ഭാരതത്തിന്‍റെ ഭൂഭാഗം ചൈനീസ് വ്യാളികള്‍ കൈയ്യടക്
19 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നുകയറി ടെന്‍റ് ഉണ്ടാക്കി കഴിഞ്ഞിട്ടും , ഭാരത നിയമനിര്‍മ്മാണ സഭയില്‍ ഈ വിഷയം ചര്‍ച്ചക്ക് വരുകയോ , പ്രധാനമന്ത്രിയോ , പ്രതിരോധമന്ത്രിയോ ഒരു പ്രസ്താവന ഇറക്കുയോ ചെയ്തതായി അറിവില്ല.
ഇത്ര ലാഘവത്തോടെയാണോ ഈ വിഷയത്തെ കാണേണ്ടത് ? ഇത്ര നിസ്സാരമാണോ ഈ വിഷയം ?
ഒന്നു പരിശോധിച്ചാല്‍ ചൈന വര്‍ഷങ്ങളായി തുടരുന്ന കൈയ്യേറ്റത്തിന്‍റെ ചരിത്രം മനസിലാക്കുവാന്‍ കഴിയും, 1980 വരെ ഭാരതത്തിന്‍റെ കൈവശമുണ്ടായിരുന്ന ദുംചിലെ യില്‍ (Dumchele ) ചൈനീസ് വ്യാപാരികള്‍ കുടിയേറുകയും , ചൈന അവിടെ റോഡുകളും, മിലിട്ടറി പോസ്റ്റുകള്‍ നിര്‍മ്മിക്കുകയും ആ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അതിനുശേഷം 1984 ല്‍ നാഗ് സ്റ്റാങ്( Nagtsang ) , 1991 നകുനഗ് (Nakung ), 1992 ലുഗ്മ സെര്ടിംഗ് (Lungma-Serding) എന്നി പ്രദേശങ്ങളും ,അവസാനമായി 2008 ല്‍ സകാക്ജുങ്ങ് (Skakjung ) പ്രദേശത്തിന്‍റെ അവസാന മണ്‍തരിയും ചൈനീസ് പട്ടാളം കൈയ്യടക്കി . ഈ കാലഘട്ടങ്ങള്‍ മുഴുവന്‍ ഇന്ത്യാമഹാരാജ്യത്തിന്‍റെ ഭരണം കൈയ്യാളിയിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നത് കേവലം യാദൃശ്ചികായ കാര്യമല്ല . നെഹ്രു കുടുംബത്തിന്‍റെ രാജ്യസ്നേഹത്തെ കുറിച്ച് നല്ലവണ്ണം ചൈന മനസിലാക്കിയിരിക്കുന്നു എന്നു തന്നെ വേണം കരുതുവാന്‍ .
ഒടുവില്‍ ഇപ്പോള്‍ ചൈന നടത്തുന്ന അധിവേശങ്ങള്‍ എത്രത്തോളം ആശങ്കയുയര്‍ത്തുന്നതാണ് എന്നറിയുവാന്‍ ഡിഫന്‍സ് സെക്ക്രട്ടറി പാര്‍ലമെന്‍റ് സ്റ്റാന്‍റിങ് കമ്മറ്റി മുന്‍പാകെ ബോധിപ്പിച്ച കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി . തുടര്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധസമിതി വീണ്ടും ചേരുന്നു.
പക്ഷേ അപ്പോഴും പൊതുജനങ്ങള്‍ ആശങ്കയോടെ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുവാന്‍ സര്ക്കാര്‍ ഇതുവരെ തെയ്യാറായിട്ടില്ല .
എത്ര ചൈനീസ് പട്ടാളക്കാര്‍ ഭാരതഭൂമിയിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട് ?
എത്ര ടെന്‍റുകള്‍ അവര്‍ അവിടെ ഉയര്‍ത്തിയിട്ടുണ്ട് ?
എന്തെല്ലാം ആയുധങ്ങളാണ് അവരുടെ കൈവശമുള്ളത് ?
ഏത് തരത്തിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത് ?
ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ നമ്മുടെ സൈന്യത്തില്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ അവരുടെ സേവനം അതിര്‍ത്തിയില്‍ ഉറപ്പാക്കിയിട്ടുണ്ടോ ?
എത്ര ഭാരത സൈനികര്‍ അവിടെ നിലയുറപ്പിച്ചിട്ടുണ്ട് ?
ഭാരതത്തിന്‍റെ തുടര്‍ നടപടികള്‍ എന്തെല്ലാം ?
ദേശസ്നേഹികള്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ നല്കിയ മുന്നറിയിപ്പ് എന്തു കൊണ്ട് സര്ക്കാര്‍ അവഗണിച്ചു ?
മുന്‍ യുദ്ധ സമയത്ത് ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം അനുഭവിച്ചതാല്ലേ ?
രാഷ്ട്ര സുരക്ഷയില്‍ സമാധാനത്തോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു പൌരനും അറിയുവാന്‍ ആഗ്രഹമുണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ....

No comments:
Post a Comment