(അന്താരാഷ്ട്ര സേവാ വിഭാഗത്തിന്റെ പ്രവർത്തകർ അവിടം സന്ദർ ശിച്ച ശേഷം തയാറാക്കിയത്)
1. 15 കേന്ദ്രങ്ങളിൽ സേവാകേന്ദ്രങ്ങൾ. ( ഋഷികേശ്, ചംബ, ധൻ സാലി, ജോഷിമഠ്, ശ്രിനഗർ, കർണപ്രയാഗ്, ചമോലി, നെട് വാർ, ഹരിദ്വാർ, ഡെരാഡൂൺ, പൊഖാറി, ധാത്യുദ്, ഉത്തരകാശി, ഗുപ്തകാശി, മനേരി)
2. അവിടങ്ങളിൽ നടക്കുന്ന പ്രവർത്തനം: ഭക്ഷണ വിതരണം, വൈദ്യ സഹായം, രക്ഷാ പ്രവർത്തനം, ദുരിത ബാധിതരെ സുരക്ഷിതമായി അവരവരുടെ നാടുകളിൽ എത്തിക്കാനുള്ള പ്രവർത്തനം, കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം, ഹെൽപ് ലൈൻ.. തുടങ്ങിയവ..
3. ഏതാണ്ട് 5000 പ്രവർത്തകർ കർമ്മരംഗത്ത്..
4. അനേകം ഇടങ്ങളിൽ റോഡുകൾ ഇല്ല, അത്തരം ഇടങ്ങളിൽ തലച്ചുമടായാണു സ്വയം സേവകർ സഹായക സാമഗ്രികൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.
5.ചമ്പ എന്ന പ്രദേശം ചതുർ ധാം യാത്രയുടെ വീഥികളുടെ സംഗമ സ്ഥാനമാണു. അവിടെ അതി വിശാലമായ സേവാ കെന്ദ്രമാണു സ്ഥാപിച്ചിട്ടുള്ളത്. പ്രളയ ഭീകരത കാരണം ആദ്യ ഘട്ടങ്ങളിൽ എത്താൻ അതീവ ദുഷ്കരമായിരുന്ന ചമ്പയിൽ 22നു മുതൽ ശിബിരം ആരംഭിക്കാൻ കഴിഞ്ഞു. തീർത്ഥാടകർക്ക് ഏറ്റവുമാശ്വാസം അരുളുന്ന ക്യാമ്പ് ആണത്. ഏതാണ്ട് 10,000 പേർക്ക് ഭക്ഷണവും വൈദ്യ സഹായവും തുടർച്ചയായി അവൈറ്റ് നൽകി പോരുന്നു.
6. ഏതാണ്ട് 200 ഗ്രാമങ്ങളിൽ പ്രളയ ജലം ഭയങ്കരമായ നാശനഷ്ടങ്ങൾ വരുത്തി. അതിൽ ചിൽ ഗ്രമങ്ങൾ പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു. അവിടെ സഹായം എത്തിക്കുക, പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണു സംഘം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാനം.
7. ദുരിത ബാധിതരായ ഗ്രാമീണർക്കായി താൽക്കാലിക അഭയ കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒറ്റപ്പെട്ടു പോയ ആളുകളെ കണ്ടെത്തി അത്തരം കേന്ദ്രങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
8. 20ൽ അധികം ട്രക്കുകളിൽ ഇതിനോടകം സഹായ സാമഗ്രികൾ എത്തിച്ചു കഴിഞ്ഞു. ലക്ഷ്യ സ്ഥാനത്ത് അത് എത്തിക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു. പക്ഷെ അതിൽ സ്വയം സേവകരുടെ പരിശ്രമം വിജയിച്ചു.
9. സുരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തയും ഐ റ്റി ബി പി ജവാന്മാരെയും സഹായിക്കുക, അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കുക എന്ന പ്രവർത്തനം. പല ഇടങ്ങളിലും ജവാന്മാർക്കുള്ള ഭക്ഷണവും നൽകുന്നത് സ്വയം സേവകരാണു.
10. മൂന്നു സുപ്രധാന ( ബദരിനാഥ് ഹേമകുണ്ഡ് സാഹിബ്, യമുനോത്രി ഗംഗോത്രി, കേദാർന്നാഥ്) മേഖലകളായി ദുരന്ത പ്രദേശത്തെ തിരിച്ച്, ഉത്തരാഖണ്ട് ദൈവി ആപദ പീഡിത സഹായ സമിതി പ്രവർത്തകർ സർവെ ആരംഭിച്ചു കഴിഞ്ഞു. കൃത്യമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അത് അത്യന്താപേക്ഷിതമാണു
11. അനേകം വിദ്യാലയങ്ങളും ഹോസ്റ്റലുകളും തകർന്നു പോയിട്ടുണ്ട്. വിദ്യാഭരതിയുടെ നിരവധി വിദ്യാലയങ്ങളും അതിൽ പെടുന്നു. അതിൽ 12 മുറികൾ തകർന്നു പോയ വിദ്യാഭാരതിയുടെ സ്കൂൾ ഹോസ്റ്റലിന്റെ ശേഷിക്കുന്ന ഭാഗത്താണു ഇപ്പോൾ എറ്റവും പ്രധാനപ്പെട്ട സഹായ കേന്ദ്രം പ്രവർത്തിക്കുന്നത്. ഉതര കാശിയുടെ ഏറ്റവും അടുത്തുള്ള സേവാകേന്ദ്രമാണത്.
12. സ്വയം സേവകരുടെ ഈ നിഷ്കാമ കർമ്മം നേരിട്ട് കണ്ട് മനസ്സിലാക്കിയ അനേകം സ്ഥാപങ്ങൾ സഹായ ഹസ്തം നീട്ടാൻ തയാറായിട്ടുണ്ട്. റോട്ടറി ക്ലബ് ഉൾപ്പടെ ഉള്ള അനേകം സർക്കാരേതര സ്ഥാപനങ്ങൾ. അസീം പ്രേംജി ഫൗണ്ടേഷൻ പോലെയുള്ള പ്രസ്ഥാനങ്ങൾ അതിൽ പെടുന്നു.
13. ഭുവനേശ്വരി ആശ്രമത്തിലെ അമ്മമാർ സംഘ കുടുംബങ്ങളിലെ അമ്മമാരും സഹോദരിമാരും ഈ പ്രവർത്തനത്തിൽ രാവും പകലും സഹായിക്കുന്നു.
നമുക്കും നമ്മളാലായത് പ്രവർത്തിക്കേണ്ടെ... ഇതുവരെ സഹായ ധനം അയക്കാത്തവർ ശ്രദ്ധിക്കുക......
Please contribute through Online transfers for Uttarakhand Victims to the following account:
Bank: SBI
Branch: Main Branch, Dehradun
Name of the Account:
Uttaranchal Daivi Aapda Peedit Sahayata Samiti
IFSC Code: SBIN0000630
Account No# 31156574681
Nature of account: Savings Account.

No comments:
Post a Comment