Thursday, 4 July 2013

ഭീരുക്കളുടെ ഭഗവാനും ഭീരുവായിരിക്കും

വീര വിനായക ദാമോദർ സാവർകർ പറഞ്ഞ ഒരു കാര്യം ഇന്നത്തെ വർത്തമാന കാല പരിസ്ഥിതിക്ക് യോജിച്ചതാണ് "ഭീരുക്കളുടെ ഭഗവാനും ഭീരുവായിരിക്കും!!"

നാം ഭീരുത കാണിച്ചാൽ നമ്മുടെ ആരാധ്യദേവനും ഭീരുവായിത്തീരും!!

കേരളത്തിലെ ഹൈന്ദവ മനസുകളിൽ ചാരം മൂടിയ കനൽക്കട്ട കണക്കെ ഉറങ്ങിക്കിടക്കുന്ന ഹിന്ദുത്വം അതിന്റെ പ്രചണ്ഡ ശക്തിയോടുംകൂടി സട കുടഞ്ഞെണീറ്റ് അതിൻറെ വിശ്വരൂപം കാണിക്കേണ്ടുന്ന സമയമാണിത് !!

ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ സന്ദർശനവും അനുബന്ധ വിവാദങ്ങളുമെല്ലാം കേവലം നമ്മെയുണർത്താനുള്ള നിമിത്തങ്ങൾ മാത്രം!!

മുഖ പുസ്തകത്തിൽ നാം ചിന്തിക്കുംപോലെ ചിന്തിക്കുന്ന ചെഗുവേരയുടെ കഞ്ചാവിനും, രാഹുലിൻറെ വൈദേശിക മാനസികതയ്ക്കും കീഴടങ്ങാത്ത ഒരു സക്രിയ സചേതന വിദ്യാ സമ്പന്ന യുവ സമൂഹം നമ്മുടെ ഇടയിൽത്തന്നെയുണ്ട് നമ്മുടെ സുഹൃത്തുക്കളായും സഹോദരരായും!! അവരെക്കൂടി ഹിന്ദുവായൊന്നുണർത്തിയാൽ നാമൊരുമിക്കും ഹിന്ദുക്കളായിത്തന്നെ!! 

മുഖ പുസ്തക ദള ചിന്തകൾ യുവ മനസുകളിലേയ്ക്കെത്തിക്കലാവട്ടെ വരും ദിവസങ്ങളിലെ നമ്മുടെ കരണീയം!!
 
 

No comments:

Post a Comment