കഥ അൽപ്പം പഴയതാണു. ദശരഥ് മാഝി എന്ന ഈ പാവപ്പെട്ട കർഷകൻ ഒരു നാടൻ ഉളി കൊണ്ട് കൊത്തി ഉണ്ടാക്കിയതു ഒരു കിലോമീറ്ററിലധികം നീളമുള്ള ഒരു റോഡാണു. വിശ്വസിക്കാൻ പ്രയാസമുണ്ട് അല്ലെ? ഗഹ് ലോർ ഗ്രാമ വാസിയായ ഇദീഹം ചെറുപ്പം മുതലെ കണ്ടത് ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും തങ്ങൾക്ക് നിഷേധിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന വൻ പർ വത നിരയെ ആണു. പഠിക്കാൻ പോകാൻ, ചികിൽസയ് ക്കായി ആശുപത്രിയിൽ പോകണമെങ്കിൽ, ഒക്കെ തടസ്സമായി നിൽക്കുന്ന പർ വതം. പലവുരു ഗ്രാമീണർ സർക്കാരിനോട് അഭ്യർത്ഥിച്ചു, നല്ല ഒരു വഴി നിർമിക്കാൻ പക്ഷെ സർക്കാരു കാര്യം മുറ പോലെ ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ ആണു ദശരഥ് ജിയുടെ ജീവിതത്തിൽ ഒരു അത്യാഹിതം സംഭവിച്ചത്. വീട്ടിലേക്ക് വെള്ളം കൊണ്ടു വരാൻ മല കയറിയ അദ്ദേഹത്തിന്റെ ഭാര്യ ഫാഗുണി ദേവി കിഴുക്കാം തൂക്കായ മലമുകളിൽ നിന്ന് വീണു. ഒടിഞ്ഞ് നുറുങ്ങി ചോരയിൽ കുളിച്ച് കിടക്കുന്ന പ്രാണപ്രേയസിയുടെ ശരീരവുമായി അദ്ദെഹം മല ചുറ്റി 70 കി മി സഞ്ചരിക്കാൻ ആവാതെ നിസ്സഹായനായി നിന്നു, എല്ലാമെല്ലാമായ ഭാര്യ മടിയിൽ കിടന്നു പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നതു നോക്കി ഇരിക്കാനല്ലാതെ ഒന്നുമായില്ല ആ പാവത്തിനു . ആ ജഡമെടുത്ത് മടിയിൽ കിടത്തി കൊണ്ട് ആ ധീരൻ പ്രതിജ്ഞ എടുത്തു. എന്തു സംഭവിച്ചാലും ശരി താൻ ഒറ്റയ്ക് തന്റെ ഭാര്യ ഉൾപ്പടെ നിരവധി ജീവനുകൾ എടുത്ത ഈ മലയെ ഞാൻ വെട്ടി മുറിക്കും. ഇനി ഒരു വ്യക്തിക്കും ആശുപത്രിയിൽ എത്താൻ പറ്റാത്തതു കൊണ്ട് ജീവൻ നഷ്ടപ്പെടരുത്. ഇനി ഒരു കുഞ്ഞിനും സ്കൂളിൽ എത്താൻ പറ്റാതെ വരരുത്. ഗ്രാമീണരെ അൽഭുതപ്പെടുത്തിക്കൊണ്ട് സഹധർമ്മിണിയുടെ ചിത എരിഞ്ഞൊടുങ്ങുന്നതിനു മുൻപെ ദശരഥ് ജി കൈയിൽ ഉള്ള ഒരേയൊരു ഉളിയുമായി അധ്വാനം തുടങ്ങി. ഭ്രാന്തൻ എന്നു വിളിച്ച് പരിഹസിച്ചവറായിരുന്നു കൂടുതൽ...പിന്നീടു പലരും ആഹരമെങ്കിലും കൊടുക്കാൻ തയാറായി...അക്ഷരാർത്ഥത്തിൽ ഇഞ്ചിഞ്ചായി... നീണ്ട 22 വർഷങ്ങൽ കൊണ്ട് അത് അദ്ദേഹം പൂർത്തീകരിച്ചു. 360 അടി നീളവും 30 അടി വീതിയിമുള്ള ഒരു ഗംഭീര റോഡ്.

No comments:
Post a Comment