ഇന്ത്യയുടെ ചരിത്രത്തിൽ ബിജെപിയേപ്പോലെ ഇത്രയധികം വെല്ലുവിളികളെ നേരിട്ട മറ്റൊരു പ്രസ്ഥാനവുമുണ്ടാകില്ല. ഭാരതമെമ്പാടുമുള്ള ഇതിന്റെ പ്രവർത്തകർ സ്വയം പ്രേരിതരായി ഒരാദർശത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്.ഉപരിതലങ്ങളിലെ ഓളങ്ങളിൽ പെട്ടു ഒരു പക്ഷേ സമൂഹമാകെ ആടിയുലഞ്ഞാലും ഇതിന്റെ ആദർശശാലികളായ പ്രവർത്തകരിൽ ഒരു ചലനവുമുണ്ടാകില്ല. അതാണു ബിജെപിയ്ക്കു മാത്രമവകാശപ്പെടാനാവുന്ന ആത്മശക്തി. ഇതൊരർത്ഥത്തിൽ ഈശ്വരീയവും കൂടിയാകുന്നു.
നാഗപ്പൂരിലെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ ചെന്നപ്പോഴെയ്ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു വിവാദം അവസാനിച്ചുവെങ്കില്‍ ,ഓർക്കുക എൽ . കെ.അദ്വാനി വെറുമൊരു രാഷ്ട്രീയക്കാരന്‍ അല്ല, ആദര്‍ശനിഷ്ഠാവാനായ സംഘസ്വയംസേവകന്‍ കൂടിയാണ്. ഒരു സംശയവുംവേണ്ട, ഭാരതംകണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ്, ശ്രീ.ലാല്‍കൃഷ്ണ അദ്വാനി തിരിച്ചുവരും.. കാരണം അത് സംഘമെന്ന പ്രസ്ഥാനം സൃഷ്ട്ടിച്ച വെക്തിതം ആണ് .
ഇടതനും,വലതനും, മാധ്യമവര്‍ഗ്ഗവും ഒരുകാര്യമോര്‍ക്കുക കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ പിന്മുറയോ, വികലമായ പ്രീണന നയത്തിന്റെയോ വെക്താകളോ അല്ല ഞങ്ങൾ ഈ പുണ്യ ഭൂമിയെ മാതാവായി കണ്ടു അതിന്റെ കാവല്‍ ഭടന്‍ മാര്‍ ആകുന്ന സൈന്യം ആണ്... ,

No comments:
Post a Comment