"തിരുവനന്തപുരത്തിന്റെ സാംസ്കാരികധാരയെ നിര്‍ണായകമായി സ്വാധീനിച്ചു പോന്ന എം ജി കോളേജിലെ അക്കാദമിക അന്തരീക്ഷം കഴിഞ്ഞ മൂന്നു മാസക്കാലത്തോളമായി താറുമാറായിരിക്കയാണ്. അതിനു കാരണമാകട്ടെ പുതുതായി അവിടെ പ്രിന്‍സിപ്പാള്‍ ആയി ചാര്‍ജെടുത്ത അധ്യാപകനും. അപക്വവും മുന്‍വിധികളോടെയുള്ളതും പുച്ഛം കലര്‍ന്നതുമായ ടിയാന്റെ പെരുമാറ്റങ്ങളും തുടര്‍ന്ന് ഉണ്ടായ "അച്ചടക്കനടപടികളും " ആണ് ക്യാമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കിയിരിക്കുന്നത്.
"ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ അവസാനം, പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആയി ഒരുക്കിയ യാത്രയയപ്പ് പരിപാടികള്‍ മുതല്‍ ആണ് സംഭവത്തിന്റെ തുടക്കം. മുന്‍ പ്രിന്സിപ്പാളില് നിന്ന് യാത്രയയപ്പ് പരിപാടികള്‍ക്ക് അനുവാദം നേടിയിരുന്ന വിദ്യാര്‍ഥികള്‍ ആ പരിപാടിയുടെ നടത്തിപ്പ് ആസൂത്രണങ്ങളുമായി മുന്നോട്ടു പോകവേ ആണ് പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കുന്നത്. പരിപാടിദിനം സമീപിച്ചപ്പോള്‍ "അങ്ങനെ ഒരു പരിപാടി എന്റെ ക്യാമ്പസ്സില്‍ നടപ്പില്ല" എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട്
പുതിയ പ്രിന്‍സിപ്പാള്‍ യുദ്ധം പ്രഖ്യാപിച്ചു. ഈ പരിപാടി നടത്താന്‍ തങ്ങള്‍ ബാധ്യസ്ഥര്‍ ആണ് എന്നും കാംപസ്സിനു അങ്ങനെ വാക്ക് കൊടുത്തതാണ് എന്നും പിരിഞ്ഞു പോകുന്നവരുടെ ജൂനിയര്‍ ആയ കുട്ടികള്‍ ഈ കാര്യത്തിലേക്കായി ധനസമാഹരണം നടത്തിക്കഴിഞ്ഞു എന്നും അറിയിച്ച ക്യാമ്പസ് യൂണിയന് ഭാരവാഹികളെ പരസ്യമായി അവഹേളിക്കുന്ന നിലപാടാണ് പിന്നീട് അദ്ദേഹം തുടര്‍ന്ന് വന്നത് . "ഇവിടെ യൂണിയനും സംഘടനകളും ഒക്കെ ഉണ്ടെങ്കില്‍ അല്ലേ നിന്റെയൊക്കെ തീരുമാനപ്രകാരം യാത്രയയപ്പും പരിപാടികളും നടക്കുള്ളൂ …. ഇനി മുതല്‍ ഇവിടെ ഒരുത്തന്റെയും അഭ്യാസം നടക്കില്ല.” എന്നിങ്ങനെ ആക്രോശിച്ച അയാള്‍ ധനസമാഹരണത്തിനു നേതൃത്വം കൊടുത്തവരെ സസ്പെണ്ട് ചെയ്യുവാന്‍ തീരുമാനം എടുത്തു. ഇതിനിടെ ക്യാമ്പസ് യൂണിയനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച ടിയാന് ക്യാമ്പസ് യൂണിയന് നേതൃത്വം കൊടുക്കുന്ന എബിവിപി യെ പിഴുതെറിയുമെന്നും പ്രഖ്യാപിച്ചു. ഇതിനായി കോടതിയെ സമീപിച്ചു നടത്തിയ വ്യവഹാരങ്ങള്‍ പത്രദ്വാരാ എല്ലാവരും അറിഞ്ഞതുമാണ്.
"ഇതിനിടെ എം ജി കോളേജിനെ ഹിന്ദുഫാസിസ്റ്റ് പിടിയില്‍ നിന്ന് മോചിപ്പിക്കുവാന്‍ വന്ന ദിവ്യാവതാരമാണ് താന്‍ എന്ന് "മാധ്യമം" വാരികയില്‍ അഭിമുഖവും പ്രസിദ്ധീകരിപ്പിച്ചു. ഇതിനിടെ തന്നെ കോടതി ഉത്തരവിന്റെ മറവില്‍ യൂണിയന് റൂമുകള്‍ കയ്യടക്കുകയും (അവിടെ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം വലിച്ചെറിയുകയും )എ ബി വി പി കൊടിമരം അടക്കം എല്ലാം പോലിസ് സഹായത്തോടെ ഇടിച്ചു നിരത്തുകയും ചെയ്ത ടിയാന് തനിക്കു പോലിസ് പ്രോട്ടക്ഷനും നേടിയെടുത്തു. ഇത്രയുമായിട്ടും എ ബി വി പി കര്‍ക്കശമായ ഒരു സമരപരിപാടിയും ക്യാംപസ്സിനകത്ത് സംഘടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സസ്പെന്റ് ചെയ്ത വിദ്യാര്‍ഥികളില്‍ രണ്ടു പേരെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ക്യാമ്പസ്സിന്റെ കവാടത്തില്‍ എ ബി വി പി സമരവുമായി മുന്നോട്ടു വന്നു . അപ്പോഴും കാംപസ്സിനകം കലുഷമാകാതിരിക്കാന്‍ എ ബി വി പി യും സമരസഹായസമിതിയുടെ മുന്നണിയില്‍ നില്ക്കുന്ന സംഘടനകളും ശ്രദ്ധിച്ചിരുന്നു.
"ഇതിനിടെ പല സംഘടനകളെയും കോളേജ് മാനെജ്മെന്റ് ആയ എന്‍ എസ് എസ്ന്റെ നേതൃത്വത്തെ തന്നെയും തെറ്റിദ്ധരിപ്പിക്കാനും ഉള്ള പല കുത്സിതശ്രമങ്ങളും പ്രിന്‍സിപ്പാള്‍ ,അനുചരന്മാരും നടത്തി. ഈ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് എന്‍ എസ് എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ശ്രീ. സംഗീത്കുമാര്‍ പ്രിന്സിപ്പാളുമായും പിന്നീട് വിദ്യാര്‍ഥിപ്രതിനിധികളുമായും ചര്‍ച്ച നടത്തുകയുണ്ടായി. അതുപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ ഭാവിക്ക് കോട്ടമുണ്ടാക്കാന്‍ മാനജ്മെന്റിനു താല്പര്യമില്ലെന്നും അവരെ ഉടനടി തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ഥികളെ അറിയിച്ചു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ തീരുമാനം അട്ടിമറിക്കാനും വിദ്യാര്‍ഥികള്‍ കുഴപ്പക്കാര്‍ ആണെന്ന് സ്ഥാപിക്കുവാനും പ്രിന്‍സിപ്പാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍വകലാശാല പരീക്ഷ എഴുതേണ്ടവരായ സസ്പെന്റ് ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അവരെ ഡിസ്മിസ് ചെയ്തുകൊണ്ട് ഉത്തരവിറക്കി പ്രിന്‍സിപ്പാള്‍ പക വീട്ടി. ഇതിനിടയില്‍ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ എന്‍ എസ് എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ശ്രീ സംഗീത് കുമാറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും എന്നാണ്. എന്നാല്‍ പരീക്ഷ തുടങ്ങുന്നതിനു പത്തു മിനിട്ട് മുന്‍പ് വരെ വിദ്യാര്‍ഥികളെ പല ഓഫീസുകളിലേക്കും ഓടിച്ചു വിട്ട പ്രിന്‍സിപ്പാള്‍ , അവസാനം " എന്നെ പല കരയോഗം പ്രസിടണ്ടന്മാരും വിളിച്ചു പരീക്ഷ എഴുതിക്കാന്‍, ഇനി ഡിസ്മിസ് ആയാല്‍ പരീക്ഷ എഴുതണ്ടല്ലോ " എന്ന് കളിയാക്കിക്കൊണ്ട് ഡിസ്മിസല്‍ ഓര്‍ഡര്‍ ഇറക്കുകയാണ് ഉണ്ടായത്.
"ഈ പശ്ചാത്തലത്തില്‍ ആണ് ക്യാമ്പസ്സില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താതിരുന്ന എബിവിപി ഇന്നലെ ക്യാമ്പസ്സില്‍ സമരം വിളിച്ചത്. മിനിഞ്ഞാന്ന് തന്നെ സമരപ്രഖ്യാപനവിവരം അറിഞ്ഞ പ്രിന്‍സിപ്പാളും സംഘവും സമരം പൊളിക്കുവാനും അതിന്റെ പേരില്‍ മുതലെടുക്കുവാനും അപ്പോള്‍ തന്നെ ഗൂഡാലോചന നടത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്നലെ എം ജി കോളേജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടി ആക്രമണവും കായികാധ്യാപകനും കരാട്ടെ അഭ്യാസിയുമായ ആദ്യപകന്റെ നേതൃത്വത്തില്‍ ഇരുമ്പുവടിയും മരപട്ടികയുമായി ചില അധ്യാപകരും ആക്രമണം അഴിച്ചു വിട്ടത് . ക്യാമ്പസിന്റെ സുരക്ഷയ്ക്കായി എത്തി എന്നവകാശപ്പെടുന്ന പോലീസ്, നടത്തിയ വിദ്യാര്ഥിവേട്ടയും സമാനതകള്‍ ഇല്ലാത്തതാണ്. സമരത്തില്‍ പങ്കെടുത്തു ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ അക്രമം നടത്തി എന്ന് ആരോപിച്ചു കേസെടുത്തു ലോക്കപ്പില്‍ ആക്കാനും പ്രിന്‍സിപ്പാള്‍ മറന്നില്ല . ഇതിനിടെ വിദ്യാര്‍ഥികള്‍ ബോംബാക്രമണം നടത്തി എന്ന് പ്രചരിപ്പിച്ച പ്രിന്‍സിപ്പാള്‍ ഇത് ആരോപിച്ചപ്പോള്‍ ഒരു കാര്യം മറന്നു പോയി . എല്ലാ വിദ്യാര്‍ഥികളെയും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കിയാണ് പോലീസ് അകത്തേക്ക് കയറ്റി വിട്ടിരുന്നത് എന്ന കാര്യം …..!
ഇന്നലെ എം ജി കോളേജില്‍ നടന്ന വിദ്യാര്‍ഥി വേട്ടയില്‍ പ്രതിഷേധിച്ചും കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ആണ് ഇന്ന് സമരസഹായവേദി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് …. പിരിച്ചു വിട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക, ഗുണ്ടകളായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് നാളെ മുതല്‍ എം ജി കോളേജില്‍ അനിശ്ചിതകാല ഉപരോധസമരം ആരംഭിക്കുന്നു..!!

KARYAMILLATHATHU CHEYYUNNATHAKIL ACHARYANUM SASANAM CHEYYUKENNE VARU.. (ramayanam)
ReplyDeleteകാര്യമില്ലാത്തതു ചെയ്യുന്നതാകിലാചാര്യനും ശാസനം ചെയ്കെന്നതേ വരൂ. (രാമായണം)
ReplyDeleteThis comment has been removed by the author.
ReplyDeleteജമാഅത്ത ഇസ്ലാമിയുടെ എച്ചിലും തിന്നു ജീവിക്കുന്ന കുറെ ഹിന്ദു നാമധാരികൾ 'മാധ്യമം' പത്രത്തിലും, ചാനലുകളിലുമൊക്കെ കുരയ്ക്കുന്നത് കണ്ടിട്ടുണ്ട്.. ഇത്തരമൊരെണ്ണം എങ്ങെനെയാ എൻ.എസ്.എസ് മാനേജുമെന്റിന് കീഴിലുള്ള ഒരു സ്ഥാപനത്തിൽ വന്നുപെട്ടെന്നാ മനസ്സിലാകാത്തെ..!!!!
ReplyDelete