അനുദിനം പുതിയ മാനങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന സോളാര്‍ തട്ടിപ്പുകേസിന്റെ വിവാദങ്ങൾക്ക് ഇടയിലും ,സർക്കാർ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു തന്നെ , കേരളത്തിലെ ഒരു വാർത്ത ചാനൽ പ്രക്ഷേപണം ചെയ്താ വാർത്ത സത്യം ആണ് എങ്കിൽ , പദ്ധതിക്കുള്ള തടസ്സം മറികടക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു, ഭൂകമ്മിഷന്, കേന്ദ്രപരിസ്ഥിതി മന്ത്രാലയം, നിയമസഭ സമിതി എന്നിവയുടെ ഇപ്പോഴത്തെ തടസ്സങ്ങള്‍ മറികടക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്..... ..
കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയെകുറിച്ചുള്ള വസ്തുതകള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യം ആണ്
(ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കള്‍ കൈകോര്ത്തപ്പോ )
ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള ദേശം . ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ആറന്മുള സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമായ ഉത്രട്ടാതി ജലോത്സവം നടക്കുന്നതും ഇവിടെ ആണ് .ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി,ഈ പ്രദേശത്തിന്റെ സംസകരിക പൈതൃകം കൊണ്ട് യൂ.എന്നും ,കേന്ദ്രസര്‍ക്കാരും ചേര്‍ന്നു ഈ പ്രദേശത്തിനെ സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിട്ടു ഉള്ളത് ആണ് .
ആറന്മുള ശ്രീ പാർത്ഥ സാരഥിക്ഷേത്രം
**********************************
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .പഞ്ചപാണ്ഡവരിൽഒരാളായ അര്‍ജുനനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർവമാണ്.ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമി രോഹിണി വള്ള സദ്യയും , ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു

മാത്രമല്ല എല്ലാ വര്‍ഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
ആറന്മുള ഉതൃട്ടാതി വള്ളംകളി
**************************
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്
പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്.

ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി,മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
ആറന്മുളക്കണ്ണാടി
****************
അറിന്മുളയില്‍ മാത്രം നിര്‍മിച്ചു വരുന്നത് ആണ് അറിമുള കണ്ണാടി ,രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് , അറിന്മുള പാടശേഖരങ്ങളില്‍ നിന്നും മാത്രം കിട്ടുന്ന ചെളി ,ഇതിലെ പ്രധാന അസംസ്കൃത വസ്തുവാണു ആണ്.
ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക.
2004 ല്‍ എബ്രഹാം കലമണ്ണില്‍ നെല്‍പ്പാടം വിലക്ക് വാങ്ങുന്നത് യുഡിഎഫ് ഭരണകാലത്താണ്. ഒരു എയര്‍സ്ട്രിപ്പ് പണിയാനുള്ള ചെറിയ സംരംഭമായേ ജനങ്ങള്‍ കരുതിയുള്ളൂ. പക്ഷേ നെല്‍വയല്‍ നികത്തുന്നതിനെ കൃഷിമന്ത്രിയായിരുന്ന കെ.ആര്. ഗൗരി ശക്തിയായി എതിര്‍ത്തു. പക്ഷെ അതിനെ അവഗണിച്ചുകൊണ്ട് നികത്തല്‍ തകൃതിയായി നടന്നു. നിയമലംഘനത്തിന്റെ പടപ്പുറപ്പാട് അങ്ങനെ തുടങ്ങി.
പാരിസ്ഥിതിക നിയമവും ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണ നിയമവും കാറ്റില്‍പ്പറത്തിക്കൊണ്ട് എബ്രഹാം കലമണ്ണില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ റവന്യൂ ഉദ്യോഗസ്ഥന്മാര് ചോദ്യംചെയ്തു. വില്ലേജ് ഓഫീസര്‍, തസഹില്‍ദാര്‍, ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവര്‍ കൈക്കൊണ്ട നടപടിളൊന്നും ഫലം കണ്ടില്ല. സെന്റിന് 100-300 രൂപക്ക് വാങ്ങിയ ഏതാണ്ട് 250 ഏക്കര്‍ നെല്‍പ്പാടവും നീര്‍ത്തടവും ഒരുലക്ഷം രൂപ വിലയിട്ട് കെജിഎസ് ഗ്രൂപ്പിന് വിറ്റു. കോടികളുടെ കൊള്ളലാഭം. അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ കമ്പനി രംഗത്തുവന്നു
ആറന്മുളയില് വെറും വിമാനത്താവളമല്ല, അതിലും വിപുല സൗകര്യങ്ങളോടുകൂടിയ 'എയറോട്രോപോളിസ്' നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.ജി.എസ് ഗ്രൂപ്പ് പലവട്ടം വെക്തമാക്കിയിരുന്നു. ഒരു ഗ്രാമത്തെ വ്യവസായ വാണിജ്യ നഗരമാക്കുകയും വിമാനത്താവള കേന്ദ്രീകൃത വികസനം നടപ്പാക്കുകയും ചെയ്യുന്ന വിപുലമായ ഈ പദ്ധതി അമേരിക്കയിലാണ് ആദ്യം പരീക്ഷിച്ചത്. അനുബന്ധ റോഡ്, റയില്‍ ഗതാഗതം, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഈ സമുച്ചയത്തിന് മൂവായിരം ഏക്കറെങ്കിലും വേണ്ടിവരും. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഒന്നാകെ പറിച്ചെറിയുകയാണ് ലക്ഷ്യം.
ഷോപ്പിംഗ്മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയ മെഗാ പ്രോജക്ട് കെജിഎസ് ഗ്രൂപ്പ് മുന്നോട്ടുവെച്ചു. 2010-11 ല്‍ എല്‍ഡിഎഫ് മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും നിയമങ്ങള്ക്ക്വിധേയമായി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് മന്ത്രിസഭ പോലും അറിയാതെ വ്യവസായവകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണന് 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ സംഭവം.

500 ഏക്കര്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും രണ്ടായിരത്തോളം ഏക്കര്‍ വരുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ സര്‍വേ നമ്പറാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. ഫലത്തില്‍ 200 ഏക്കര്‍ വ്യാവസായ മേഖലയുടെ പരിധിയില്‍പ്പെട്ടു. 400 വീടുകള്‍, 5 ക്ഷേത്രങ്ങള്‍, കാവുകള്‍, കുളങ്ങള്‍ തുടങ്ങി വലിയൊരു പ്രദേശം വിജ്ഞാപനത്തിലായി.
കെജിഎസ് എഴുതി കൊടുത്ത 2000 ഏക്കര്‍ വരുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ അതേപടി വ്യവസായ സെക്രട്ടറി ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. നിയമവിരുദ്ധമാകയാലാണ് കളക്ടര്‍ പോക്കുവരവ് റദ്ദു ചെയ്തതും മണ്ണിട്ടു നികത്തുന്നത് തടഞ്ഞതും. ലാന്‍ഡ് റവ്യന്യു കമ്മീഷണറും നിയമസഭ പരിസ്ഥിതി കമ്മറ്റിയും വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സംശയലേശമെന്യേ വിമാനത്താവളം പാടില്ലെന്ന് വൃക്തമാക്കിയിട്ടുള്ളതാണ്.
പമ്പയിലെ ജലനിരപ്പ് അനുദിനം താഴുന്നു. പമ്പാതീരമായ ആറന്മുളയുടെ ഭൂഗര്‍ഭ ജലവിതാനം ആപല്‍ക്കരമാം വിധം താഴ്ന്നിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
ഇതിനിടയില്‍ എബ്രഹാം കലമണ്ണിലും കെജിഎസ് ഗ്രൂപ്പും തമ്മില്‍ പിശകി. കെജിഎസ് ഗ്രൂപ്പില്‍ നിശ്ചിത ഷെയര്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന കാരണമുന്നയിച്ച് എബ്രഹാം പത്തനംതിട്ട സബ്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. കെജിഎസ് ഗ്രൂപ്പ് കമ്പനിക്കാര് വിറ്റ 252 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഇതുപോലെ മറ്റൊരു ഉത്തരവില്‍, കേരള ഹൈക്കോടതിയും നിയമങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മാണപ്രവര്‍ത്തനം നടത്താവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
നിയമ ലംഘനം
***************
സ്വന്തം പേരില്‍ കൂട്ടി 250 ഏക്കര്‍ പതിച്ചെടുത്ത് സ്വന്തമാക്കാന്‍ കഴിയാത്ത എബ്രഹാം കലമണ്ണില്‍ എങ്ങനെയാണ് കെജിഎസ് ഗ്രൂപ്പിന് ആ ഭൂമി വിറ്റത്? ഭൂപരിധി നിയമമനുസരിച്ച് 15 ഏക്കര്‍ മാത്രമേ കലമണ്ണിന് കൈവശം വെക്കാനാവൂ. ബാക്കിയുള്ളവ മിച്ചഭൂമിയാണ്. . അതിന്റെ പേരില്‍ കേസ് നിലനില്‍ക്കെ, എബ്രഹാം ഭൂമി വിറ്റുവെന്ന് മാത്രമല്ല, വിറ്റ ഭൂമി കെജിഎസ് ഗ്രൂപ്പിന് പതിച്ച് നല്കി പേരില്‍ കൂട്ടിക്കൊടുക്കുകയും ചെയ്തു.
ഇവിടെ മൂന്ന് തെറ്റുകള്‍ സംഭവിച്ചു.
1) മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തില്ല.
2) സര്‍ക്കാര്‍ കേസെടുത്ത എബ്രഹാമിന്റെ ഭൂമി വില്ക്കാന് അനുവദിച്ചു.
3) അങ്ങനെ വിറ്റ ഭൂമി കെജിഎസ് ഗ്രൂപ്പിന് പതിച്ചുകൊടുത്തു.
ഇതിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറും കളക്ടറും ചേര്‍ന്ന് കെജിഎസ് ഗ്രൂപ്പിന്റെ 242 ഏക്കര്‍ നെല്‍വയലിന്റെ വില്‍പ്പന റദ്ദുചെയ്യുകയുണ്ടായി. ഇതിന് ശേഷവും ഈ കമ്പനി ആറന്മുളയില് ഭൂമി വാങ്ങിക്കൊണ്ടിരിക്കുകയാണ്. 15 ഏക്കറില്‍ കൂടുതല്‍ ഒരു കമ്പനി ഭൂമി കൈവശം വെക്കാന്‍ പാടില്ലെന്ന നിയമം ഇപ്പോഴും നഗ്നമായി ലംഘിച്ചുകൊണ്ടിരിക്കുന്നു.
നെല്വയലിന് നടുവിലൂടെ ഒഴുകുന്ന തോട് സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പിന്റേതാണ്. 15 ഹെക്ടര്‍ വരുന്ന തോട് അഥവാ നീര്ച്ചാല് മണ്ണിട്ട് നികത്തിയതിനെതിരെ ആര്‍ഡിഒ നടപടി സ്വീകരിച്ചിരുന്നു. മണ്ണ് മാറ്റണമെന്നും 18 ലക്ഷം രൂപ പിഴ അടക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഒരു നടപടിയും പിന്നീടുണ്ടായില്ല.
വിമാനത്താവള കമ്പനി വിലക്ക് വാങ്ങിയ ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോള്‍ വ്യക്തമായി.

സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക് ഭൂമിയായ ആറന്മുള നീര്ച്ചാല് നാല് വര്‍ഷം മുമ്പാണ് നികത്തിയത്. ഇതിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. മണ്ണ് എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടക്കണമെന്നും വിമാനത്താവള കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് അതെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ ഇപ്പോള്‍ പതിച്ചുനല്‍കുന്നതും വില ഷെയറായി മാറ്റുന്നതും. ഭൂപരിഷ്കരണ നിയമപ്രകാരം ഒരിഞ്ച് ഭൂമി പോലും കെജിഎസ് ഗ്രൂപ്പിന് കൈവശം വെക്കാനാവില്ല. അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍, സ്വന്തം പുറമ്പോക്ക് ഭൂമികൂടി വിമാനത്താവള കമ്പനിക്ക് കൊടുക്കുകയാണ് ചെയ്തത്.
ഒരു വിമാനത്താവളത്തിന്റെ 160 കി.മീ വ്യോമദൂരപരിധിക്കുള്ളില് മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ല. കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നും 100 കി.മീറ്റര്‍ മാത്രം വ്യോമദൂരമുള്ള ആറന്മുളയില് പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കുന്നത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണ്. കൊച്ചി ഐഎന്‍എസ് ഗരുഡയുടെ പറക്കല്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ലെന്നും നാവികസേന നിഷ്കര്‍ഷിച്ചിട്ടുണ്ട്. നെല്‍വയലും നീര്‍ത്തടങ്ങളും നികത്തുകവഴി പാരിസ്ഥിതിക വിനാശവും കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റ് പ്രതിനിധി സംഘം ആറന്മുളയില്
*********************************************
ആറന്മുളയില് നടക്കുന്ന ഭൂമികയ്യേറ്റത്തെപ്പറ്റിയും നെല്‍വയല്‍ നികത്തലിനെപ്പറ്റിയും പഠിക്കുന്നതിനും വിഷയം പാര്‍ലമെന്റിലും ദേശിയതലത്തിലും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഗതാഗത-വിനോദ-സാംസ്കാരിക വകുപ്പിന്റെ പാര്‍ലമെന്റ് കമ്മറ്റി അംഗം രാകേഷ് സിംഗ് (രാജസ്ഥാന്), പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്റ് കമ്മറ്റി അംഗം ഉദയസിംഗ് (പൂന) എന്നീ എം.പി. മാര്‍ 2012 ഡിസംബര്‍ 23-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ആറന്മുള സന്ദര്‍ശിക്കുക ഉണ്ടായി .
ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനെ കണ്ട് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധി സംഘമാണ് ആറന്മുളയില് എത്തിയത് . ഭൂമി കയ്യേറ്റം നടത്തിയ ആറന്മുളയിലെ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പഠിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും..മണ്ണിട്ടുനികത്തുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, പട്ടികജാതിക്കാരുടെ കോളനികള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി, ചരിത്രപ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രങ്ങളും പുരാതന നിര്‍മ്മിതികളും നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയെ സംബന്ധിച്ചും സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആറന്മുളയില് നടക്കുന്ന നിയമലംഘനങ്ങളെ സംബന്ധിച്ച് ഇതുവരെ ലഭ്യമായ എല്ലാ രേഖകളും സമരസമിതി നേതാക്കള്‍ എം.പി. മാര്‍ക്ക് കൈമാറി
നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
***************************************************************
ആറന്മുളയില് വിമാനത്താവളത്തിന് വേണ്ടി നെല്‍വയലും നീര്‍ത്തടവും പുഴകളും നികത്തിയതില്‍ അഴിമതിയും ക്രമക്കേടും നിയമലംഘനവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജിയില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ഇടുക ഉണ്ടായി
മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജ് ഓഫീസര്‍മാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍, അടൂര്‍ ആര്‍ഡിഒ, താലൂക്ക് ലാന്‍ഡ്ബോര്‍ഡ് ചെയര്മാന്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മൗണ്ട് സിയോണ്‍ എയര്‍ സര്‍വ്വീസ്, ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ്, കെ.ജി.എസ് ഗ്രൂപ്പ് തുടങ്ങിയ വിമാനത്താവളക്കമ്പനി ഭാരവാഹികളുമാണ് കേസിലെ പ്രതികള്‍. അടുത്ത മാര്‍ച്ച് 14 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും നടപടി കൈക്കൊള്ളാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൈതൃകഗ്രാമ കര്‍മ്മസമിതി കോടതിയെ സമീപിച്ചത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണ നിയമം, ഭൂവിനിയോഗ നിയമം തുടങ്ങി നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചുവെന്നും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റകരമായ കൃത്യവിലോപം കാണിച്ചുവെന്നും വിമാനത്താവളകമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വകീരിക്കണമെന്നും ഹര്‍ജിയില്‍ അവിഷപെട്ടിരുന്നു
പ്രതിഷേധവുമായി ഗാഡ്ഗില്‍ ആറന്മുളയിലേക്ക്
***********************************************
പരിസ്ഥിതി, ഭൂസംരക്ഷണ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറത്തി വിമാനത്താവളം നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ആറന്മുള സന്ദര്‍ശിക്കാനുള്ള പൈതൃകഗ്രാമകര്‍മ്മസമിതി ചെയര്മാന് കുമ്മനം രാജശേഖരന്റെ ക്ഷണം ഗാഡ്ഗില്‍ സ്വികരിക്കുക ഉണ്ടായി . പരിസ്ഥിതി, ഭൂനിയമങ്ങളെല്ലാം മറികടന്നുകൊണ്ട് വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതായി അദേഹവുമായി നടന്ന കൂടിക്കാഴ്ചയില്‍ കുമ്മനം അദ്ദേഹത്തെ അറിയിച്ചു.
നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ അട്ടിമറിച്ചുകൊണ്ട് ആറന്മുളയെ ഏറോട്രോപൊളിസ് ആക്കാനാണ് നീക്കം.
ആറന്മുളയില് വിമാനത്താവളം വരുന്നതോടെയുണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ ഫലമായി ഭൂചലനങ്ങള്‍ക്കും ചുരുങ്ങിയ സമയംകൊണ്ടുണ്ടാകുന്ന പ്രളയത്തിനും സാധ്യതയുണ്ടെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് കുമ്മനം ചൂണ്ടിക്കാട്ടി.
ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ. വി.എസ്. വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കി. കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സാഹചര്യത്തില്‍ ആറന്മുളയില് ഇതിന്റെ പ്രസക്തിയെന്തെന്ന് ഗാഡ്ഗില്‍ കുടികാഴ്ച്ചയിൽ ആരാഞ്ഞിരുന്നു .

ആറന്മുള നിവേദകസംഘം ന്യൂദല്‍ഹിയിൽ
***************************************
ആറന്മുള നെല്‍വയലും നീര്‍ത്തടവും പുഴയും നികത്തിക്കൊണ്ട് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും വ്യോമയാനമന്ത്രി അജിത്സിംഗിനും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനും നിവേദനം നൽകി
ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്, പ്രകൃതിസൗഹൃദ വേദി സെക്രട്ടറി അയിരൂര്‍ പ്രദീപ്, ആറന്മുള പള്ളിയോട-പള്ളിവിളക്ക് സംരക്ഷണസമിതി കണ്‍വീനര്‍ ചെറുകോല്‍ രാജീവ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള എബ്രഹാം കലമണ്ണിലിനും കെ ജി എസ് ഗ്രൂപ്പിനും സഹായകരമായ വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനാണ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിയത്.
മിച്ചഭൂമിക്കേസുകളില് ഹൈക്കോടതിയില്‍ സാധാരണ ഹാജരാകാറുള്ള റവന്യൂ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീലാ ഭട്ടിന്റെ പക്കല്‍ നിന്നും ആറന്മുള മിച്ചഭൂമിക്കേസ് ഫയലുകളെല്ലാം അഡ്വക്കേറ്റ് ജനറല്‍ വാങ്ങുകയുണ്ടായി. നെല്ലിയാമ്പതി അടക്കമുള്ള പ്രമുഖ കേസുകളില്‍ റവന്യൂ വകുപ്പിനു വേണ്ടി സുശീലാ ഭട്ടാണ് ഹാജരായിട്ടുള്ളത്. മിച്ചഭൂമിക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും സുശീലാ ഭട്ടിനെ അഡ്വ. ജനറല്‍ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ഹൈക്കോടതിയില്‍ കേസ് വന്നപ്പോഴും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി അഡ്വക്കേറ്റ് ജനറലാണ് ഹാജരായത്. റവന്യൂ കീഴ്വഴക്കങ്ങള് ലംഘിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ നടപടി ദുരൂഹവും ആശങ്കാജനകവുമാണെന്ന് കുമ്മനം കുറ്റപ്പെടുത്തിയിരുന്നു .
കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മറ്റ് ദരിദ്ര ഭൂരഹിതര്‍ക്കും വിതരണം ചെയ്യേണ്ട സര്‍ക്കാര്‍ ഏതു വിധേനയും മിച്ചഭൂമി പ്രഖ്യാപനം ദുര്ബലപ്പെടുത്തുവാന് നടത്തുന്ന ശ്രമം അപലപനീയമാണ്. ദരിദ്ര ഭൂരഹിതര്‍ക്ക് മിച്ചഭൂമി ലഭിക്കേണ്ടത് അവരുടെ ഭരണാഘടനാദത്തമായ അവകാശമാണ്. അതു നിഷേധിക്കുന്ന സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരുടെ താല്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുള മിച്ചഭൂമിക്കേസില്‍ ഭൂരഹിതര്‍ക്ക് ലഭിക്കേണ്ട ഭൂമി അട്ടിമറിയിലൂടെ നഷ്ടപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

the plan to bring an air port at aranmula is really good and i support this.
ReplyDelete