ഉമ്മൻ ചാണ്ടി മുൾമുനയിലാവാം. പക്ഷേ വാൾമുനയിൽ നിൽക്കുകയാണ് സിപീയെം.ബീവറേജസിലെ വിപ്ലവ വീര്യം അകത്താക്കിയ സഖാക്കളെ എങ്ങിനെ നിയന്ത്രിക്കുമെന്നറിയാതെ ഉള്ളിൽ തീയുമായി നേതാക്കന്മാർ നിൽക്കുന്നതു കൌതുകമുള്ള കാഴ്ച തന്നെ.ഗാന്ധി പോലും അന്തം വിടുന്ന അഹിംസാ പ്രസംഗം സാക്ഷാൽ പിണറായിക്ക് നടത്തേണ്ടിവന്നു എന്നത് കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ സൂചനയാണ്.സമരം കഴിയുന്നതോടെ തിരുവനന്തപുരത്തെ മദ്യവിൽപ്പന ലോകറിക്കാർഡ് മറികടക്കാനാണ് സാധ്യത.
വി .എസ്സിനെ ചരിത്രത്തിലാദ്യമായി കേരളത്തിലൊരു ഇടതു സമരവേദിയിൽ പിന്നിലിരുത്തിയ സമരമാണിത്.സി .ദിവാകരന്റേയും പിന്നിലായി വാടിയമുഖവുമായി ഇരിക്കേണ്ടി വന്ന വിപ്ലവപോരാളിയുടെ ദയനീയത അണികളെ ദു;ഖിപ്പിച്ചിട്ടുണ്ടാവണം .സ്വാഗതപ്രസംഗത്തിലും വി എസ്സ് അവഗണിക്കപ്പെട്ടു.
പ്രധാനമന്ത്രി പദമൊഴിയേണ്ടി വന്നപ്പൊൾ കരഞ്ഞു നിലവിളിച്ച് കടിച്ച് തൂങ്ങിക്കിടന്ന ദേവഗൌഡയെപ്പോലെ ഒരു പാഴ്വസ്തുവിനെ , ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെടുന്ന സമരത്തിന്റെ ഉദ്ഘാടകനാക്കി എഴുന്നെള്ളിക്കേണ്ടി വന്നത് സിപീഎമ്മിന്റെ പാപ്പരത്തമത്രെ.
കിട്ടാവുന്ന നേതാക്കളേയെല്ലാം ഉദ്ഘാടനച്ചടങ്ങിലണിനിരത്തിയ പാർട്ടി വരും ദിവസങ്ങളിൽ വി .ഐ . പി കളെകിട്ടാതെ വിഷമിക്കാനാണ് സാധ്യത.
തന്റെ പ്രിയശിഷ്യനായ ഉമ്മൻ ചാണ്ടിയെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് തന്റെ പട്ടാളക്കാരെ അയച്ചു കൊടുത്ത ആന്റണി ഇന്നേ ദിവസം കേരളത്തിൽ വന്നിട്ട് പാർട്ടി ഒരു കരിങ്കൊടി പോലും കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾ നടക്കുന്നത് കോൺഗ്രസ്സുമായി ആലോചിച്ചു നടത്തുന്ന ഒരു നാടകമാണ് എന്നതിന്റെ തെളിവാണിത്.ചെന്നിത്തലയെ ചവുട്ടിത്താഴ്ത്തിക്കൊണ്ട് സോണിയയുടെ മുന്നിൽ ചാണ്ടിയ്ക്ക് വേണ്ടി വാദിയ്ക്കുന്ന ആന്റണിയാണ് ഒന്നാം പ്രതി എന്നത് കൊൺഗ്രെസ്സുകാരും സി പി എമ്മുകാരും മറക്കുകയാണ്.
ലോകസഭാതെരഞ്ഞെടുപ്പു വരെ ചാണ്ടി തുടരാൻ അനുവദിയ്ക്കുകയാണ് വേണ്ടത്. ആകെ നാറിനിൽക്കുന്ന ഉമ്മങ്കോൺഗ്രെസ്സിനെ ജനങ്ങൾ തൂത്തെറിയും. സിപീമ്മിന്റെ ഈ സമരം വിജയിച്ചാൽ അതു പിന്നീട് കോൺഗ്രെസ്സിന് സഹായകരമാകാനാണ് സാധ്യത.
ഉമ്മഞ്ചാണ്ടിയുമായി ആലോചിച്ച് നടത്താൻ പോകുന്ന ഒരു ലാത്തിചാർജ്, ടിയർഗ്യാസ് പ്രയോഗം,ഒടുവിൽ ഹർത്താൽ. ഇങ്ങിനെയാണ് ഈ സമരം അവസാനിപ്പിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയുമായി ആലൊചിച്ചും വീസ്സിനെ ഒതുക്കിയും പിണറായി തയാറാക്കിയ ഈ തിരക്കഥ പക്ഷെ അണികൾ പൊളിച്ചടുക്കുവാൻ സർവ്വസാധ്യതയും കാണുന്നുണ്ട്.
അശ്വനി ദേവ്



No comments:
Post a Comment