Monday, 2 December 2013

ഒന്നിച്ചു പോന്നവര്‍ ഇടയ്ക്കു മടങ്ങിയെക്കാം ......ജപിക്കുക പരിപാവന സംഘ മന്ത്രം.

ഒന്നിച്ചു പോന്നവര്‍ ഇടയ്ക്കു മടങ്ങിയെക്കാം ......ജപിക്ക പരിപാവന സംഘ മന്ത്രം. 

അധര്‍മ്മം കൊടികുത്തി വാഴുന്ന കാലം , കലിയുഗം അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നു. അധര്‍മ്മികള്‍ മുചൂടും മുടിക്കുന്ന കാഴ്ചകള്‍ നിത്യം. നമ്മുടെ പൂര്‍വികര്‍ ഒന്നിലും ഭയം ഉള്ളവരായിരുന്നില്ല , വീര സ്വര്‍ഗവും , ധര്‍മ്മത്തിന് വേണ്ടി ജീവ ത്യാഗവും നമ്മുടെ കടമയായി കണ്ടു . അതിനു വളരെ സുവ്യക്തമായ ആത്മബോധം അവര്‍ക്ക് ഉണ്ടായിരുന്നു. ദേഹം വിടുന്ന ദേഹി ഒന്നുകില്‍ മോക്ഷം പ്രാപിക്കും അല്ലെങ്കില്‍ മറ്റൊരു ശരീരത്തില്‍ പുനര്‍ജനിക്കും. എല്ലാ തലമുറകളെയും അവര്‍ ചെറുപ്പം മുതല്‍ ആയോധന കലകളും ഒപ്പം തന്നെ ആത്മീയ തജസ്സിന്നും മനോബലത്തിനും ഉതകുന്ന തരത്തില്‍ ഉള്ള ഉപാസനകളും ശീലിപ്പിച്ചിരുന്നു.ഘോര വനങ്ങളില്‍ ആള്‍ തുണയില്ലാതെ അവര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിഞ്ഞത് ആ മനോബലം കൊണ്ട് മാത്രമാണു. ഇന്ന് രാവേറിയാല്‍ ഇരുട്ട് നിറഞ്ഞ ഒരിടവഴിയിലൂടെ നടക്കുവാന്‍ പോലും നാം ഭയക്കുന്നു എങ്കില്‍ ഒന്നു പിന്തിരിഞ്ഞു നോക്കുക . എവിടെ നിന്നാണ് ഈ ഭയത്തിന്റെ ഉറവിടം ?


ഭൌതികതയുടെ സുഖങ്ങള്‍ നമ്മെ ഭീരുക്കളാക്കിയിരിക്കുന്നു, നാം നമ്മെ തന്നെ ഭയ്പ്പെടുന്നു.എന്നു നാം നമ്മുടെ പൂര്‍വസൂരികളുടെ വാക്കുകള്‍ ചെവിക്കൊള്ളാതെ നവീനമെന്ന് ധരിച്ചു മനുഷ്യത്വം , മാനവികത, എന്നൊക്കെ ഉള്ള പാശ്ചാത്യ പളുങ്ക് മോടികളുടെ പിന്നാലേ അഹിംസ എന്ന വാലും പൊക്കി പോയോ അന്ന് മുതല്‍ നാം ശിഖണ്ഡികളായി മാറി. എന്റെ രക്ഷ ആര് ചെയ്യും എന്നു നോക്കി വായും പൊളിച്ചിരിക്കുന്ന ഭീരുക്കള്‍ , എന്റെ രക്ഷ ഞാന്‍ തന്നെ എന്നു ഉറക്കെ പറഞ്ഞ ധിഷണാശാലി തുറന്നിട്ട വഴിയിലൂടെ സ്വയംസേവകനാവാന്‍ തുനിഞ്ഞിറങ്ങിയവര്‍ പോലും എന്റെ രക്ഷ ആര് ചെയ്യും എന്നു ചിന്തിച്ച് ഇരിക്കുന്നത് എന്തിന്റെ സൂചനയാണ്. സര്‍വ നാശത്തിന്റെ ബീജമാണ് ഭയം. ആ ഭയം ഇല്ലാതെ ആവാന്‍ ഒരേ ഒരു മാര്‍ഗം നമ്മുടെ ഗ്രന്ഥങ്ങള്‍ സൂക്ഷമമായി വായിക്കുക .മുന്നില്‍ കുരുക്ഷേത്രമാണ് , മരണം സുനിശ്ചിതം എന്നറിഞ്ഞ മഹാന്മാര്‍ പതറാതെ മുന്നില്‍ നില്ക്കുന്നു , അവര്‍ പതറാതെ നിന്നത് എവിടെന്ന് ഊര്‍ജ്ജം സ്വീകരിച്ചിട്ടാണ് ? അതേ അവര്‍ക്ക് ധര്മ്മം എന്തെന്നറിയാമായിരുന്നു , കുടുംബം , ശരീരം ജീവന്‍ ഇവയൊക്കെ വെറും മായ എന്ന ബോധം ഉണ്ടായിരുന്നു. ഹിന്ദു അല്ല ഉണരേണ്ടത് ഉള്ളിലെ ഹിന്ദുത്വമാണ് ഉണരേണ്ടത്.




വിനോദ് മരിച്ചതില്‍ ദുഖം ഇല്ലേ എന്നൊരാള്‍ ചോദിച്ചു ഞാന്‍ പറഞ്ഞു "ഇല്ല ഒരിക്കലുമില്ല" 

വിനോദ് പുനര്‍ജനിക്കും അല്ലെങ്കില്‍ മോക്ഷം പ്രാപിക്കും.


S.H