1925 ഇല്‍ താഷ്കന്റിന്റെ തെരുവില്‍ അവന്‍ ജനിച്ചു വീഴുമ്പോള്‍, ഇവിടെ പരമ പവിത്ര ഭാരത ഹൃദയത്തില്‍ നമ്മള്‍ സ്വയം സേവകര്‍ ജന്മം കൊണ്ടു. എന്നിട്ടും അവന്‍ പറയുന്നു നമ്മളെ ഭാരതത്തില്‍ നിന്നും തുടച്ചു നീക്കണം എന്ന്, 1962 ഇല്‍ ഗോവയില്‍ ഭാരതാംബയുടെ വിരി മാറില്‍ നിന്ന് അവസാനത്തെ വിദേശ ശക്തിയായ പോര്‍ച്ചുഗീസ് കാരനെയും തുടച്ചു മാറ്റാന്‍ കാവി കൊടിയുംമായി സ്വയം സേവകര്‍ ജീവന്‍ നല്‍കിയപ്പോള്‍ അങ്ങ് വടക്ക് കിരാത ചൈനയ്ക്ക് സ്തുതി പാടിയവാന്‍ നമ്മളെ നോക്കി പറയുന്നു ഭീകരവാദിയെന്നു !!! സ്വന്തം പെങ്ങളുടെ താലി ചരട് 52 കഷ്ണമായി വെട്ടിമാറ്റി ,കഞ്ചാവും കയ്യില്‍ ഏന്തിയ വിദേശിക്ക് സ്തുതി പാടി സര്‍വ രാജ്യ തൊഴിലാളി സ്നേഹം പറയുന്ന അവന്‍ അറിയുന്നില്ല അതിനും സഹസ്രാബ്ദം മുന്നേ സര്‍വേ ഭവന്തു സുഖിന എന്ന് മന്ത്രം ലോകത്തിനു സംഭാവന ചെയ്തത് ഈ ഭാരതംബയാണ് എന്ന്.
ആയുധം ഏന്തിയ കൈകളില്‍ അവന്‍ കാണാന്‍ കൊതിക്കുന്നത് സ്വയം സേവകന്റെ രക്തം ആണ്. കാരണം അവന്‍ പോളണ്ടിനേയും റുമാനിയയേയും, ബള്‍ഗേറിയയേയും അവസാനം പിതൃത്വം ഉള്ള സോവിയറ്റ് യൂണിയനേയും നശിപ്പിച്ച പോലെ ഭാരതത്തെ തകര്‍ക്കുന്നതിനു അവനെതിര് ഈ കാവി കൊടിയാനത്രേ...
വലതു കൈ നെഞ്ചോടു ചേര്‍ത്തു വച്ച് നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ അവസാന സ്വയം സേവകന്‍ ഉള്ള കാലത്തോളം എന്റെ പ്രസ്ഥാനം ഈ മണ്ണില്‍ നിലകൊള്ളും...മറക്കരുത് നാം സ്വയം സേവകര്‍ ആണ്....ഭാരതാംബയുടെ....ഈ സമാജത്തിന്റെ സ്വയം സേവകര്‍ !!!
വന്ദേമാതരം

No comments:
Post a Comment