Thursday, 4 July 2013

മാധ്യമങ്ങളുടെ അപ്പോസ്തല

മദര്‍ തെരേസയുടെ എന്നാ ആഗ്നെസ്സിന്റെ വിശുദ്ധി വെറും മാധ്യമ നിര്‍മിതി ആണ് എന്ന് കാനഡയില്‍ ഈയിടെ ചില ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. . പുതിയ കണ്ടെതലനുസരിച്ചു , ആഗ്നെസ്സ എന്നാ മദര്‍തെരെസ ചില മാധ്യമങ്ങളുടെ സൃഷ്ടി മാത്രം ആണെന്നും മദര്‍നു ഒരു “വിശുദ്ധിയും” ഇല്ലെന്നും , വിശുദ്ധി നിര്‍മാണം വ്യക്തമായ പ്ലാനിങ്ങോടു കൂടി ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ പദ്ധതി ആണെന്നും പഠനങള്‍ തെളിയിക്കുന്നു . പഠന റിപ്പോര്‍ട്ട് അനുസരിച്ച് മാധ്യങ്ങള്‍ മദര്‍ന്റെ പ്രാര്‍ഥനയും മറ്റു കാര്യങ്ങളും ആവശ്യത്തില്‍ കൂടുതല്‍ വാര്‍ത്ത കൊടുക്കുകയും പക്ഷെ , തന്റെ ജീവകാരുണ്യ സംഘടനയുടെ ബന്ധപ്പെട്ട നിഗുടമായി വന്ന കോടികളുടെ പ്രവാഹത്തെ പറ്റി ഒരു വാക്കുപോലും വാര്‍ത്ത ആയി നല്‍കിയില്ല എന്നും പഠനങളല്‍ പറയുന്നു .

രിലീജിയെസേസ് (Religieuses) എന്ന മതവിഭാങ്ങളെ പഠന വിധയമാക്കുന്ന പംക്തിയില്‍ അടുത്തു തന്നെ തികച്ചും വിവാധമായെക്കാവുന്ന ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കും എന്നാണു അറിയപ്പെടുന്നത്. പുറത്തറിഞ്ഞ മതര്‍ തെരേസ പാവപ്പെട്ടവരുടെയും അശരണയുടെയും അത്താണി ആണെങ്കില്‍ ശരിയായ മതര്‍ തെരെസേ പാവങ്ങള്‍ കഷ്ട്ടപ്പെടുന്നതു കണ്ടു രസിച്ചിരുന്നു എന്ന് ഈ പഠനം തെളിയ്ക്കുന്നു,മാത്രം അല്ല തന്റെ ജീവകാരുണ്യ സംഘടനയുടെ അളവറ്റ സമ്പത്തില്‍ സന്തോഷിക്കുകയും ചെയ്തിരുന്നു എന്ന് പഠനത്തില്‍ തെളിയുന്നു

മദറിനെ വിശുദ്ധയായി പ്രക്യപിക്കുനതിനു മുന്‍പ് വത്തിക്കാന്‍ ഈ വിഷയങ്ങളെ കുറിച്ച് ഒന്ന് കൃത്യമായി പഠനം നടത്തിയില്ല ,വെറും മാധ്യമ വാര്‍ത്തകള്‍ വെച്ച് മാത്രം ആണ് വിശുദ്ധയായി പ്രഗ്യപനം നടത്തിയത് എന്നും പഠനങള്‍ വെളിച്ചത് കൊണ്ട് വരുന്നു ,കുഷ്ട്ടരോഗികളെയും ,മറ്റ് രോഗികളെയും ശുശ്രുഷിക്കുനതിനു പകരം പിഡനങ്ങളെ വാഴ്ത്തുക ആണ് ചെയ്തത് എന്ന് പഠനം തെളിയ്ക്കുന്നു ,


മോന്ട്രിയാല്‍ സര്‍വകലാശാലയിലെ സൈകൊഎജുക്കെശന് വിഭാഗത്തിലെ ഗവേഷകരായ സെര്‍ജീ ലരിവീയും ജെനെവിവേ കേനാര്‍ഡും , ഒറ്റാവസര്‍വകലാശാലയിലെ പ്രൊഫസര്‍ കരോള്‍ സെനെക്കലും സംയുക്തമായി നടത്തിയ പഠനത്തില്‍ ആണ് ഈ വിവാധമായെക്കാവുന്ന കണ്ടെത്തലുകള്‍ നടത്തിയത്. മദര്‍നെ കുറിച്ച് വന്ന വാര്‍ത്തകളും മറ്റും അവഗ്രന്ധിച്ചു ആണ് ഇവര്‍ ഗവേഷണം നടത്തിയത് 

വാഴ്ത്തപെട്ടവളായി പ്രഘ്യപിക്കുനതിനു മുന്‍പ് മദറിനെ കുറിച്ച് വിശിധമായി പഠനത്തിനു വത്തിക്കാന്‍ തയാറായില്ല എന്ന് പഠനങളല്‍ പറയുന്നു ,രോഗികളെ ശുസൃഷിച്ച രിതിയും ,മദറിന്റെ രാഷ്ട്രിയബന്ധങ്ങളും ,തന്റെ സംഘടനക്ക് ലഭിച്ച കോടികണക്കിന് രൂപ ചിലവിട്ട രിതിയും ,ഗര്‍ഭചിദ്രം ,ഗര്‍ഭനിരോധനം ,വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകള്‍ ഒന്ന് വത്തിക്കാന്‍ പരിഗണിച്ചിട്ടില എന്ന് പഠനങളല്‍ പറയുന്നു,മദര്‍ മരിക്കുമ്പോള്‍ മിഷിനറി ഓഫ് ചാരിറ്റിയുടെ കിഴില്‍ 517 ,കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു ,മരണം കാത്തിരിക്കുന്നവര്‍ക്ക് ഉള്ള വീട് എന്നാണ് ഈ കേന്ദ്രങ്ങള്‍ അറിയപെട്ടത്‌ നുറില്‍ ഏറെ രാജിയങ്ങളില്‍ ഉള്ള പാവപെട്ടവര്‍ ഇവിടെ ഈ കേന്ദ്രഗളില്‍ ഉണ്ടായിരുന്നു ,രോഗം ഭേദം ആക്കാന്‍ ഉള്ള രോഗികളെ തേടി ആണ് ഇവരില്‍ പലരും എത്തിയത് എങ്കിലും ഇവര്‍ക്ക് ആര്‍ക്കും വേണ്ടത്രേ പരിചരണം കിട്ടിയില്ല എന്ന് പഠനങളല്‍ പറയുന്നു. ഇവിടെ സന്ദര്‍ശിച്ച ഡോക്ടര്‍ മാര്‍ നല്‍കുന്ന വിവരങ്ങളും ഈ പഠനങളല്‍ പറഞ്ഞത് ശരി വെക്കുന്ന രിതിയില്‍ ആണ് . വൃത്തി ഇല്ലാത്തതും രോഗികള്‍ക്ക് താമസിക്കാന്‍ കഴിയാത്ത സാഹചരിയം ആണ് മിഷനരിയുടെ നേതൃത്തത്തില്‍ ഉണ്ടായിരുന്ന ആശപുതൃകളില്‍ ഉണ്ടായിരുന്നത് ,മാത്രം അല്ല തനിക്കു അസുഖം വന്നപ്പോള്‍ മദര്‍ അമേരിക്കയിലെ അത്യാധുനിക ആശ്പുത്രിയില്‍ ആണ് ചികിത്സ നേടിയത് എന്നും പഠനങളല്‍ ഉണ്ട് .പണത്തിന്റെ കുറവ് അല്ല മറിച്ചു പ്രശസ്തിക്കു വേണ്ടി മദര്‍ രോഗികളെ ഉപയോഗിക്കുക ആരുന്നു എന്ന് പഠനം 
 

മദറിനെ വാഴ്തപെട്ടവളായി പ്രക്യപിക്കുനതിനു കാരണമായി വത്തിക്കാന്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ തെറ്റ് ആണ് എന്ന് പഠനങളല്‍ പറയുന്നു , മോനിക്കാ ബെഴ്സ്ക്ക എന്നാ സ്ത്രീയുടെ ,വയറ്റില്‍ മദര്‍ കൈയവെച്ചപ്പോള്‍ വയറു വേദന മാറി എന്നാണ് ഒരു അത്ബുതപ്രവര്‍ത്തി ആയി വത്തിക്കാന്‍ പറയുന്നത് ,എന്നാല്‍ ഓവറി സിസ്ട്ടും , ടി.ബി യുമായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നു അസുഖം എന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു ,മാത്രം അല്ല ഡോക്ടര്‍ മാരുടെ ചികിത്സ കൊണ്ടാണ് അസുഖം മാറിയത് എന്നും അവര്‍ സക്ഷിയപെടുതുന്നു ,പക്ഷെ ഇത് ഒന്നും കണക്കില്‍ എടുക്കാന്‍ വത്തിക്കാന്‍ തയരയിരുന്നില്ല 
 



 

No comments:

Post a Comment