Friday, 5 July 2013
രാഷ്ട്ര വൈഭവത്തിനായുള്ള യജ്ഞത്തില്‍ ഹവിസ്സായി
എത്ര ശ്രമിച്ചാലും മായില്ല ദൃഢ നിശ്ചയം സ്‌ഫുരിക്കുന്ന ആ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിന്ന്...വിശാല്‍...
നീ ഏറെ മോഹിച്ചു രാഷ്ട്ര വൈഭവത്തിനായുള്ള യജ്ഞത്തില്‍ ഹവിസ്സായി തീരാന്‍. അതിനല്ലേ നീ ഈ ഇളം പ്രായത്തിലെ സംഘത്തിന്റെ പ്രചാരകനാവാന്‍ തിടുക്കം കൂട്ടിയത്... ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടു വന്നാല്‍ മതിയെന്ന സംഘ ആജ്ഞ മനസ്സില്ലാ മനസ്സോടെ അനുസരിച്ച് കോളേജില്‍ ചേര്‍ന്നപ്പോഴും നിന്റെ ഉള്ളില്‍ നേരം വൈകി പോകുന്നു എന്ന വ്യഗ്രത ആയിരുന്നല്ലോ ?. കാണുന്ന നേരത്ത് ഒക്കെയും നീ പരിഭവിച്ചത് നേരം വൈകുന്നു എന്ന് പറഞ്ഞായിരുന്നല്ലോ.. അറിയാമായിരുന്നോ മോനെ നിനക്കുള്ള ലോക ജീവിതം ഇത്രത്തോളം ഹ്രസ്വമാണെന്ന്.. സംഘ ശിക്ഷാവര്‍ഗില്‍ വച്ച് അവസാനം കാണുമ്പോഴും നിനക്ക് ചോദിക്കാനുണ്ടായിരുന്നത് ഒരു ചോദ്യം മാത്രമായിരുന്നു ഇനിയും എനിക്കെത്ര നാള്‍ പ്രചാരകനാവാന്‍ കാത്തിരിക്കണം... വിദേശത്ത് പോയി പഠിക്കാനുള്ള സൌകര്യങ്ങളും, സന്ദര്‍ഭങ്ങളും ഏറെ ഉണ്ടായിരുന്ന നീ അതെല്ലാം വേണ്ടെന്നു വച്ച് ജന്മ നാട്ടില്‍ തന്നെ നില്‍ക്കാന്‍ നിശ്ചയിച്ചത് കൂടുതല്‍ കൂടുതല്‍ സംഘ കാര്യം ചെയ്യാന്‍ മാത്രമായിരുന്നല്ലോ.. മനസ്സ് നല്‍കി, സമയം നല്‍കി ഇതാ ജീവിതവും നല്‍കി ഇനിയുമെന്നമ്മേ ഞാനെന്തു നല്‍കണം എന്ന് പുഞ്ചിരിയോടെ ചോദിച്ചു കൊണ്ട് സൂര്യ മണ്ഡലവും ഭേദിച്ച് പറന്നകന്ന എന്റെ കൊച്ചനുജന്റെ ധീര സ്മൃതികള്‍ക്കു മുന്നില്‍ അന്ത്യ പ്രണാമങ്ങള്‍...
കടപാട് : മാന്യ ജെ നന്ദകുമാർ ജി
Subscribe to:
Post Comments (Atom)

No comments:
Post a Comment