Thursday, 4 July 2013

ശിവഗിരിയും ഹരിദ്വാറും കൈകോര്‍ക്കുന്നു.

ഇത്‌ കാലത്തിന്റെ ആഹ്വാനമാണു, ആരുടെയും ഗൂഢാലോചനയല്ല... ഭാരതമാതാവിന്റെ അന്തരാത്മാവിന്റെ പിടച്ചിൽ ആണു ഈ കൊടുംകാറ്റിനു പിന്നിൽ... സദ്‌ ശക്തികൾ യോജിക്കുക ആണു... ബേലൂർ മഠത്തിലും കാളീഘട്ടിലും ശിവഗിരിയിലും ഹരിദ്വാറിലും അതു പ്രതിദ്ധ്വനിക്കുന്നു... ഈ മഹാപ്രയാണം ഈ മഹാശ്വയാനം കണ്ട്‌ ജയാരവം മുഴക്കി പുഷ്പവൃഷ്ടി നടത്തുന്നവർ ജന്മം സഫലമാക്കുക ആണു.. വൈകൃതം ബാധിച്ച ചില ദുഷ്ട ബുദ്ധികൾ വർഗ സ്വഭാവമായ കുരയ്ക്കൽ തുടർന്നേക്കും... ധീരന്മാർ അതിൽ തളരില്ല, ഓലിയിട്ടു ശകുനം മുടക്കാൻ നോക്കുന്നവരെ സഹതാപത്തോടെ ഒരു മാത്ര നോക്കി എന്നിരിക്കും...പക്ഷെ നിൽക്കില്ല, സ്വകർമം പതറാതെ തുടർന്നു കൊണ്ടേയിരിക്കും...


കടപാട് :മാന്യ നന്ദേട്ടൻ

No comments:

Post a Comment