്ട മുർത്തികളായ രാമനെയും , ശ്രീ കൃഷ്നെയും നിങ്ങൾ വര്ഗീയ കോമരങ്ങൾ ആക്കുന്നു ...

മടുത്തു നിങ്ങളെ കൊണ്ട് ഇനി വയ്യ എന്റെ ഹൃദയം നിങ്ങള്ക്ക് മാപ്പ് തരില്ല ...

എനിക്ക് നിങ്ങളോട്( കോണ്‍ഗ്രസ്നോട്) ഒരപേക്ഷ ഉണ്ട് എന്റെ പേര് വിലപ്പന നടത്തുന്നത് നിർത്തുക ...മടുത്തു ....മടുത്തു ഞാൻ ...


ഹേ റാം ....ഹേ റാം..ഹേ റാം

ആറന്മുള പ്രക്ഷോഭം എന്തു കൊണ്ട്‌



അനുദിനം  പുതിയ മാനങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന  സോളാര്‍ തട്ടിപ്പുകേസിന്റെ വിവാദങ്ങൾക്ക്  ഇടയിലും ,സർക്കാർ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു തന്നെ ,  കേരളത്തിലെ ഒരു വാർത്ത‍  ചാനൽ  പ്രക്ഷേപണം ചെയ്താ  വാർത്ത സത്യം ആണ് എങ്കിൽ , പദ്ധതിക്കുള്ള തടസ്സം മറികടക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു, ഭൂകമ്മിഷന്‍, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, നിയമസഭ സമിതി എന്നിവയുടെ ഇപ്പോഴത്തെ തടസ്സങ്ങള്‍ മറികടക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്‌..... ..

കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയെകുറിച്ചുള്ള വസ്തുതകള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യം ആണ്





 (ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കള്‍ കൈകോര്‍ത്തപ്പോ )


ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള ദേശം  . ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ആറന്മുള സ്ഥിതി ചെയ്യുന്നത്‌. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമായ ഉത്രട്ടാതി ജലോത്സവം നടക്കുന്നതും ഇവിടെ ആണ് .ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി,ഈ പ്രദേശത്തിന്റെ സംസകരിക പൈതൃകം കൊണ്ട് യൂ.എന്‍നും ,കേന്ദ്രസര്‍ക്കാരും ചേര്‍ന്നു ഈ പ്രദേശത്തിനെ സാംസ്കാരിക ടൂറിസ്റ്റ്‌ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടു ഉള്ളത് ആണ് .

ആറന്മുള ശ്രീ പാർത്ഥ സാരഥിക്ഷേത്രം
**********************************

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .പഞ്ചപാണ്ഡവരിൽഒരാളായ  അര്‍ജുനനാല്‍  പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്.ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമി രോഹിണി വള്ള സദ്യയും , ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു





മാത്രമല്ല എല്ലാ വര്‍ഷവും  ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള  തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.

ആറന്മുള ഉതൃട്ടാതി വള്ളംകളി
**************************

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള  വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്

പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.



ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി,മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ആറന്മുളക്കണ്ണാടി
****************
അറിന്മുളയില്‍ മാത്രം നിര്‍മിച്ചു വരുന്നത് ആണ് അറിമുള കണ്ണാടി ,രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് , അറിന്മുള പാടശേഖരങ്ങളില്‍ നിന്നും മാത്രം കിട്ടുന്ന ചെളി ,ഇതിലെ പ്രധാന അസംസ്കൃത വസ്തുവാണു ആണ്.




 ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.


എന്തു കൊണ്ട്‌ ഈ പ്രക്ഷോഭം
***************************




2004 ല്‍ എബ്രഹാം കലമണ്ണില്‍ നെല്‍പ്പാടം വിലക്ക്‌ വാങ്ങുന്നത്‌ യുഡിഎഫ്‌ ഭരണകാലത്താണ്‌. ഒരു എയര്‍സ്ട്രിപ്പ്‌ പണിയാനുള്ള ചെറിയ സംരംഭമായേ ജനങ്ങള്‍ കരുതിയുള്ളൂ. പക്ഷേ നെല്‍വയല്‍ നികത്തുന്നതിനെ കൃഷിമന്ത്രിയായിരുന്ന കെ.ആര്‍. ഗൗരി ശക്തിയായി എതിര്‍ത്തു. പക്ഷെ അതിനെ അവഗണിച്ചുകൊണ്ട്‌ നികത്തല്‍ തകൃതിയായി നടന്നു. നിയമലംഘനത്തിന്റെ പടപ്പുറപ്പാട്‌ അങ്ങനെ തുടങ്ങി.

പാരിസ്ഥിതിക നിയമവും ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണ നിയമവും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ എബ്രഹാം കലമണ്ണില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചോദ്യംചെയ്തു. വില്ലേജ്‌ ഓഫീസര്‍, തസഹില്‍ദാര്‍, ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവര്‍ കൈക്കൊണ്ട നടപടിളൊന്നും ഫലം കണ്ടില്ല. സെന്റിന്‌ 100-300 രൂപക്ക്‌ വാങ്ങിയ ഏതാണ്ട്‌ 250 ഏക്കര്‍ നെല്‍പ്പാടവും നീര്‍ത്തടവും ഒരുലക്ഷം രൂപ വിലയിട്ട്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ വിറ്റു. കോടികളുടെ കൊള്ളലാഭം. അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ കമ്പനി രംഗത്തുവന്നു

ആറന്മുളയില്‍ വെറും വിമാനത്താവളമല്ല, അതിലും വിപുല സൗകര്യങ്ങളോടുകൂടിയ 'എയറോട്രോപോളിസ്‌' നിര്‍മ്മിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കെ.ജി.എസ്‌ ഗ്രൂപ്പ്‌ പലവട്ടം വെക്തമാക്കിയിരുന്നു. ഒരു ഗ്രാമത്തെ വ്യവസായ വാണിജ്യ നഗരമാക്കുകയും വിമാനത്താവള കേന്ദ്രീകൃത വികസനം നടപ്പാക്കുകയും ചെയ്യുന്ന വിപുലമായ ഈ പദ്ധതി അമേരിക്കയിലാണ്‌ ആദ്യം പരീക്ഷിച്ചത്‌. അനുബന്ധ റോഡ്‌, റയില്‍ ഗതാഗതം, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഈ സമുച്ചയത്തിന്‌ മൂവായിരം ഏക്കറെങ്കിലും വേണ്ടിവരും. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഒന്നാകെ പറിച്ചെറിയുകയാണ്‌ ലക്ഷ്യം.

ഷോപ്പിംഗ്മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയ മെഗാ പ്രോജക്ട്‌ കെജിഎസ്‌ ഗ്രൂപ്പ്‌ മുന്നോട്ടുവെച്ചു. 2010-11 ല്‍ എല്‍ഡിഎഫ്‌ മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും നിയമങ്ങള്‍ക്ക്‌വിധേയമായി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്‌ മന്ത്രിസഭ പോലും അറിയാതെ വ്യവസായവകുപ്പ്‌ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച്‌ തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ സംഭവം.

500 ഏക്കര്‍ എന്ന്‌ വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും രണ്ടായിരത്തോളം ഏക്കര്‍ വരുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ സര്‍വേ നമ്പറാണ്‌ വിജ്ഞാപനത്തിലുണ്ടായിരുന്നത്‌. ഫലത്തില്‍ 200 ഏക്കര്‍ വ്യാവസായ മേഖലയുടെ പരിധിയില്‍പ്പെട്ടു. 400 വീടുകള്‍, 5 ക്ഷേത്രങ്ങള്‍, കാവുകള്‍, കുളങ്ങള്‍ തുടങ്ങി വലിയൊരു പ്രദേശം വിജ്ഞാപനത്തിലായി.

കെജിഎസ്‌ എഴുതി കൊടുത്ത 2000 ഏക്കര്‍ വരുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ അതേപടി വ്യവസായ സെക്രട്ടറി ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. നിയമവിരുദ്ധമാകയാലാണ്‌ കളക്ടര്‍ പോക്കുവരവ്‌ റദ്ദു ചെയ്തതും മണ്ണിട്ടു നികത്തുന്നത്‌ തടഞ്ഞതും. ലാന്‍ഡ്‌ റവ്യന്യു കമ്മീഷണറും നിയമസഭ പരിസ്ഥിതി കമ്മറ്റിയും വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സംശയലേശമെന്യേ വിമാനത്താവളം പാടില്ലെന്ന്‌ വൃക്തമാക്കിയിട്ടുള്ളതാണ്‌.

പമ്പയിലെ ജലനിരപ്പ്‌ അനുദിനം താഴുന്നു. പമ്പാതീരമായ ആറന്മുളയുടെ ഭൂഗര്‍ഭ ജലവിതാനം ആപല്‍ക്കരമാം വിധം താഴ്‌ന്നിട്ടുണ്ടെന്ന്‌ സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ഇതിനിടയില്‍ എബ്രഹാം കലമണ്ണിലും കെജിഎസ്‌ ഗ്രൂപ്പും തമ്മില്‍ പിശകി. കെജിഎസ്‌ ഗ്രൂപ്പില്‍ നിശ്ചിത ഷെയര്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന കാരണമുന്നയിച്ച്‌ എബ്രഹാം പത്തനംതിട്ട സബ്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്തു. കെജിഎസ്‌ ഗ്രൂപ്പ്‌ കമ്പനിക്കാര്‍ വിറ്റ 252 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത്‌ വിലക്കിക്കൊണ്ട്‌ കോടതി ഉത്തരവിട്ടു. ഇതുപോലെ മറ്റൊരു ഉത്തരവില്‍, കേരള ഹൈക്കോടതിയും നിയമങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മാണപ്രവര്‍ത്തനം നടത്താവൂ എന്ന്‌ നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.

നിയമ ലംഘനം
***************

സ്വന്തം പേരില്‍ കൂട്ടി 250 ഏക്കര്‍ പതിച്ചെടുത്ത്‌ സ്വന്തമാക്കാന്‍ കഴിയാത്ത എബ്രഹാം കലമണ്ണില്‍ എങ്ങനെയാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ ആ ഭൂമി വിറ്റത്‌? ഭൂപരിധി നിയമമനുസരിച്ച്‌ 15 ഏക്കര്‍ മാത്രമേ കലമണ്ണിന്‌ കൈവശം വെക്കാനാവൂ. ബാക്കിയുള്ളവ മിച്ചഭൂമിയാണ്‌. . അതിന്റെ പേരില്‍ കേസ്‌ നിലനില്‍ക്കെ, എബ്രഹാം ഭൂമി വിറ്റുവെന്ന്‌ മാത്രമല്ല, വിറ്റ ഭൂമി കെജിഎസ്‌ ഗ്രൂപ്പിന്‌ പതിച്ച്‌ നല്‍കി പേരില്‍ കൂട്ടിക്കൊടുക്കുകയും ചെയ്തു.

ഇവിടെ മൂന്ന്‌ തെറ്റുകള്‍ സംഭവിച്ചു.

 1) മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തില്ല.

 2) സര്‍ക്കാര്‍ കേസെടുത്ത എബ്രഹാമിന്റെ ഭൂമി വില്‍ക്കാന്‍ അനുവദിച്ചു.

3) അങ്ങനെ വിറ്റ ഭൂമി കെജിഎസ്‌ ഗ്രൂപ്പിന്‌ പതിച്ചുകൊടുത്തു.

ഇതിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും കളക്ടറും ചേര്‍ന്ന്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ 242 ഏക്കര്‍ നെല്‍വയലിന്റെ വില്‍പ്പന റദ്ദുചെയ്യുകയുണ്ടായി. ഇതിന്‌ ശേഷവും ഈ കമ്പനി ആറന്മുളയില്‍ ഭൂമി വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. 15 ഏക്കറില്‍ കൂടുതല്‍ ഒരു കമ്പനി ഭൂമി കൈവശം വെക്കാന്‍ പാടില്ലെന്ന നിയമം ഇപ്പോഴും നഗ്നമായി ലംഘിച്ചുകൊണ്ടിരിക്കുന്നു.


നെല്‍വയലിന്‌ നടുവിലൂടെ ഒഴുകുന്ന തോട്‌ സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പിന്റേതാണ്‌. 15 ഹെക്ടര്‍ വരുന്ന തോട്‌ അഥവാ നീര്‍ച്ചാല്‍ മണ്ണിട്ട്‌ നികത്തിയതിനെതിരെ ആര്‍ഡിഒ നടപടി സ്വീകരിച്ചിരുന്നു. മണ്ണ്‌ മാറ്റണമെന്നും 18 ലക്ഷം രൂപ പിഴ അടക്കണമെന്നും കമ്പനിയോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. ഒരു നടപടിയും പിന്നീടുണ്ടായില്ല.
വിമാനത്താവള കമ്പനി വിലക്ക്‌ വാങ്ങിയ ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന്‌ ഇപ്പോള്‍ വ്യക്തമായി. 

സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക്‌ ഭൂമിയായ ആറന്മുള നീര്‍ച്ചാല്‍ നാല്‌ വര്‍ഷം മുമ്പാണ്‌ നികത്തിയത്‌. ഇതിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. മണ്ണ്‌ എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടക്കണമെന്നും വിമാനത്താവള കമ്പനിയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്‌. ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ്‌ അതെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ മന്ത്രിസഭ ഇപ്പോള്‍ പതിച്ചുനല്‍കുന്നതും വില ഷെയറായി മാറ്റുന്നതും. ഭൂപരിഷ്കരണ നിയമപ്രകാരം ഒരിഞ്ച്‌ ഭൂമി പോലും കെജിഎസ്‌ ഗ്രൂപ്പിന്‌ കൈവശം വെക്കാനാവില്ല. അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക്‌ കൊടുക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍, സ്വന്തം പുറമ്പോക്ക്‌ ഭൂമികൂടി വിമാനത്താവള കമ്പനിക്ക്‌ കൊടുക്കുകയാണ്‌ ചെയ്തത്‌.

ഒരു വിമാനത്താവളത്തിന്റെ 160 കി.മീ വ്യോമദൂരപരിധിക്കുള്ളില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ല. കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നും 100 കി.മീറ്റര്‍ മാത്രം വ്യോമദൂരമുള്ള ആറന്മുളയില്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കുന്നത്‌ വ്യോമയാന നിയമങ്ങളുടെ ലംഘനമാണ്‌. കൊച്ചി ഐഎന്‍എസ്‌ ഗരുഡയുടെ പറക്കല്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ലെന്നും നാവികസേന നിഷ്കര്‍ഷിച്ചിട്ടുണ്ട്‌. നെല്‍വയലും നീര്‍ത്തടങ്ങളും നികത്തുകവഴി പാരിസ്ഥിതിക വിനാശവും കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്ന്‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പാര്‍ലമെന്റ്‌ പ്രതിനിധി സംഘം ആറന്മുളയില്‍
*********************************************

ആറന്മുളയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തെപ്പറ്റിയും നെല്‍വയല്‍ നികത്തലിനെപ്പറ്റിയും പഠിക്കുന്നതിനും വിഷയം പാര്‍ലമെന്റിലും ദേശിയതലത്തിലും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഗതാഗത-വിനോദ-സാംസ്കാരിക വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം രാകേഷ്‌ സിംഗ്‌ (രാജസ്ഥാന്‍), പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം ഉദയസിംഗ്‌ (പൂന) എന്നീ എം.പി. മാര്‍ 2012 ഡിസംബര്‍ 23-ാ‍ം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ആറന്മുള സന്ദര്‍ശിക്കുക ഉണ്ടായി .

ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിനെ കണ്ട്‌ നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധി സംഘമാണ്‌  ആറന്മുളയില്‍ എത്തിയത് . ഭൂമി കയ്യേറ്റം നടത്തിയ ആറന്മുളയിലെ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്‌, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരെ നേരില്‍ കണ്ട്‌  പഠിച്ച റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും..മണ്ണിട്ടുനികത്തുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, പട്ടികജാതിക്കാരുടെ കോളനികള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി, ചരിത്രപ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രങ്ങളും പുരാതന നിര്‍മ്മിതികളും നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയെ സംബന്ധിച്ചും സമിതി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ആറന്മുളയില്‍ നടക്കുന്ന നിയമലംഘനങ്ങളെ സംബന്ധിച്ച്‌ ഇതുവരെ ലഭ്യമായ എല്ലാ രേഖകളും സമരസമിതി നേതാക്കള്‍ എം.പി. മാര്‍ക്ക്‌  കൈമാറി

 നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌
***************************************************************
ആറന്മുളയില്‍ വിമാനത്താവളത്തിന്‌ വേണ്ടി നെല്‍വയലും നീര്‍ത്തടവും പുഴകളും നികത്തിയതില്‍ അഴിമതിയും ക്രമക്കേടും നിയമലംഘനവുമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തുന്നതിന്‌ കോട്ടയം വിജിലന്‍സ്‌ കോടതി ഉത്തരവ് ഇടുക ഉണ്ടായി

മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജ്‌ ഓഫീസര്‍മാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍, താലൂക്ക്‌ സര്‍വ്വേയര്‍, അടൂര്‍ ആര്‍ഡിഒ, താലൂക്ക്‌ ലാന്‍ഡ്ബോര്‍ഡ്‌ ചെയര്‍മാന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മൗണ്ട്‌ സിയോണ്‍ എയര്‍ സര്‍വ്വീസ്‌, ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ്‌, കെ.ജി.എസ്‌ ഗ്രൂപ്പ്‌ തുടങ്ങിയ വിമാനത്താവളക്കമ്പനി ഭാരവാഹികളുമാണ്‌ കേസിലെ പ്രതികള്‍. അടുത്ത മാര്‍ച്ച്‌ 14 ന്‌ മുന്‍പ്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ വിജിലന്‍സ്‌ കമ്മീഷണറോട്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്തിട്ടും നടപടി കൈക്കൊള്ളാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ പൈതൃകഗ്രാമ കര്‍മ്മസമിതി കോടതിയെ സമീപിച്ചത്‌.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണ നിയമം, ഭൂവിനിയോഗ നിയമം തുടങ്ങി നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചുവെന്നും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റകരമായ കൃത്യവിലോപം കാണിച്ചുവെന്നും വിമാനത്താവളകമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിന്‌ നടപടി സ്വകീരിക്കണമെന്നും ഹര്‍ജിയില്‍ അവിഷപെട്ടിരുന്നു

പ്രതിഷേധവുമായി ഗാഡ്ഗില്‍ ആറന്മുളയിലേക്ക്‌
***********************************************
പരിസ്ഥിതി, ഭൂസംരക്ഷണ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറത്തി വിമാനത്താവളം നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ആറന്മുള സന്ദര്‍ശിക്കാനുള്ള പൈതൃകഗ്രാമകര്‍മ്മസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ ക്ഷണം ഗാഡ്ഗില്‍ സ്വികരിക്കുക ഉണ്ടായി . പരിസ്ഥിതി, ഭൂനിയമങ്ങളെല്ലാം മറികടന്നുകൊണ്ട്‌ വിമാനത്താവളത്തിന്‌ സംസ്ഥാനസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതായി അദേഹവുമായി നടന്ന  കൂടിക്കാഴ്ചയില്‍ കുമ്മനം അദ്ദേഹത്തെ അറിയിച്ചു.




നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ അട്ടിമറിച്ചുകൊണ്ട്‌ ആറന്മുളയെ ഏറോട്രോപൊളിസ്‌ ആക്കാനാണ്‌ നീക്കം.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതോടെയുണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ ഫലമായി ഭൂചലനങ്ങള്‍ക്കും ചുരുങ്ങിയ സമയംകൊണ്ടുണ്ടാകുന്ന പ്രളയത്തിനും സാധ്യതയുണ്ടെന്ന്‌ വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ കുമ്മനം ചൂണ്ടിക്കാട്ടി.

ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്‌. വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന്‌ ഗാഡ്ഗില്‍ വ്യക്തമാക്കി. കേരളത്തില്‍ നാല്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സാഹചര്യത്തില്‍ ആറന്മുളയില്‍ ഇതിന്റെ പ്രസക്തിയെന്തെന്ന്‌ ഗാഡ്ഗില്‍  കുടികാഴ്ച്ചയിൽ ആരാഞ്ഞിരുന്നു .

ആറന്മുള  നിവേദകസംഘം ന്യൂദല്‍ഹിയിൽ 
***************************************

ആറന്മുള നെല്‍വയലും നീര്‍ത്തടവും പുഴയും നികത്തിക്കൊണ്ട്‌ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ അനുമതി നല്‍കരുതെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും വ്യോമയാനമന്ത്രി അജിത്സിംഗിനും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനും നിവേദനം നൽകി

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍, പ്രകൃതിസൗഹൃദ വേദി സെക്രട്ടറി അയിരൂര്‍ പ്രദീപ്‌, ആറന്മുള പള്ളിയോട-പള്ളിവിളക്ക്‌ സംരക്ഷണസമിതി കണ്‍വീനര്‍ ചെറുകോല്‍ രാജീവ്‌ എന്നിവരാണ്‌ നിവേദകസംഘത്തിലുണ്ടായിരുന്നത്‌.
 മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള എബ്രഹാം കലമണ്ണിലിനും കെ ജി എസ്‌ ഗ്രൂപ്പിനും സഹായകരമായ വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനാണ്‌ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിയത്‌. 


മിച്ചഭൂമിക്കേസുകളില്‍ ഹൈക്കോടതിയില്‍ സാധാരണ ഹാജരാകാറുള്ള റവന്യൂ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സുശീലാ ഭട്ടിന്റെ പക്കല്‍ നിന്നും ആറന്മുള മിച്ചഭൂമിക്കേസ്‌ ഫയലുകളെല്ലാം അഡ്വക്കേറ്റ്‌ ജനറല്‍ വാങ്ങുകയുണ്ടായി. നെല്ലിയാമ്പതി അടക്കമുള്ള പ്രമുഖ കേസുകളില്‍ റവന്യൂ വകുപ്പിനു വേണ്ടി സുശീലാ ഭട്ടാണ്‌ ഹാജരായിട്ടുള്ളത്‌. മിച്ചഭൂമിക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും സുശീലാ ഭട്ടിനെ അഡ്വ. ജനറല്‍ വിലക്കിയിരിക്കുകയാണ്‌. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ഹൈക്കോടതിയില്‍ കേസ്‌ വന്നപ്പോഴും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറലാണ്‌ ഹാജരായത്‌. റവന്യൂ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ നടപടി ദുരൂഹവും ആശങ്കാജനകവുമാണെന്ന്‌ കുമ്മനം കുറ്റപ്പെടുത്തി
യിരുന്നു .

കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മറ്റ്‌ ദരിദ്ര ഭൂരഹിതര്‍ക്കും വിതരണം ചെയ്യേണ്ട സര്‍ക്കാര്‍ ഏതു വിധേനയും മിച്ചഭൂമി പ്രഖ്യാപനം ദുര്‍ബലപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്‌. ദരിദ്ര ഭൂരഹിതര്‍ക്ക്‌ മിച്ചഭൂമി ലഭിക്കേണ്ടത്‌ അവരുടെ ഭരണാഘടനാദത്തമായ അവകാശമാണ്‌. അതു നിഷേധിക്കുന്ന സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരുടെ താല്‍പര്യമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുള മിച്ചഭൂമിക്കേസില്‍ ഭൂരഹിതര്‍ക്ക്‌ ലഭിക്കേണ്ട ഭൂമി അട്ടിമറിയിലൂടെ നഷ്ടപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടനല്‍കുമെന്ന്‌ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Saturday, 6 July 2013

RSS Volunteers reached affected region in Uttarakhand Within 24 hours: J Nandhakumar ji


Rashtriya Swayamsevak Sangh (RSS) swayamsevaks were the first to report at the calamity-striken areas of Uttarakhand to participate in relief and rescue operations to shift the stranded pilgrims to safer places.
This information was disclosed to mediapersons by Akhil Bharatiya Sah-Prachar Pramukh of RSS J Nandkumar at Vishwa Samvad Kendra here.
Interacting informally with a select group of journalists Nandkumar briefed them about the stupendous work done by RSS swayamsevaks for the relief and rescue of thousands of pilgrims stranded in the natural disaster that devasted the famous Kedarnath shrine in Uttarakhand a fortnight ago.
Stating that swayamsevaks had reached the affected areas within 24 hours at the affected places. Since the rescue work was to be done with helicopters, the first and foremost job was to prepare make-shift helipads. And these helipads were made by RSS men, Nandkumar said.

He also added that the very next day, RSS activists had opened 15 centers to provide relief to the stranded pilgrims with Prant Karyawah and Prant Pracharak rushing to Dehradun for formulating the scheme for relief operations.
Noted columnist Kuldip Nayyar had alleged in one of his articles that the RSS activists did not reach the affected areas to provide succor to the affected people. Expresing surprise on this observation of the columnist, Nandkumar said that the reality was exactly opposite of what he had written.
Nearly 200 villages were completely destroyed in this natural calamity. But setting their sorrow aside, the people of these villages helped the stranded pilgrims. This was the tallest example of humanity.
Such events were not given theiur due publicity and only incidents of loot, thefts etc. were publicised out og proportions, he alleged and said that such humane sensitivity was overlooked by the media.
On the rehabiliation front: Following the appeal of RSS Sarkaryawah Bhayyaji Joshi, the swayamsevaks were busy in rehabilitation of the people in affected areas. The entire region was divided into three parts for this purpose.
Over 5000 RSS swayamsevaks drawing from other areas of the country had reached there and helping their fellow swayamsevaks in the herculean task of rehabilitation. The RSS was also preparing a lsit of interested persons who were ready to stay and work in that difficult region, he added.
Expressing surprise over the government not declaring this massive natural calamity as a national disaster, Nandkumar said that when the government was rendered helpless there how could the local people feel confident to tide over this devastation. He also deplored the efforts by certain political parties to draw political m ileage out of this natural disaster.
RSS Kshetra Prachar Pramukh Narendra Jain, Ramesh Vyas, VSK activists Harihar Sharma, Shailednra Singh and Brajendra Shukla were present during the program.


 News Courtesy : The Hitavada