ഉത്തരാഖണ്ഡിലെ പേമാരി പെയ്തിറങ്ങിയ മലയടിവാരങ്ങളില്‍ പക്ഷേ ദൈവം നേരിട്ട് അവതരിച്ചത് ഒരുകൂട്ടം സൈനികരുടെ വേഷത്തിലായിരുന്നു-പതിനൊന്നാം അവതാരം പോലെ. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ യുദ്ധമുഖത്തെ തോക്കിന്‍മുനയിലേക്ക് ചങ്കുറപ്പോടെ നടന്നുചെല്ലുന്ന ധീരസൈനികർ . രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്നതില്‍ മാത്രമല്ല ഓരോ പൗരന്റെയും ജീവിതത്തിനും സൈനികന്‍ എത്രമാത്രം വില കല്‍പ്പിക്കുന്നു എന്ന് വിളിച്ചു പറയുന്നതായിരുന്നു ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ദുരന്തഭൂമിയിലകപ്പെട്ട തീര്‍ത്ഥാടകരെ കോരിയെടുത്ത് ചുമലിലേറ്റി ഭക്ഷണവും വസ്ത്രവും നല്‍കി സുരക്ഷിതതാവളങ്ങളിലാക്കുന്ന സൈനികരുടെ അക്ഷീണപ്രയത്നത്തിന് അവരിലോരോരുത്തരുടെയും കാല്‍ക്കല്‍ കണ്ണീര്‍ക്കണങ്ങളര്‍പ്പിച്ച് നന്ദി പ്രകടിപ്പിച്ചു മരണവക്ത്രത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരൊക്കെയും.
നമുക്കും പ്രണമിക്കാം തികച്ചും പ്രതികുലമായ സാഹചരിയതിൽ സ്വന്തം ജീവൻ പോലും തൃണാവത്ഗണിച്ചു രക്ഷാപ്രവര്‍ത്തനങ്ങളിൽ എർപെട്ടിരിക്കുന്ന ആ ധീരസൈനികരെ ,

No comments:
Post a Comment