Thursday, 4 July 2013
നിയമം മദിനിക്കു ബാധകാമോ
പ്രസംഗം നടത്തിയ മഅദനി നിയമവ്യവസ്ഥയേയും കോടതിയേയും പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും, മഅദനിയുടെ പ്രസംഗത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാരിനേയും കോടതിയേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ ചടങ്ങിന് മുമ്പ് പ്രസംഗിക്കാന്‍ തുടങ്ങിയ മഅദനിയെ കര്‍ണാടക പോലീസ് വിലക്കിയിരുന്നു. എന്നാല്‍, ചടങ്ങിന്റെ ഭാഗമായാണ് താന്‍ സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
മഅദനിയുടെ പ്രസംഗം ബന്ധപ്പെട്ടവര്‍ പരിശോധിക്കേണ്ടതുണ്ടന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മറുപടി.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും സുഖമില്ലാതെ കിടക്കുന്ന പിതാവിനെ കാണാനും പോലീസ് അകമ്പടിയോടെ അഞ്ചുദിവസത്തേക്കുള്ള പ്രത്യേക അനുമതിയാണ് വിചാരണക്കോടതി നല്‍കിയത്. യാത്രയ്ക്കുള്ള ചെലവ് സ്വന്തമായി വഹിക്കണം, പാര്‍ട്ടി പ്രവര്‍ത്തകരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കരുത് തുടങ്ങി വിവിധ നിബന്ധനകളും കോടതിയുത്തരവിലുണ്ട്.
Subscribe to:
Post Comments (Atom)

No comments:
Post a Comment